Thursday, January 24, 2008
കോക്കി
കോക്കി. ഇതിന്റെ പേരെന്താ ഇങ്ങിനേന്ന് ചോദിച്ചാല്‍, പറയില്ല പറയില്ല. നമ്മള്‍ (?)എല്ലാ ധ്യാനങ്ങളും ഒക്കെ ഇട്ട് അട ഉണ്ടാക്കുന്നത് പോലെ, ഗോതമ്പ് പോടി ഉപയോഗിച്ച് വടക്കേ ഇന്ത്യക്കാരുണ്ടാക്കുന്നതാണിത്. തണുപ്പ് കാലത്ത്, പ്രാതലായിട്ട് മിക്കപ്പോഴും ഇത് എന്റെ വീട്ടിലുണ്ടാക്കാറുണ്ട്. ഉണ്ടാക്കാന്‍ എളുപ്പം ആണു താനും. ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പ് പൊടി (എപ്പോഴും ഞാന്‍ ഗോതമ്പ് പൊടി തീരെ പൊടിയായിട്ട് പൊടിയ്കാതെ, പറ്റുമെങ്കില്‍ അല്പം തരതരപ്പായിട്ടാണു പൊടിച്ച് കിട്ടാന്‍ സാധ്യതയുണ്ടെങ്കില്‍ ചെയ്യാറ്)
ഉപ്പ്
അയമോദകം
ഇഞ്ചി
പച്ചമുളക്
പച്ച കൊത്തമല്ലി
സവാള ആവശ്യത്തിനു
നാരങ നീര്‍ അല്ലെങ്കില്‍ ആംചൂര്‍ (ഉണങിയ മാങാ പൊടി)
ജീരകം
എണ്ണ അല്ലെങ്കില്‍ ഡാല്‍ഡ് അല്ലെങ്കില്‍ നെയ്യ്
ഗോതമ്പ് പൊടി ഒരു ഗ്ലാസ്സെങ്കില് നെയ്യ്/എണ്ണ/ഡാല്‍ഡ് എന്നത് കാല്‍ ഭാഗം (ഇതാണു കണക്ക്. പക്ഷെ, കലോറിയെതിരാളികള്‍ ആരെങ്കിലുമുണ്ടെങ്കില്‍...കുറച്ചോളു)
വെള്ളം.
പച്ചമുളക് ഇഞ്ചി കൊത്തമല്ലി സവാള എന്നിവ തീരെ ചെറുതാക്കി അരിഞ് ഗോതമ്പ് പൊടിയിലേയ്ക് ഇടുക. ഇതിലേയ്ക് നെയ്യ്/എണ്ണ/ഡാല്‍ഡ് എന്നിവ ചേര്‍ത്ത് ഉപ്പ് അയമോദകം എന്നിവ ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ യോജിപ്പിയ്കുക. ഇത് മിക്കവാറും വെള്ളമില്ലാതെ തന്നെ ഒരു അത്രയും സ്മൂത്ത് അല്ലാത്ത ഒരു ഉണ്ട പരുവമാവും. വേണമെങ്കില്‍ അല്പം വെള്ളം തളിച്ച് ഒന്ന് കൂട്ടി യോജിപ്പിയ്കുക. (വേണമെങ്കില്‍ ക്യാരറ്റ്/ക്യാബേജി/മഞ പൊടീ മുളക് പൊടീ/ ഒക്കേനും ഉപയോഗിയ്കാം)
ഒരു കോക്കിയ്ക് ഏകദേശം ഒരു ഗ്ലാസ്സ് ഗോതമ്പ് പൊടിയുടേ മാവ് ആകാം. നല്ല കട്ടിയില്‍ ചപ്പാത്തി പരത്തുന്നത് പോലെ പരത്തുക ഇത് പൊടി കൂട്ടി തന്നെ.
