Sunday, December 24, 2006

ക്രിസ്തുമസ്സിനു രണ്ട്‌ പച്ചക്കറി വിഭവങ്ങള്‍

(കോപ്പിറൈറ്റഡ്‌ റ്റു അതുല്യ)

കോവയ്ക കശുവണ്ടി അവിയല്‍

കോവയ്ക ആവശ്യത്തിനു.
പച്ച നിറമുള്ളവ, പഴുക്കാത്തത്‌.
കശുവനണ്ടി
തേങ്ങ
പച്ചമുലക്‌
കരിവേപ്പില
മഞ്ഞപൊടി
ഉപ്പ്‌
ഒരു സ്പൂണ്‍ തൈര്‍/മോരു.കശുവണ്ടി. 1/2 കിലോ കോവയ്ക യുണ്ടെങ്കില്‍ 200 ഗ്രാം കശുവണ്ടി എന്ന തോതില്‍. (ദേവഗുരുവിനോട്‌ പോയി പണിനോക്കാന്‍ പറ, ഇത്‌ ക്രിസ്തുമസ്സാ....)

കശുവണ്ടി, നേരെ പിളര്‍ന്നത്‌ കിട്ടും, അല്ലെങ്കില്‍ നേര്‍പകുതി ആക്കുക. രാത്രി തന്നെ വെള്ളത്തിലിട്ട്‌ വയ്കുക.

രാവിലെ കോവയ്ക, ഒരു കോവയ്ക നേര്‍ പകുതി ആക്കി, പിന്നെം നേര്‍ പകുതി ആക്കുക. സോ റ്റൊട്ടല്‍ ഒരു കോവയ്ക ഇന്റു 4 പീസസ്‌

കോവയ്കയും, കശുവണ്ടിയും വളരെ അല്‍പം വെള്ളം തളിച്ച്‌, ഉപ്പും, ംഞ്ഞപൊടിയും ഇട്ട്‌ വേവിയ്കുക. ഒട്ടും അധികം വെള്ളം വേണ്ട. വേവുന്ന പാകത്തിനും വെള്ളം മതി.

ഇത്‌ വെന്ത്‌ കഴിയുമ്പോള്‍ ഇതിലേയ്ക്‌ ഒരു സ്പൂണ്‍ തൈരു/മോരു ഇട്ട്‌ ഇളക്കി യോജിപ്പിയ്കുക.

പിന്നീട്‌ തേങ്ങയും, പച്ചമുളകും, അല്‍പം മഞ്ഞപൊടിയും, ഓപ്ഷനലായിട്ട്‌ ഒരു തരി ജീരകവും ഒരു മാതിരി അരച്ച്‌, വെന്ത കൂട്ടിലേയ്ക്‌ ഒഴിച്ച്‌ ചേര്‍ക്കുക. വെള്ളം ഒട്ടും ഒഴിയ്കണ്ട (വയറ്റില്‍ ഉള്ളത്‌ മതി). കട്ടി അവിയല്‍ പരുവത്തിലിരുന്ന മതി. എന്നാല്‍ തേങ്ങ നല്ലവണ്ണം വേവുന്ന രീതിയില്‍ ഇളക്കുകയും വേണം.

ഇറക്കി വച്ച്‌ അല്‍പം ആറിയ ശേഷം, പച്ച വെളിച്ചെണ്ണയും, കരിവേപ്പിലയും ചേര്‍ക്കുക.

******************

പാവയ്ക അല്ലെങ്കില്‍ പടവലങ്ങ മുളകിട്ടത്‌.

പാവയ്കയുടെ കയ്പ്‌ ഇഷ്ടമല്ലാത്തവര്‍, പാവയ്ക്‌ നുറുക്കി ഉപ്പ്‌ പുരട്ടി വച്ച്‌, രണ്ട്‌ മണിക്കൂറിനു ശേഷം കഴുകി ഉപയോഗിയ്കുക.

പാവയ്ക അല്ലെങ്കില്‍ പടവലങ്ങ ഈ ലിങ്കില്‍ കാണുന്നത്‌ പോലെ കട്ട്‌ ചെയ്തത്‌.

പാവയ്ക എങ്കില്‍ അല്‍പം എണ്ണയില്‍ വഴറ്റുക. മാറ്റി വയ്കുക. പടവലങ്ങ എങ്കില്‍ ചെയ്യണ്ട.

വഴറ്റിയ പാവയക അല്ലെങ്കില്‍ പടവലങ്ങ പച്ചമുളക്‌, ഇഞ്ചി , കരിവേപ്പില എന്നിവ ഇട്ട്‌, ഉപ്പുമിട്ട്‌ വേവിയ്കുക.

ഇതിലേയ്ക്‌, മീന്‍ക്കൂട്ടാന്‍ ഒക്കെ വയ്കുമ്പോ ആ ചന്ദ്രക്കല പോലെയുള്ള മീന്‍ പുളി, രണ്ട്‌ എണ്ണം കഴുകിയിട്ട്‌ വേവിയ്കണം.

ഇനി, ഒരു പാത്രത്തില്‍
മുളകു പൊടി, മഞ്ഞപൊടി,
ഒരു സ്പൂണ്‍ കപ്പലണ്ടി,
5 കുരുമുളക്‌/പൊടി,
5 തുണ്ട്‌ വെളുത്തുള്ളി,
3/4 ചെറിയ ഉള്ളിയൊക്കെ
എടുത്ത്‌ വെള്ളത്തില്‍ കുഴമ്പ്‌ രൂപമായിട്ട്‌ വച്ച ശേഷം, ഇത്‌ മിക്സീടെ ചെറിയ ബൗളില്‍ ഇട്ട്‌ വളരെ നല്ല മയത്തില്‍ അരച്ചെടുക്കുക.

ഈ അരപ്പ്‌, പുളിയിട്ട്‌ തിളയ്കുന്ന പാവയ്ക/ പടവലങ്ങയിലേയ്ക്‌ ഒഴിച്ച്‌, നല്ലവണ്ണം തിളച്ച്‌ കുറുകുന്നത്‌ വരെ തിളപ്പിയ്കുക.

ഇതിലേയ്ക്‌ ഉള്ളിയും കരിവേപ്പിലയും വെളിച്ചെണ്ണയില്‍ മൊരിയിച്ച്‌ ഇടുക.

ഇതിലേയ്ക്‌ ആവശ്യമുള്ളവര്‍ അവസന ഭാഗത്തില്‍ അല്‍പം കുറുകെ മാഗി തേങ്ങാപാല്‍പൊടിയും ചേര്‍ക്കാം, പക്ഷെ എരിവു കുറഞ്ഞു പോകും അപ്പോള്‍.

ഇഞ്ചിയേ.ആര്‍പ്പിയേ... .ഇതൊക്കെ ഒന്ന് ഉണ്ടാക്കി ഫോട്ടം ഇടൂ.

Saturday, December 16, 2006

ആലു സൂക്കാ വിത്ത്‌ തോയ്‌

ആലു സൂക്കാ വിത്ത്‌ തോയ്‌

എനിക്ക്‌ യു.പി യില്‍ ചിലവഴിച്ച ആദ്യ കാലങ്ങളില്‍ തോന്നാറുണ്ട്‌ ഈ മേഘലയിലേ നമ്മളൊക്കെ കേരളത്തിലേ ചമ്മന്തിയും ചോറും എന്ന് പറയുന്നത്‌ പോലെയാണു, ഈ യു.പിയില്‍ ആലൂ സൂക്കായും തോയും എന്ന്. പക്ഷെ സംഗതി സ്വാദിഷ്ടം തന്നെ, ചോറിന്റെ കൂടേയും ചപ്പാത്തീടെ കൂടേയും.ആലൂ സൂക്കാ.

