


കോക്കി. ഇതിന്റെ പേരെന്താ ഇങ്ങിനേന്ന് ചോദിച്ചാല്‍, പറയില്ല പറയില്ല. നമ്മള് (?)എല്ലാ ധ്യാനങ്ങളും ഒക്കെ ഇട്ട് അട ഉണ്ടാക്കുന്നത് പോലെ, ഗോതമ്പ് പോടി ഉപയോഗിച്ച് വടക്കേ ഇന്ത്യക്കാരുണ്ടാക്കുന്നതാണിത്. തണുപ്പ് കാലത്ത്, പ്രാതലായിട്ട് മിക്കപ്പോഴും ഇത് എന്റെ വീട്ടിലുണ്ടാക്കാറുണ്ട്. ഉണ്ടാക്കാന്‍ എളുപ്പം ആണു താനും. ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പ് പൊടി (എപ്പോഴും ഞാന്‍ ഗോതമ്പ് പൊടി തീരെ പൊടിയായിട്ട് പൊടിയ്കാതെ, പറ്റുമെങ്കില്‍ അല്പം തരതരപ്പായിട്ടാണു പൊടിച്ച് കിട്ടാന്‍ സാധ്യതയുണ്ടെങ്കില്‍ ചെയ്യാറ്)
ഉപ്പ്
അയമോദകം
ഇഞ്ചി
പച്ചമുളക്
പച്ച കൊത്തമല്ലി
സവാള ആവശ്യത്തിനു
നാരങ നീര് അല്ലെങ്കില്‍ ആംചൂര്‍ (ഉണങിയ മാങാ പൊടി)
ജീരകം
എണ്ണ അല്ലെങ്കില്‍ ഡാല്‍ഡ് അല്ലെങ്കില്‍ നെയ്യ്
ഗോതമ്പ് പൊടി ഒരു ഗ്ലാസ്സെങ്കില് നെയ്യ്/എണ്ണ/ഡാല്‍ഡ് എന്നത് കാല് ഭാഗം (ഇതാണു കണക്ക്. പക്ഷെ, കലോറിയെതിരാളികള് ആരെങ്കിലുമുണ്ടെങ്കില്‍...കുറച്ചോളു)
വെള്ളം.
പച്ചമുളക് ഇഞ്ചി കൊത്തമല്ലി സവാള എന്നിവ തീരെ ചെറുതാക്കി അരിഞ് ഗോതമ്പ് പൊടിയിലേയ്ക് ഇടുക. ഇതിലേയ്ക് നെയ്യ്/എണ്ണ/ഡാല്‍ഡ് എന്നിവ ചേര്‍ത്ത് ഉപ്പ് അയമോദകം എന്നിവ ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ യോജിപ്പിയ്കുക. ഇത് മിക്കവാറും വെള്ളമില്ലാതെ തന്നെ ഒരു അത്രയും സ്മൂത്ത് അല്ലാത്ത ഒരു ഉണ്ട പരുവമാവും. വേണമെങ്കില്‍ അല്പം വെള്ളം തളിച്ച് ഒന്ന് കൂട്ടി യോജിപ്പിയ്കുക. (വേണമെങ്കില്‍ ക്യാരറ്റ്/ക്യാബേജി/മഞ പൊടീ മുളക് പൊടീ/ ഒക്കേനും ഉപയോഗിയ്കാം)
ഒരു കോക്കിയ്ക് ഏകദേശം ഒരു ഗ്ലാസ്സ് ഗോതമ്പ് പൊടിയുടേ മാവ് ആകാം. നല്ല കട്ടിയില്‍ ചപ്പാത്തി പരത്തുന്നത് പോലെ പരത്തുക ഇത് പൊടി കൂട്ടി തന്നെ.
പരന്ന് കഴിഞ ശേഷം ചൂടായി കിടക്കുന്ന ഇരുമ്പ് ദോശ ചട്ടിയിലേയ്ക് ഇത് ഇടുക. അല്പം തിരിച്ചും മറിച്ചും ഇട്ട് കഴിഞാല് ഇതില്‍ ഒരു കത്തി കൊണ്ട് മുറിവേല്പ്പിയ്കുക. കുമിളയായിട്ട് പൊന്താതെ ഇരിയ്കാനാണിത്. ഇങ്ങനെ പകുതി മുപ്പിച്ചത് മാറ്റി വയ്ക്കുക. എല്ലാം ഇത് പോലെ ആക്കുക. 2/3 എണ്ണമേ വേണ്ടു ഒരു നേരത്തേയ്ക്. ഒന്നിച്ച് അപ്പോ തന്നെ വേവിച്ചാല്‍ ശരിയാവില്ല. ചൂട് കൂടി കരിഞ് പോകുകയും, അകം ബിസ്കറ്റ് പോലെ ആവാനുമാണു രണ്ടാമത്, ഇത് വീണ്ടും കല്ലില്‍ ഇട്ട്, നിറയെ ചുറ്റിനും എണ്ണ ഒഴിച്ച്, മൊരിയിച്ച് എടുക്കുക. കല്ല്യാണങ്ങള്‍ക്ക് ഒക്കെ ഇത് വിളമ്പുമ്പോള്‍, ഇങ്ങനെ കല്ലില്‍ പകുതി മൂപ്പിച്ചത്, ചീനചട്ടി നിറയെ എണ്ണ വച്ച് കോരിയെടുക്കും. (ദേവന് സ്റ്റേജിനെ എവിടെയെങ്കിലുമുണ്ടേങ്കില് മുന്നോട്ട് വരേണ്ടതാണു) നല്ല ബിസ്ക്റ്റ് പോലെ ആയി കിട്ടും അപ്പോഴ്.
ഇനി ഇത് ചൂട് ആറിയ ശേഷം, പകുതി യാക്കി മുറിച്ച് പ്രാതലില്‍ സോസിന്റെ കൂടെയോ, കൊത്തമല്ലി ചട്ണീടേ കൂടേയോ ഒന്നുമില്ലാതെയോ കഴിയ്കാം.
ഞാന്‍ അപ്പീസില് പോകുന്നവര്‍ക്ക് ഉപകാരമായിക്കൊട്ടേ ന്ന് കരുതി നീളത്തില്‍ മുറിച്ച് ഡബ്ബിയിലാക്കും. എന്നിട്ട് കട്ട ചട്ടണീ കൂടെ വയ്കും. അപ്പോ വല്യ മെസ്സി ആക്കാണ്ടെ കഴിയ്കാം ഇത്.
ഇത് ഏറ്റവും പ്രയോജനപെടുക, യാത്രയിലാണു. ഒരു പകുതി കഴിച്ച് ഒരു കാപ്പീം കുടിച്ചാല്‍ അവിടേ കിടന്നോളും ഉച്ച വരെ!
ഇത് കട്ടി കൂട്ടി ഉണ്ടാക്കിയാലെ ബിസ്കറ്റ് പോലെ ആവൂ. കട്ടി കുറച്ചാല്‍ കരിയുകയും, ഇതിന്റെ ശരിയ്കുള്ള സ്വാദ് കിട്ടുകയും ഇല്ല.