പരന്ന് കഴിഞ ശേഷം ചൂടായി കിടക്കുന്ന ഇരുമ്പ് ദോശ ചട്ടിയിലേയ്ക് ഇത് ഇടുക. അല്പം തിരിച്ചും മറിച്ചും ഇട്ട് കഴിഞാല് ഇതില്‍ ഒരു കത്തി കൊണ്ട് മുറിവേല്‍പ്പിയ്കുക. കുമിളയായിട്ട് പൊന്താതെ ഇരിയ്കാനാണിത്. ഇങ്ങനെ പകുതി മുപ്പിച്ചത് മാറ്റി വയ്ക്കുക. എല്ലാം ഇത് പോലെ ആക്കുക. 2/3 എണ്ണമേ വേണ്ടു ഒരു നേരത്തേയ്ക്. ഒന്നിച്ച് അപ്പോ തന്നെ വേവിച്ചാല്‍ ശരിയാവില്ല. ചൂട് കൂടി കരിഞ് പോകുകയും, അകം ബിസ്കറ്റ് പോലെ ആവാനുമാണു രണ്ടാമത്, ഇത് വീണ്ടും കല്ലില്‍ ഇട്ട്, നിറയെ ചുറ്റിനും എണ്ണ ഒഴിച്ച്, മൊരിയിച്ച് എടുക്കുക. കല്ല്യാണങ്ങള്‍ക്ക് ഒക്കെ ഇത് വിളമ്പുമ്പോള്‍, ഇങ്ങനെ കല്ലില്‍ പകുതി മൂപ്പിച്ചത്, ചീനചട്ടി നിറയെ എണ്ണ വച്ച് കോരിയെടുക്കും. (ദേവന്‍ സ്റ്റേജിനെ എവിടെയെങ്കിലുമുണ്ടേങ്കില്‍ മുന്നോട്ട് വരേണ്ടതാണു) നല്ല ബിസ്ക്റ്റ് പോലെ ആയി കിട്ടും അപ്പോഴ്.
ഇനി ഇത് ചൂട് ആറിയ ശേഷം, പകുതി യാക്കി മുറിച്ച് പ്രാതലില്‍ സോസിന്റെ കൂടെയോ, കൊത്തമല്ലി ചട്ണീടേ കൂടേയോ ഒന്നുമില്ലാതെയോ കഴിയ്കാം.
ഞാന്‍ അപ്പീസില്‍ പോകുന്നവര്‍ക്ക് ഉപകാരമായിക്കൊട്ടേ ന്ന് കരുതി നീളത്തില്‍ മുറിച്ച് ഡബ്ബിയിലാക്കും. എന്നിട്ട് കട്ട ചട്ടണീ കൂടെ വയ്കും. അപ്പോ വല്യ മെസ്സി ആക്കാണ്ടെ കഴിയ്കാം ഇത്.
ഇത് ഏറ്റവും പ്രയോജനപെടുക, യാത്രയിലാണു. ഒരു പകുതി കഴിച്ച് ഒരു കാപ്പീം കുടിച്ചാല്‍ അവിടേ കിടന്നോളും ഉച്ച വരെ!
ഇത് കട്ടി കൂട്ടി ഉണ്ടാക്കിയാലെ ബിസ്കറ്റ് പോലെ ആവൂ. കട്ടി കുറച്ചാല്‍ കരിയുകയും, ഇതിന്റെ ശരിയ്കുള്ള സ്വാദ് കിട്ടുകയും ഇല്ല.
Tuesday, January 8, 2008
ചുന്‍ മുന്‍ റൊട്ടി അല്ലെങ്കില്‍ ചീനി ചുന്‍ മുന്‍
ആവശ്യം വേണ്ടത്.
ചപ്പാത്തി മാവ്.
ഉപ്പ്
ഇടയില്‍ ചേര്‍ക്കാന്‍ പഞ്ചസാര ഏലയ്ക മിക്സ് അല്ലെങ്കില്‍ എരിവ് ഇഷ്ടമുള്ളവര്‍ക്ക് മസാല പൊടിയോ ദോശപൊടിയോ ചേര്‍ക്കാം.
താഴെ കാണുന്ന പോലെ ഒരു വട്ടം ചപ്പാത്തിയുണ്ടാക്കുക. അതില്‍ അല്പം എണ്ണ സ്പൂണ്‍ കൊണ്ട് തേയ്കുക.