മിക്കാവാറും നമ്മള്‍ ഉ:കിഴങ്ങ്‌ ഉപ്പേരിയുണ്ടാക്കുമ്പോ അതിന്റെ തുമ്പും ആകെ മൊത്തവും ഒക്കെ മിക്കവാറും പൊട്ടി പകുതി ഫ്രൈയും പകുതി പരുക്കും ഒക്കെ ആയിട്ട്‌ കിട്ടാറുണ്ട്‌.

ഉ:കിഴങ്ങിന്റെ ദേശ വിത്യാസമനുസരിച്ച്‌ ഇതിന്റെ വേവും ഗുണവും ഒക്കെ മാറും. പക്ഷെ ഈ വക ചതികളില്‍ ഒന്നും പെടാതെ തന്നെ, ഇത്‌ ഈ പരുവത്തില്‍ ആക്കാം.

ഇത്‌ ഊണിനു മാത്രമല്ലാ, വിരുന്നു കാരു വര്‍മ്പോഴോ, ടച്ചിങ്ങ്സായോ ഒക്കെ വിളമ്പാം.

ഉ: കിഴങ്ങ്‌ ആവശ്യത്തിനു. (1 കിലോ ഉണ്ടെങ്കില്‍ ഒരു കലാപം വീട്ടില്‍ പൊട്ടി പുറപ്പടാതെ നോക്കാം)ഏറ്റവും ശ്രദ്ധിയ്കേണ്ട കാര്യം ഇതിനു, ഉ:കിഴങ്ങ്‌ ചെറുതായി നറുക്കാതിരിയ്കുക.
കഷണം ചെറുതായാല്‍, ഇത്‌ നല്ലവണ്ണം വറുന്ന് ഒരു മാതിരിയാവും.
അത്‌ കൊണ്ട്‌ മീഡിയം സൈസ്‌ ഉ:കിഴങ്ങ്‌ നാലായി തന്നെ മുറിയ്കുക.
കഷ്ണം വലുതായി ഇരുന്നാ, ഇത്‌ പുറം നല്ല ക്രിസ്പിയായും, അകം നല്ല സൊഫ്ട്ട്‌ ആയും സ്വാദായും ഇരിയ്കും.
ഉ:കിഴങ്ങ്‌ മുറിച്ച്‌ എല്ലാ കഷ്ണങ്ങളും കൂടി തിളച്ച വെള്ളത്തില്‍ ഇട്ട്‌ വയ്കുക. ഒരു അഞ്ചു മിനിറ്റ്‌. ഇതിനായ്‌ തിളച്ച വെള്ളം തിളപ്പിയ്കണമെന്നില്ല. ആ സമയത്താണു ചോറു വാര്‍ത്തതെങ്കില്‍ ആ കഞ്ഞി വെള്ളത്തിലേയ്ക്‌ ഇട്ട്‌ വച്ചാലും മതി.

5 മിനിറ്റ്‌ കഴിഞ്ഞ്‌ ഈ കഷ്ണങ്ങള്‍ എടുത്ത്‌ പ്ലേറ്റിലെയ്ക്‌ മാറ്റുക. മാക്സിമം വെള്ളം ഇല്ല്യാണ്ടെ. അല്ലെങ്കില്‍ ഒരു അരിപ്പയില്‍ പകര്‍ത്തുക. ഞാന്‍ എപ്പോഴും വളരെ കുറച്ച്‌ പാത്രങ്ങള്‍ ഉപയോഗിച്ച്‌ പാചകം ഇഷ്ടപെടുന്ന ആളാണു.

സ്റ്റൗവില്‍ ഒരു മീഡിയം ചീനചട്ടിയില്‍ വെളിച്ചണ്ണ/നല്ലെണ്ണ അല്ലാത്തെ ഏതെങ്കിലും ഓയില്‍ (ഡീപ്പ്‌ ഫ്രൈയ്ക്‌ ഉള്ളത്‌) വച്ച്‌ കാഞ്ഞ ശേഷം ഈ കഷ്ണങ്ങള്‍ ഇട്ട്‌ വറക്കുക. വേഗം വറവാവും. ഒരുമാതിരി ബ്രൗണ്‍ (അധികം ബ്രൗണ്‍ ആക്കണ്ട, ആ സോഫ്റ്റ്നെസ്സ്‌ പോകും) ആകുമ്പോ, ഉപ്പ്‌ കലക്കിയ വെള്ളം തളിച്ച്‌ വറുത്ത്‌ കോരുക.

ദേവഗുരു കണ്ണ്‍ ഉരുട്ടി പേടിപ്പിയ്കണ്ട. നമ്മള്‍ സാധാരണ മെഴുക്ക്‌ വരട്ടി ഉണ്ടാക്കുന്നതിന്റെ അത്രേം പോലും ഇതിലു എണ്ണ കണ്‍സപ്ഷന്‍ നടക്കില്ല.

ഉപ്പ്‌ വെള്ളം തളിയ്കുമ്പോള്‍ എണ്ണ വലിഞ്ഞ്‌ വറ്റി പോകുന്നു.

ഈ കഷ്ണങ്ങള്‍ എല്ലാം ഈ വിധം കൊരിയെടുത്ത ശേഷം ഒരു ചീന ചെട്ടി/അല്ലെങ്കില്‍ ഫ്രൈയിംഗ്‌ പാന്‍ എടുത്ത്‌ സ്തൗവില്‍ വച്ച്‌, ഈ കഷ്ണങ്ങല്‍ എടുത്ത്‌ അതിലേയ്ക്‌ ഇടുക. (No oil used now)

മഞ്ഞപൊടി ഇട്ട്‌ ഇത്‌ നല്ല പോലെ യോജിപ്പിയ്കുക. 5 മിനിറ്റ്‌ ഇളക്കി ഒന്നൂടെ നല്ലവണ്ണം മൊരിയ്കുക. (ഈ സമയത്ത്‌ മുളകു പൊടി ഇടണ്ട, അത്‌ കരിഞ്ഞ്‌ പോയി, ആകെ ഗുലുമാലാവും, അനുഭവം ഗുരു:))

അത്‌ കഴിഞ്ഞ്‌ സ്റ്റൗ ഓഫാക്കി 2 മി. കഴിഞ്ഞ ശേഷം, മുളകു പൊടിയും, അല്‍പം ഗരം മസാല പൊടിയും, കുരുമുളകും പൊടിയും ഒക്കെ ഇട്ട്‌ ഒന്നൂടെ ഇളക്കി യോജിപ്പിയ്കുക.

ഇതിനു വേണ്ടി എണ്ണ വച്ച്‌ മെനക്കെട്‌ ഉണ്ടാക്കണ്ട. പപ്പടം കാച്ചുമ്പോഴോ അല്ലെങ്കില്‍ വല്ല്പ്പോഴും പലഹാരം ഉണ്ടാക്കുമ്പോഴോ ഒക്കെ ഇത്‌ പോലെ വറുത്ത്‌ എടുത്ത്‌ ആറിയ ശേഷം ഫ്രീസറില്‍ വച്ചാല്‍, ആവശ്യത്തിനു ഇത്‌ ചൂടാക്കി മസാല ഒക്കെ ചേര്‍ത്ത്‌ വിളമ്പാം.

തോയ്‌പേരു കേട്ട്‌ പേടിയ്കണ്ട. ഇത്‌ സിമ്പിള്‍.

1 ഗ്ലാസ്സ്‌ തുവരപരിപ്പ്‌
1 സ്പൂണ്‍ കടലപരിപ്പ്‌
1 സ്പൂണ്‍ ചെറുപരിപ്പ്‌
1 സ്പൂണ്‍ ഉഴുന്ന് പരിപ്പ്‌
ഇത്രയും ഒരു 5/10 വറ്റല്‍ മുളക്‌ ഇട്ട്‌ കുതിര്‍ത്തി വയ്കുക. ഒരു 1/2 മണിക്കൂര്‍.

(യു.പി യില്‍ ഏത്‌ വീടുകളിലും, രാവിലത്തേ പ്രഭാത ക്രത്യങ്ങള്‍ കഴിഞ്ഞാല്‍, വീട്ടിലെ കുടുംബനാഥാ ആദ്യമായി ചെയ്യുന്നത്‌ ഒരു പരന്ന പാത്രത്തി, അന്ന് വയ്കേണ്ടുന്ന അരി, പരിപ്പ്‌ കൂട്ടാനുള്ള പരിപ്പ്‌, എന്നിവ വെള്ളത്തിലിട്ട്‌, അത്‌ കഴിഞ്ഞ്‌ ചപ്പാത്തിയ്ക്‌ വേണ്ടിയ മാവ്‌ എന്നിവ കുഴച്ച്‌ വയ്കുകയാണു ചെയ്യാറു.എന്നും എല്ലാവീടുകളിലും, ദാലും, ചപ്പാത്തിയും ചോറും ഒരു മാറ്റവുമില്ലാതെ കാണും, സബ്ജി, അതായത്‌ ഒരു പച്ചക്കറി കറി മാത്രമാണു, വിത്യസ്തമായിട്ട്‌ കാണാറു).

ഈ പരിപ്പിലേയ്ക്‌, അല്‍പം ഉപ്പും മഞ്ഞപ്പൊടിയും ഇട്ട്‌ നല്ലവണ്ണം വേവിയ്കുക. ഇതിന്റെ ഹൈലെറ്റ്‌ തന്നെ ആ മുഴുവനൊടെ ഇട്ടിരിയ്കുന്ന വറ്റല്‍ മുളക്‌ ദാളിന്റെ കൂടെ വേവുമ്പോ ഉണ്ടാവുന്ന കോമ്പിനേഷന്‍ ആണു.

ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ ജീരകം, ഉലുവ എന്നിവ താളിച്ച്‌ ശേഷം ഇതിലേയ്ക്‌ ഈ പരിപ്പ്‌ കൂട്ട്‌ ഒഴിയ്കുക. ഇത്‌ നല്ല (ദേവന്റെ ന്യൂട്ട്രല്‍ കൂട്ടാന്റെ രീതിയില്‍ ഇരിയ്കും, ലൂസ്സായിട്ട്‌, തിക്ക്‌ അല്ലാതെ) പരിപ്പിലേയ്ക്‌ കായം പൊടിയും എരിവ്‌ അല്‍പം കൂടുതല്‍ വേണ്ടവര്‍ മുളകു പൊടിയും ഇടുക. തിളച്ച്‌ കഴിയുമ്പോള്‍ അല്‍പം പുളിച്ച മോരു (വളരെ കുറച്ച്‌) കലക്കി ഇതിലേയ്ക്‌ ഒഴിയ്കുക. കൊത്തമല്ലി ഇടുക.

(സവാള/ഗരം മസാലാ/തക്കാളി എന്നിവ ഒക്കെ വേണമെങ്കില്‍ ഒഴിയ്കാം)

ഈ കൂട്ടിലേയ്ക്‌ അല്‍പം തേങ്ങയും പച്ചമുളകും കൂടി നല്ലവണ്ണം അരച്ച്‌ ചേര്‍ത്ത്‌ ഒരു തിക്ക്‌ കൂട്ടാനുണ്ടാക്കാറുണ്ട്‌. അതും സ്വാദിഷ്ടം തന്നെ.
Wednesday, December 13, 2006

ക്രിസ്മസ്സിനു ഒരു കേക്ക്‌

ഇത്‌ മുട്ട ചേര്‍ക്കാത്ത കുക്കറില്‍ ഉണ്ടാക്കാവുന്ന കേക്കാണു. ദുബായില്‍ വന്നിട്ട്‌ നമ്മടെ ബേക്കറികള്‍ പോലത്തെ കടകള്‍ ഒന്നും അധികം ഞാന്‍ കണ്ടില്ല. ഒന്നുകില്‍ വലിയക്കാട്ട ബേക്കിംഗ്‌ കടകള്‍ അല്ലെങ്കില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ പൊതിഞ്ഞ കേക്കുകള്‍.(അമേരിക്കാന കമ്പനിയുടെത്‌ പോലെ) അത്‌ കൊണ്ട്‌ ചിലപ്പൊ ഒരു കേക്കിന്റെ മോഹം തോന്നുമ്പോ ചെയ്യുന്നതാണു.

ഓവനില്ല എന്റെ വീട്ടില്‍. ഞാന്‍ പണ്ട്‌ മുതലെ ഹാക്കിന്‍സ്‌ കുക്കറില്‍ ആണു ഉണ്ടാക്കാറു. അത്‌ കൊണ്ട്‌ തന്നെ ഒരു കൂട്ടാന്‍ വയ്കുന്ന ലാഘവത്തില്‍ ഇത്‌ ചെയ്യാം.കേക്കില്‍ മിക്കവാറും വലിയ പിഴവൊക്കെ വരുന്നത്‌ അതിന്റെ കാര്‍ക്കശ്യ സ്വഭാവമുള്ള അളവിലാണു. എന്നിരുന്നാലും, ഈ ഇഗ്ഗ്‌ ലെസ്സ്‌ ഇത്‌ വരെ വലിയ ചതി ചതിച്ചിട്ടില്ല.

3 ഗ്ലാസ്സ്‌ മൈദ മാവ്‌
2 ഗ്ലാസ്‌ പഞ്ചസാര(ഇത്‌ പൊടിയ്കുക,പക്ഷെ ദുബായിലെ പഞ്ചസാര നല്ല മിനുസം പൊടി തന്നെയാണു, അത്‌ കൊണ്ട്‌ ഞാന്‍ പൊടിയ്കാറില്ല)
6 സ്പൂണ്‍ ചെറുത്‌, കോക്കോ പൗഡര്‍.(ഞാന്‍ ആ വയലറ്റ്‌ കുപ്പിയില്‍ വരുന്ന കാഡ്ബറീസ്‌ ചോക്കളേറ്റ്‌ പൗഡറും ഇടാറുണ്ട്‌)
1 സ്പൂണ്‍ ഉപ്പ്‌
2 സ്പൂണ്‍ ബേക്കിംഗ്‌ സോഡ. ഞാന്‍ എപ്പോഴും ഒരു മാസത്തില്‍ കൂടുതല്‍ ബേക്കിംഗ്‌ സോഡ വാങ്ങി വയ്കില്ല. പഴയത്‌ ഉണ്ടെങ്കിലും എനിക്ക്‌ പേടിയാണു. അത്‌ കൊണ്ട്‌ പുതിയ പാക്കറ്റ്‌ വാങ്ങും, എപ്പോഴും. 3/4 ഗ്ലാസ്സ്‌ വെജിറ്റബിള്‍ Oil. (ഞാന്‍ കോണ്‍ ഓയില്‍ അല്ലെങ്കില്‍ സണ്‍ഫ്ലൗര്‍ ആണു ഇടാറു.) ബട്ടറോ മാര്‍ജറിനോ ഞാന്‍ ഇട്ട്‌ നോക്കിയട്ടില്ല.
2 സ്പൂണ്‍ പുളിച്ച തൈര്‍ (വാസ്തവത്തില്‍ ഇതാണു മുട്ടയുടെ ഗുണം ചെയ്യുന്നതെന്ന് തോന്നുന്നു. ഇതിനു പകരം വിനീഗറും ഒഴിയ്കാം)
2 കപ്പ്‌ സാദാ പച്ച വെള്ളം
2 സ്പൂണ്‍ വാനില്ല എസ്സന്‍സ്‌

ആദ്യമേ ഇതൊക്കെ സ്വരുക്കുട്ടി വച്ച ശേഷം, മിക്സ്‌ ചെയ്യുന്നതിനുമുമ്പ്‌, ഗ്യാസ്‌ കത്തിച്ച്‌ ഹാക്കിന്‍സ്‌ കുക്കര്‍, (എന്റേത്‌ 5 ലിറ്റര്‍ ആണു), അതിന്റെ അകത്ത്‌ കൊള്ളാവുന്ന ഒരു പരന്ന അലുമൂന്യ പാത്രം വേണം. ചെറിയ പാത്രമേ ഉള്ളു എങ്കില്‍ ഇതിന്റെ പകുതി റേഷ്യോവില്‍ എടുത്താ മതി.)

കുക്കര്‍ അടുപ്പത്ത്‌ നല്ല ചൂടില്‍ വയ്കുക. കുക്കറിണ്ടെ അകത്ത്‌ അല്‍പം മണലോ മണ്ണോ ഇടുക. (ഈ മണ്ണ്‍ അടുത്ത ആവശ്യത്തിനു കവറില്‍ ആക്കി വയ്കാന്‍ മറക്കണ്ട ദുബായി ക്കാരു.) ഒന്നും സംഭവിയ്കില്ല പേടിയ്കണ്ട. നല്ല ചൂടില്‍ 10 മിനിറ്റ്‌ വച്ച ശേഷം, ചെറുതാക്കുക തീ.

എന്നിട്ട്‌,ആദ്യം മാവും, പഞ്ചസാരയും കോക്കോവും, ബേക്കിംഗ്‌ സോഡയും, ഉപ്പും നല്ലവണ്ണം യോജിപ്പിയ്കുക. ക്ഷമയുണ്ടെങ്കില്‍ അരിപ്പയില്‍ 3 വട്ടം അരിച്ച്‌ യോജിപ്പിയ്കുക. ഞാന്‍ ചെയ്യാറില്ല. :(

ഇത്‌ യോജിപ്പ ശേഷം എണ്ണയും ഉപ്പും എസ്സെന്‍സും വെള്ളവും ഒക്കെ ഒന്നിച്ചാക്കി തവി കൊണ്ട്‌ തല്ലവണ്ണം പതച്ച്‌ യോജിപ്പിയ്കുക. ഒരു 2 മിനിറ്റ്‌ മതി.

അലുമൂനിയ പാത്രത്തില്‍ അല്‍പം എണ്ണ പുരട്ടി അല്‍പം മൈദ പടര്‍ത്തുക. എന്നിട്ട്‌ ഈ കേക്ക്‌ മിശ്രിതം അതിലേയ്ക്‌ ഒഴിയ്കുക. പകുതിയോളമേ ഉണ്ടാവാന്‍ പാടുള്ളു. പക്കട്‌ ഉപയോഗിച്ച്‌ ഈ പാത്രം കുക്കറിലേയ്ക്‌ വയ്കുക. എന്നിട്ട്‌ വെയിറ്റ്‌ ഇടാതെ കുക്കര്‍ അടയ്കുക.

മീഡിയം ചൂടില്‍ ഒരു 15/20 മിനിറ്റ്‌ വയ്കുക.

ഇതില്‍ നട്ടോ കിസ്സ്മിസ്സ്‌ ഒക്കെ ഇടണം എന്ന് ആഗ്രഹമുള്ളവര്‍ 7 മിനിറ്റ്‌ കഴിയുമ്പോ തുറന്ന് ഇടുക. ആദ്യമേ ഇട്ടാ, ഈ നട്ട്‌ ഒക്കെ കൂടെ പോയി അടിയില്‍ കൂടും, അത്‌ കൊണ്ടാണു നടുവില്‍ തന്നെ ഇരിയ്കാനായിട്ട്‌ പകുതി വേവില്‍ ഇടാന്‍ പറയുന്നത്‌.

പകുതി വേവുമ്പോള്‍ അല്‍പം ബീയര്‍ ഒഴിച്ചാ കൂടുതല്‍ മാര്‍ദവം ആകുമെന്ന് പറയുന്നു. ഞാന്‍ ചെയ്തിട്ടില്ലാ. ഊണു മേശേന്ന് ഇനി അടുപ്പത്തേയ്കും കൂടി ബിയര്‍ ഒഴിയ്കണ്ടാന്ന് കരുതിയാണു.

15 മിനിറ്റ്‌ കഴിയുമ്പോ സ്റ്റൗ അണച്ച്‌, ആറുന്ന വരെ കാത്ത, കേക്ക്‌ വെന്ത പാത്രം കമഴ്ത്തി കൊട്ടി മുറിച്ച്‌ വയ്ക്കുക.

കേക്ക്‌ എടുത്ത ശേഷവും ചരലിനു ചൂടുണ്ടാവും. അതിലേയ്ക്‌ കപ്പലണ്ടി ഇട്ട്‌ വച്ചാല്‍ നല്ലവണ്ണം പാര്‍ക്കിലോക്കെ പായ്കറ്റില്‍ കിട്ടുന്ന കപ്പലണ്ടി പോലെയുള്ള കപ്പലണ്ടി പോലെ കിട്ടും.

കഴിഞ്ഞാഴ്ച ഉണ്ടാക്കിയിരുന്നു. എന്റെ ക്യാമറ അടിച്ച്‌ പോയി. ആരെങ്കിലും ഒരു നല്ല ക്യാമറയുടെ മോഡല്‍ (1000 ദിര്‍ഹംസിനുള്ളില്‍) പറഞ്ഞ്‌ തന്നാ ഈ ദ്രോഹങ്ങളുടെ ഒക്കെ ഒരു ക്യാമറ പതിപ്പും കൂടി ഇടായിരുന്നു.

ഇനി സൂവിനു - മത്തങ്ങ കൊതിച്ചിയ്ക്‌- ഒരു സര്‍പ്രൈസ്‌, ഇത്‌ മൈദമാവിനു പകരം മത്തങ്ങ നല്ലവണ്ണം സ്ക്രേപ്പറില്‍ സ്ക്രേപ്പ്‌ ചെയ്തത്‌, 3 കപ്പിനും പകരം 5 കപ്പ്‌ എടുത്തും ഇത്‌ പോല തന്നെ ചെയ്യാം. പക്ഷെ ആദ്യത്തെ എല്ലാ പരീക്ഷണങ്ങളും ഞാന്‍ സ്പൂണ്‍ അളവിലോ കൈയ്യില്‍ അളവിലോ മാത്രമേ ചെയ്യൂ. (കളയാനുള്ള സ്ഥലം കുറവാ, ദുബായിലു).

അത്‌ കൊണ്ട്‌ ചെറിയ അളവില്‍ പരീക്ഷിയ്കുക എന്തും. ഇനി പഞ്ചസാരയും, മാവും, ബേക്കിംഗ്‌ പൗഡറുമൊക്കെ പല രാജ്യങ്ങളിലും പല ബ്രാന്‍ഡ്‌ ആണു. അത്‌ കൊണ്ട്‌ ഈ വക ഒക്കെ 1/2 തവണ ചെയ്യുമ്പോഴേ ഒരു സ്ലോട്ടില്‍ വീഴൂ.

അപ്പോ ഹാപ്പി ക്രിസ്മസ്സ്‌.

Monday, December 11, 2006

വാഴയ്കാ പൊടിമാസ്‌.

ഈ കൂട്ടാനു സാധാരണ ഉപയോഗിയ്കുന്ന ഏത്തക്കായ പറ്റില്ല. പകരം പടത്തി കായ, അല്ലെങ്കില്‍ ബഞ്ചി ഒക്കെ ഉണ്ടാക്കുന്ന ഒരു കായ ഉണ്ട്‌. (റോബസ്റ്റ്‌ എന്ന് പറയുമോ? അറിയില്ല എനിക്ക്‌).

ഇവിടെ മാര്‍ക്കറ്റുകളില്‍ മിക്കവാറും ഇത്‌ ഉണ്ടാവാറുണ്ട്‌. അല്‍പം തടിച്ചിരിയ്കും. ഇത്‌ നല്ലവണ്ണം തൊലി കളയുക. ഒട്ടും പച്ച നിറം അവശേഷിയ്കാതെ. പീലര്‍ ഉപയോഗിച്ചാലും മതി. ക്ഷമയുള്ളവര്‍ ഇത്‌ നടുകേ പിളര്‍ന്ന് ഇതിന്റെ ഉള്ളില്‍ ഒരു കറുത്തമണികള്‍ കളയുക.
ഈ കായ കഷണങ്ങള്‍ കുക്കറിന്റെ ഉള്ളില്‍ വേറേ ഒരു പാത്രത്തില്‍ വച്ച്‌ ഉപ്പിട്ട്‌ വേവിയ്കുക. ഒട്ടും തന്നെ വെള്ളം ഒഴിയ്കണ്ട കുക്കറെങ്കില്‍.
ചീനചെട്ടിയെങ്കില്‍ ഇത്‌ ചീനചട്ടിയില്‍ ഇട്ട്‌ ഉപ്പിട്ട്‌ അല്‍പം വെള്ളം തളിച്ച്‌ വേവിയ്കുക. വേഗം വേവും. (ചീനചട്ടിയില്‍ അല്‍പം വെള്ളം ചൂടാക്കി കളഞ്ഞ്‌ വേവിയ്കുക. അല്ലെങ്കില്‍ ഇന്നലെത്തെ മഞ്ഞപൊടിയിട്ട്‌ വേവിച്ച കൂട്ടന്റെ മഞ്ഞ കളര്‍ ഇതിലാവും, ഇത്‌ നല്ല കപ്പയുടെ കളര്‍ ഉള്ള ഒരു കൂട്ടാനാണു).
വെന്ത ശേഷം ഈ കഷ്ണങ്ങള്‍ ഒക്കെ ആറിയ ശേഷം കൈ കൊണ്ട്‌ നല്ലവണ്ണം ഉടയ്കുക.
പെയ്സ്റ്റ്‌ പോലെ ആക്കി ഉടയ്കണ്ട. വെന്ത ഉരുള കിഴങ്ങൊക്കെ ഉടയ്കുന്നത്‌ പോലെ.

ചീനച്ചട്ടില്‍ ഈ താളിയ്കല്‍ ലിങ്കില്‍ കാണുന്ന സാധങ്ങള്‍ ഒക്കെ (വെളിച്ചെണ്ണ ഒര്‍ റിഫൈന്‍ഡ്‌ ഒായില്‍) താളിയ്കുക.
ഇതിലേയ്ക്‌ സ്റ്റൗ താഴ്ത്തി ഈ കൈ കൊണ്ട്‌ ഉലര്‍ത്തി വച്ചിരിയ്കുന്ന കായ ഇടുക.
ഇതും ഇളക്ക്‌ യോജിപ്പിച്ച ശേഷം ഇതിലെയ്ക്‌ പുതിയതായി ചിരണ്ടിയ നാളികേരം ഇടുക.
നല്ലവണ്ണം യോജിപ്പിയ്കുക.
നാളികേരം ഇടുമ്പോ വേണമെങ്കില്‍ അല്‍പം പച്ചമുളകും ചതച്ചിടാം. (Do nut use mixie)

ഇത്‌ പോലെ തന്നെ ഉരുള കിഴങ്ങും ചെയ്യാം.പക്ഷെ ഇത്‌ കൂട്ടി ചോറു കഴിയ്കാന്‍ പറ്റും ന്ന് തോന്നുന്നില്ല. ഇതിന്റെ കൂടെ തമിഴ്‌ ബ്രാഹ്മണര്‍ അവര്‍കള്‍ ഒരു പുളി മൊളകായ്‌ കുട്ട്‌ ഉണ്ടാക്കും അത്‌ നാളെ. അല്ലേങ്കില്‍ എന്റെ വീട്ടില്‍ ഇന്ന് പട്ടിണി ആവും.

Friday, December 8, 2006

തക്കാളി തൊക്ക്‌

തക്കാളി തൊക്ക്‌ (ഇത്‌ തമിഴ്‌ വാക്കാണു. മീനിംഗ്‌ ഇപ്പോഴും നഹി മാലും)

6 മാസം വരെ കേടു കൂടാതെ ഇരിയ്കുന്ന ഒരു തരം പിക്കള്‍ കം ഗ്രേവി മേക്കിംഗ്‌ സാധനമാണു.)

നല്ല പഴുത്ത തക്കാളി 1 കിലോ
മുളകു പൊടി 1/4 കിലോ
ഇനി എരിവു കുറവുള്ള പഞ്ചാരകുട്ടന്മാരെങ്കില്‍ 150 ഗ്രാം മതി
മഞ്ഞപൊടി ആവശ്യത്തിനു
ഉപ്പ്‌ ആവശ്യത്തിനു
ഒരു ചെറിയ നെല്ലിക്ക പുളി
ഉലുവ 1
കായം ആവശ്യത്തിനു.
1/2 സ്പൂണ്‍ കുരുമുളക്‌
2 നാരങ്ങ.

തക്കാളി നല്ലവണ്ണം കഴുകി, ഒരു ചീനച്ചട്ടിയിലോ പാത്രത്തിലോ നല്ലവണ്ണം വേവിയ്കുക. കുഴയുന്ന വരെയ്കും.

നല്ലവണ്ണം തണുത്ത പോലെ ആറിയ ശേഷം, (ഞാന്‍ സാധാരണ രാത്രി ഇത്‌ ചെയ്ത്‌ വയ്കും). പിറ്റേന്ന് രാവിലെ ആണു തൊക്ക്‌ ഉണ്ടാക്കുക.

നല്ലവണ്ണം ആറിയ (ചൂട്‌ അല്‍പം പോലും അവശേഷിയ്കുന്നുവെങ്കില്‍ ഇത്‌ അരയ്കുമ്പോ ഒരു വല്ലാത്ത മണമുണ്ടാകുകയും, എസ്പെഷലി മിക്സിടെ ചൂടും കൂടി ആവുമ്പോ, പിന്നെ ആ മണം ഈ തൊക്കില്‍ അവസാനം വരെ നിക്കുകയും ചെയ്യും.) അത്‌ കൊണ്ടാണു തണുത്ത ശേഷം എന്ന് വീണ്ടും പറയുന്നത്‌.

മിക്സ്സിയില്‍ (ബ്ലെന്‍ഡറില്‍ എളുപ്പ പണി, ഞാനും ചെയ്തിരുന്നു, പക്ഷെ മിക്സ്സീടെ സ്മുത്ത്നെസ്സ്‌ ഫീല്‍ ചെയ്തില്ല) കുറേശ്ശേയിട്ട്‌ നല്ലവണ്ണം സോഫ്റ്റ്‌ ആയിട്ട്‌ അരയ്കുക. ചെറിയ ബൗളില്‍ ആണു നല്ലത്‌,.വലിയ ബൗള്‍ എങ്കില്‍ അത്ര പാകത്തില്‍ കിട്ടുമോ എന്ന് എനിക്ക്‌ സംശയമുണ്ട്‌. ഒട്ടും തരിയോ, അല്ലെങ്കില്‍ തൊലിയോ കാണണ്ട. വേണമെങ്കില്‍ അരയ്കുന്നതിനു മുമ്പ്‌ തക്കാളിയില്‍ കൈയ്യിട്ട്‌ തൊലി മാറ്റാം. അല്‍പം മടിയെന്നാല്‍, ചലേഗാ, അരച്ചാ മതി.

ഉലുവ അല്‍പം എണ്ണയൊഴിച്ച്‌ വറുത്ത്‌ ഏടുക്കുക. ഇതിന്റെ കൂടെ കായവും വറത്ത്‌ കോരുക. കായ പൊടിയില്‍ കെമിക്കല്‍ മിക്സുള്ളത്‌ കൊണ്ട്‌ ഞാന്‍ പതിവായി ഉപയോഗിയ്കാറില്ല. കായം വാങ്ങി പൊടിച്ച്‌ വയ്കുക. എന്നാല്‍ ഇത്‌ ഇട്ടാ മതി, അലെങ്കില്‍ കായം കട്ട വറുക്കുക. (അതുല്യ ചേച്ചി യൂ ആര്‍ ടൂ ഡിഫിക്കള്‍റ്റ്‌ റ്റു ഹാന്‍ഡില്‍.....) ഇനി മുളക്‌ പൊടി, (പിരിയന്‍ മുളക്‌ പൊടി എങ്കില്‍ നല്ലത്‌, നിറമുണ്ടാകും, കാഷ്മീരി ഇട്ട്‌ അതി സാമര്‍ത്ത്യം കാട്ടണ്ട.)

ഈ ഉലുവ കായം ഉപ്പ്‌ മുളക്‌ കുരുമുളക്‌ എന്നിവ നല്ലവണ്ണം പൊടിയ്കുക. വളരെ മയത്തില്‍. അതിനു ശേഷം ഇതിലേയ്ക്‌ പുളിയുമിട്ട്‌ പൊടിയ്കുക. പൊടി മാറി കുഴമ്പ്‌ പരുവം (ന്യൂട്ട്രല്‍) ആകും. ഒരു കാരണ വശാലും അറ്റ്‌ എനി സ്റ്റേജ്‌ വെള്ളം ചേര്‍ക്കാതിരിയ്കുക.

വെരി ഇമ്പൊര്‍ട്ടന്റ്‌ ഫാക്റ്റര്‍ ഇന്‍ പിക്കില്‍ മേക്കിംഗ്‌.. വിത്ത്‌ ലൗവ്‌ ഫ്രം മൈ രാധ പാട്ടി, അച്ചാറിനു ഉപയോഗിയ്കുന്ന ഉപ്പ്‌, ചീന ചട്ടി ചൂടാക്കി ഇപ്പോഴും നല്ലവണ്ണം വറുത്ത്‌ എടുക്കുക. പണ്ട്‌ അച്ചാറുകള്‍ മാസങ്ങളോളം പുറത്തിരിയ്കുമ്പോഴും കേടാവില്ലാ. ഇപ്പോ നാലു ദിനം കഴിഞ്ഞാ അതില്‍ ഫംഗ്സ്‌ വരുന്നു, മേജര്‍ റീസണ്‍,ഉപ്പിലേ തണുപ്പ്‌/മോയ്സ്റ്റര്‍ ആണെന്ന് മുത്തശ്ശി പറയുന്നു. അത്‌ കൊണ്ട്‌ അച്ചാറിനുള്ള ഉപ്പ്‌ എപ്പൊഴും വറുത്ത്‌ ഉപയോഗിയ്കുക. (കൊച്ചി വഴി വരുമ്പോ ആരെങ്കില്‍ ജൂണ്‍ ജൂലായ്‌ മാസമെങ്കില്‍ വരൂ, 89 ന്റെ വക്കിലുള്ള മുത്തശ്ശിയെ കാണാം)

നല്ല വലിയ ചീനചട്ടി വച്ച്‌, (ഞാന്‍ മിക്ക കുക്കിങ്ങും ഉരുളി പോലുള്ള ബോമ്പെ റ്റൈപ്പ്‌ ഉരുളി ലൈക്‌ ലുക്കിംഗ്‌ ചീനച്ചട്ടിയിലാണു വയ്കാറു) വായ വട്ടം, സ്പേസുള്ള ചീനച്ചട്ടിയില്‍ 1/2 ഗ്ലാസ്സ്‌ നല്ലെണ്ണ ഒഴിച്ച്‌ (വെളിച്ചെണ്ണ വേണ്ട, 4 ദിനം കഴിയുമ്പോള്‍ കേടായ മണം വരും.) അതിലേയ്ക്‌ ഈ തക്കാളി അരച്ചത്‌ ഒഴിയ്കുക.

റ്റെം റ്റേക്കിംഗ്‌ പ്രോസസ്സ്‌ ആണു. ഇത്‌ 1/2 മണിക്കുര്‍ കൊണ്ട്‌ നല്ലവണ്ണം വെള്ളം വറ്റി സോസ്‌ ന്റെ പരുവത്തില്‍ സ്മൂത്ത്‌ ആയ പേസ്റ്റാവും.ഇത്‌ ടപ്പ്‌ ടപ്പ്‌ എന്ന് തിളച്ച്‌ തെറിയ്കും, സോ ഏപ്രണ്‍ കെട്ടിയാ സൗകര്യമാവും.

ഇത്‌ ഒരു പാത്രത്തിലേയ്ക്‌ മാറ്റി, 1/4 ഗ്ലാസ്സ്‌ നല്ലെണ്ണ ഒഴിച്ച്‌ മൂക്കുമ്പോള്‍, ഈ ഉപ്പ്‌ മുളക്‌... പുളി എന്നിവ അരച്ച്‌ കൂട്ട്‌, ഇതിലേയ്ക്‌ (സ്റ്റൗ ഓഫാക്കിയ ശേഷം ഇടുക, കൂട്ട്‌ കരിയാതിരിയ്കാനാണും സ്റ്റൗ അണയ്കാന്‍ പറഞ്ഞത്‌) അതിനു ശേഷം സ്റ്റൗ കത്തിച്ച്‌ ഈ കൂട്ടും നല്ലവണ്ണം മൊരിയ്കുക, മഞ്ഞപൊടിയും ചേര്‍ക്കുക. ഇതിലേയ്ക്‌ തക്കാളി പേയ്സ്റ്റ്‌ ഇതിലെയ്ക്‌ ഒഴിച്ച്‌ കൂട്ടി ഒരു 10 മിനിറ്റ്സ്‌ കൂടി എളക്കി യോജിപ്പിയ്കുക. നല്ല ചുവന്ന കളര്‍ ജാം പരുവമാകുമ്പോള്‍ സ്റ്റൗ അണയ്കുക.

ആറിയ ശേഷം ഇതിലേയ്ക്‌ 2 നാരങ്ങ പിഴിഞ്ഞ്‌ ഒഴിയ്കുക. ഒഴിയ്കുക. നല്ലെണ്ണയുടെ മണം ഇഷ്ടം ഉള്ളവര്‍ക്ക്‌ 1 ഗ്ലാസ്സ്‌ നല്ലെണ്ണ ചൂടാക്കി ആറ്റിയ ശേഷം ഒഴിച്ച്‌ വയ്കാം. ആന്ധ്രാ ആവയ്കാ പിക്കിളിന്റെ റ്റേയ്സ്റ്റ്‌ വരും.

ഇത്‌ തിരക്കുള്ളപ്പോ സവാള മാത്രം വഴറ്റി, ഇതില്‍ നിന്ന് ഒരു സ്പൂണ്‍ ഗ്രേവി എടുത്ത്‌ ഒരു ചാറു കറിയോ, മീന്‍ ഉപ്പിട്ട്‌ വേവിച്ച്‌ ഇതും അല്‍പം തേങ്ങാ പാലും ചേര്‍ത്ത്‌ കറിവയ്കുകയോ, ചിക്കന്‍ കൂട്ടിലേയ്ക്‌ ഒഴിയ്കുകയോ ഒക്കെ ചെയ്യാം. കടലക്കറിയില്‍/മുട്ട ക്കറിയില്‍ ഗ്രേവി എന്നിവയ്കോ, ചുമ്മാ അല്‍പം ചൂടുവെള്ളം ചേര്‍ത്ത്‌ ഗരം മസാല പ്ലസ്‌ മാഗി കോക്കനട്ട്‌ പൗഡര്‍ ചേര്‍ത്ത്‌ ഒരു ഗ്രേവിയോ ഒക്കെ ആക്കാം. റ്റൂ റ്റേയ്സ്റ്റ്‌. ക്യാമറ നോ വര്‍ക്കിംഗ്‌ മി!! ശര്‍മാജി ഇല്ല്യാത്തോണ്ട്‌ എന്റെ പില്‍ഗ്രിമേജ്‌ ഇപ്പോ അടുക്കളയിലാ. പോരാത്തതിനു വിന്റര്‍ ഇവിടെ ആന്‍ഡ്‌ നല്ല വെജിറ്റബിളും കിട്ടുന്നു. ഇതൊക്കെ ചെയ്ത്‌ ഞാന്‍ സമയം കൊല്ലുന്നു.

അച്ചാറു ഉണ്ടാക്കി വയ്കുന്ന കുപ്പിയിലേയ്ക്‌ എപ്പോഴും സ്പൂണ്‍ ഇടാത,വലിയ കുപ്പിയില്‍ നിന്ന് അപ്പോ അപ്പോഴത്തെ ആവശ്യത്തിനു ഒരു 1/4 കിലോ കണ്ടേയിനറിലെയ്ക്‌ മാറ്റി വച്ചാ, തൊക്കിന്റെ ഫ്രെഷ്‌-നെസ്സ്‌ നഷ്ടപെടാതെയിരിയ്കും.

ഇഞ്ചിയേ.. ആര്‍പിയേ.. ബിന്ദുവേ.. താരേ... സൂവെ....രേശ്മേ അരവിന്ധാ... വീക്കന്റ്‌ മഹാമഹം ആക്കു..... തക്കാളി തൊക്ക്‌...

Thursday, December 7, 2006

വഴുതനങ്ങ പച്ച പുളി പച്ചടി.

കനല്‍ സൗകര്യം ഉള്ളവര്‍ വഴുതങ്ങ (വയല്‍റ്റ്‌) നിറമുള്ളത്‌/അല്ലെങ്കില്‍ വെള്ള നിറമുള്ളത്‌ ചുടുക നല്ലവണ്ണം.
ഈ വക ഒന്നും സൗകര്യമില്ലാത്തത്‌ കൊണ്ട്‌ ഞാന്‍ ഇത്‌ ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ്‌ ഗ്യാസില്‍ കാണിയ്കും, അല്ലെങ്കില്‍ എണ്ണ പുരട്ടി ഓവനില്‍ വയ്കും.
ഇത്‌ ഒന്നുമല്ലെങ്കില്‍ എളുപ്പത്തിനു കുക്കറില്‍ വെള്ളമൊഴിയ്കാതെ തന്നെ വേവിച്ചെടുക്കുക,
എരിവു കൂടുതല്‍ വേണമെന്നുള്ളവര്‍ ഈ സമയത്ത്‌ 5/10 പച്ചമുളകും ഇട്ട്‌ വേവിയ്കുക.
(രണ്ടായി പകുത്ത്‌ വയ്കുന്നതാവും നല്ലത്‌, നമ്മടെ പുഴുമാപ്ലേനെ പിടിയ്കാം അപ്പോ)ചുടാറി തൊലി കളഞ്ഞ ശേഷം, കൈ കൊണ്ട്‌ നന്നായി ഒടയ്കുക.
(ഞാന്‍ ഉപ്പും മുളകും ഒക്കേനും തന്നെ കൈ കൊണ്ടാണു ഇടാറു. എന്നാലെ കണക്ക്‌ ശരിയാവൂ എന്ന തോന്നലാണു.)
ഒരു നെല്ലിക്ക വലിപ്പം പുളി, (വഴുതനങ്ങ 1/2 കിലോയുണ്ടെങ്കില്‍) നല്ലവണ്ണം കുഴമ്പ്‌ പരുവമാക്കുക, അധികം കട്ടി വേണ്ട, അധികം ലൂസും വേണ്ട.
ഒടച്ച്‌ വച്ചിരിയ്കുന്ന വഴുനങ്ങയില്‍ ഇത്‌ ഒഴിയ്കുക, ഉപ്പും കായവും കൂടി ഇട്ട്‌ ഇളക്കുക. (കായമിഷ്ടമുള്ളവര്‍ അധികം ഉപയോഗിയ്കുക, സ്വാദുണ്ടാകും.)

ഇനി ചീനച്ചട്ടി വച്ച്‌ ഇതിലേയ്ക്‌ ഈ (link) താളിയ്കല്‍ സാധനങ്ങള്‍ ചേര്‍ക്കുക. (വെളിച്ചെണ്ണയാണു നല്ലത്‌, പക്ഷെ എന്റെ വീട്ടില്‍ നല്ലെണ്ണയാണു ഉപയോഗിച്ചിരുന്നത്‌, രണ്ടും ചെയ്ത്‌ നോക്കുക).
ഈ ചീനച്ചട്ടിയിലേയ്ക്‌ പുളിയുമായി കൂട്ടി യോജിപ്പിച്ചിരിയ്കുന്ന വഴുതന്‍ മിശ്രിതം ഇട്ട്‌ ഒന്ന് ഇളക്കി കൂട്ടുക. തിളപ്പിയ്കണ്ട.

(വേണമെങ്കില്‍ ഉള്ളിയും മൊരിയിച്ചിടാം. എളുപ്പത്തിനു ഉണ്ടാക്കുന്ന കൂട്ടാന്‍ എന്നും പറഞ്ഞ്‌ ഉള്ളിയൊക്കെ ഉരിപ്പിയ്കണത്‌ അഗൈന്‍സ്റ്റ്‌ ദ റൂള്‍സ്‌...)

Wednesday, December 6, 2006

പാല്‍ പായസം

പാല്‍ പായസം--കുക്കര്‍ പാല്‍പ്പായസം

ഐശ്വര്യായിട്ട്‌ തുടങ്ങീതല്ലേ.. ഒരു പാല്‍ പായസം തന്നെ ആദ്യം. ഈശ്വരാ.. പോസ്റ്റ്‌ ഒക്കെ ഇടാന്‍ പറ്റണേ.. സായിപ്പ്‌ ചീട്ട്‌ കീറരുതേ..

ഒരു ലിറ്റര്‍ പാല്‍
100 ഗ്രാം ഉണക്കലരി (ദുബായി കടകളില്‍ കാണത്തത്‌ കൊണ്ട്‌, ഞാന്‍ ചുവന്ന അരി ആദ്യമേ നല്ലവണ്ണം കുക്കറില്‍ വേവിച്ചെടുത്ത്‌ ഒടയ്കും)
പഞ്ചസാര 1 ഗ്ലാസ്സ്‌
(അതായത്‌ 1 ലിറ്റര്‍ പാല്‍ : 100 ഗ്രാം അരി : 1 ഗ്ലാസ്‌ പഞ്ചസാര : 1 ഗ്ലാസ്‌ വെള്ളം)

ഞാനിത്‌ ഹാക്കീന്‍സ്‌ കുക്കറിലേ വച്ചിട്ടുള്ളു, കാരണം അടപ്പ്‌ അകത്തോട്ട്‌ ഇട്ട്‌ അടയ്കാന്‍ പറ്റുന്നതായത്‌ കൊണ്ട്‌, പാലു ഇത്‌ വരേം പൊന്തി പുറത്തോട്ട്‌ വന്നിട്ടില്ല)

കുക്കര്‍ ആദ്യമേ ഒരു 2 ഗ്ലാസ്സ്‌ വെള്ളം തളപ്പിച്ച്‌ (5 മിനിറ്റ്‌) ശേഷം കളഞ്ഞ്‌ വയ്കുക. (കുക്കറില്‍ എന്തെങ്കിലും ഉപ്പ്‌ മയമോ മറ്റോ ഉണ്ടെങ്കില്‍ പോകാനാണിത്‌. (കല്ല്യാണം കഴിയ്കണ പോലയാണു കുക്കര്‍ പായസം, കുക്കര്‍ തുറക്കുമ്പോഴേ അറിയൂ...... ഗുണം)

ഹാക്കീന്‍സ്‌ കുക്കര്‍ 5 ലിറ്ററിന്റെ ആവുമ്പോ ഈ മുകളില്‍ പറഞ്ഞ അളവു കൃത്യമായി പകുതിയോളം ഉണ്ടാവും.

അരി ചുവന്നത്‌ തന്നെ വേണമെന്നില്ലാ, പച്ചരി/ബസ്മതി ആണെങ്കിലും മതി.

അരി 1 മണിക്കൂര്‍ മുമ്പ്‌ കുതിരിത്ത്‌ വയ്കുക്‌. എന്നിട്ട്‌ നല്ലവണ്ണം ഒരു അഞ്ചാറു തവണയെങ്കിലും തീരെ കാടി പോയി തെളിഞ്ഞ വെള്ളം വരുന്നതു വരെ കഴുകുക.

അരിയും/പാലും/വെള്ളവും കുക്കറിലാക്കി കുക്കര്‍ അടച്ച്‌ ഒരു വിസില്‍ വന്ന ശേഷം ഒരു 15 മിനിറ്റ്‌ തീരെ ചെറിയ ചൂടില്‍ വേവിയ്കുക.

ഈ സമയത്ത്‌ ഒരു റ്റവ്വലോ കട്ടി തുണിയോ നനച്ച്‌ കുക്കറിന്റെ മുകളില്‍ ഇട്ടാല്‍, പാല്‍ ഇടയ്ക്‌ ഇടയ്ക്‌ ആവിയിലൂടെ വരാതിരിയ്കും. പതങ്ങ്‌ പൊങ്ങുന്നതാവുന്നത്‌ കൊണ്ടാണിത്‌.

ഇതിനു ശേഷം അടുപ്പ്‌ അണയ്കുക. കുക്കര്‍ തുറന്ന് കഴിഞ്ഞ്‌, അല്‍പം ആവി പോയതിനു ശേഷം ഇതിലേയ്ക്‌ (തിളയ്കുന്ന പാലിലേയ്ക്‌ ഇപ്പോ കിട്ടുന്ന പഞ്ചസാര ഇടാതിരിയ്കുന്നത്‌ നല്ലത്‌, വല്ലാതെ കെമിക്കലുള്ളത്‌ കാരണം ഈ ചൂടില്‍ കെമിയ്കലുമായി കൂടി പിരിയാന്‍ സധ്യതയുണ്ട്‌..anubavam guru!!) പഞ്ചസാര ഇടുക.

ഞാന്‍ സാധാരണം ഭയം കാരണം, പഞ്ചസാര ഒരു മിന്നല്‍ വേഗതയില്‍ കഴുകി എടുക്കും. ഒരല്‍പം മധുരം ചോര്‍ന്ന് പോയാലും, ചെളി പോയികിട്ടും.

എല്ലാം കൂടി കൂടി ഇളക്കി ചെറിയ ചൂടില്‍ പിന്നേയും ഒരു 10 മിനിറ്റ്‌ വയ്കുക. റ്റവ്വലും ഇടുക. തുറന്ന് കഴിയുമ്പോ നല്ല പിങ്ക്‌ നിറത്തിലുള്ള (ക്രീമറോ/മില്‍ക്‌ മേയിടോ ഇടാതെ തന്നെ...) പായസം കിട്ടും.

ഇനി ഇതിലേയ്ക്‌ 50 ഗ്രാം ബട്ടറോ/നെയ്യോ ഇട്ട്‌ ഇളക്കുക. (കലോറി കോണ്‍ഷ്യസ്‌ ആയവര്‍ പ്ലീസ്‌ രിഫ്രേയിന്‍).

ഒരല്‍പം കൂടി കുറുകണം എന്ന് തോന്നുന്നുവെങ്കില്‍ നേരെ അടുപ്പത്ത്‌ വയ്കാതെ, ഒരു ഇരുമ്പ്‌ ദോശക്കല്ല് വച്ചിട്ട്‌ അതിന്റെ മുകളില്‍ ഈ കുക്കര്‍ അടച്ച്‌ വയ്കുക. വിരുന്നുകാര്‍ വരുമ്പോഴേയ്കും നല്ല പാകത്തില്‍ അമ്പലപുഴ പായസം പരുവമായിട്ടുണ്ടാവും.

പാല്‍പായസത്തില്‍ സാധാരണ കശുവണ്ടിയോ മുന്തിരി പരിപ്പോ ഇടാറില്ല. ചിലര്‍ക്ക്‌ പായസം എന്ന് പറയുമ്പോഴ്‌ തന്നെ ഇതൊക്കെ ഇടണം എന്ന ഒരു ത്വര വരും. വേണമെങ്കില്‍ ഇടുക.

ഇനി ഈ പറഞ്ഞ ചേരുവകളെല്ലാം തന്നെ ഒന്നിച്ചിട്ടും ഈ പായസം വയ്കാം. എന്നാലും ഒരു സേഫര്‍ സൈഡ്‌ എന്ന നിലയ്ക്‌ പഞ്ചസാര ഈയ്യിടെ ഒരു വില്ലന്റെ റോളിലാണു. അത്‌ കൊണ്ട്‌ പിന്നീട്‌ സെക്കന്റ്‌ സ്റ്റെപ്പായിട്ട്‌ ഇടുന്നതാണു കൂടുതല്‍ നല്ലത്‌. അല്ലെങ്കില്‍ ഒരിയ്കല്‍ അല്‍പം അളവു വച്ച്‌ നോക്കി ആ പഞ്ചസാര തന്നെ കൂടുതല്‍ വയ്കുമ്പോഴും ഇടുക.