എന്നിട്ട് താഴെ കാണുന്ന പോലെ, അല്പം ഗോതമ്പ് പൊടി വിതറുക. ഈ സമയത്താണു പഞ്ചസാരയോ/അല്ലെങ്കില്‍ ഇഷ്ടമുള്ള എരിവ് പൊടീയോ മറ്റോ ചേര്‍ക്കേണ്ടത്. പൊടിയാവണമെന്നില്ല, തരതരപ്പായിട്ടുണ്ടായാലും മതി.
എന്നിട്ട് താഴെ കാണുന്ന പോലെ ചപ്പാത്തി വട്ടം താഴെ കാണുന്ന പോലെ ചുരുട്ടി ഒതുക്കുക.
എന്നിട്ട് അത്, ഇത് പോലെ, ചുറ്റുക വട്ടത്തില്‍. ഓര്‍ക്കേണ്ടത്,ഇതിന്റെ അറ്റം വരുന്ന കഷ്ണം മേലേയ്ക് (മാര്‍ക്ക് ചെയ്തപോലെ) ഒതുക്കി വയ്കുക. അല്ലെങ്കില്‍ അറ്റം പരത്തുമ്പോ ചിലപ്പോ വിട്ട് പോയി റീബ്ബണ്‍ പരുവമായി നില്പാവും.
കല്ലില്ലേയ്കിട്ട് തിരിച്ചും മറിച്ചും നല്ലോണ്ണം വേവിയ്കുക.
ഇത് പോലെ മറിച്ചും.
എന്നിട്ട് ഏടുത്ത് അല്പം ചൂട് ആറീന്ന് തോന്നുമ്പോഴ്, ഒന്നുകില്‍ കൈ കൊണ്ട് ഒന്ന് കശക്കുക. (പണ്ട് പ്രേമ ലേഖനം ഡ്രാഫ്റ്റ് എഴുതി കശക്കി ഏറിഞ് ഫെയര്‍ ആക്കീത് പോലേ)
തെളിഞ് കാണാനായിട്ട് എടുത്തത് അണ്ടര്‍ വാട്ടര്‍ പടം പോലെ ആയി :)
എനിക്ക് തോന്നുന്നു, ഇത് മൈദ കൊണ്ട് ഉണ്ടാക്കുകയാണെങ്കില്‍, ഒരു പക്ഷെ നമ്മടേ വയറോട്ടീ മൈദാവട്ടം പോലെ ആവുമെന്ന്. ഒട്ടും ഹെല്‍ത്തി അല്ലാത്ത ഒരു ആഹാരമാണത് എന്നാണെന്റെ അഭിപ്രായം. വേവാത്ത മൈദയും, എന്തോ ഒക്കെ എണ്ണയും, ഉണ്ടാക്കുന്ന ആളിന്റെ വിയര്‍പ്പും എല്ലാം കൂടെ. തട്ട് കടേടേ മുമ്പിലൊക്കെ നിന്ന് ഈ പോറോട്ടയും, അതിന്റെ കൂടെ വേവിച്ച് തണുത്ത് ഉറച്ച മുട്ട, മുട്ട ക്കറിയെന്ന് പറയുമ്പോഴ് പെരുംജീരകം മണക്കുന്ന സവാള ഗ്രേവിയിലേക് ഇട്ടതും കൂടി ഈ വയറൊട്ടി കഴിയ്കണത് കാണുമ്പോ ഞാന്‍ അതിശയിയ്കാറുണ്ട്, ഇത്രേം നല്ല സ്വാദാണൊ ഈ സാധനത്തിനു എന്ന്. മൈദ പറോട്ട കഴിയ്കുമ്പോള്‍, കുടലുകളില്‍ ചെറിയ രീതിയില്‍ ഒട്ടി പിടിയ്കുമെന്നും, ഇത് കൂടീ കൂടി കല്ല് പോലെ ആയി മാറി, റ്റ്യൂമര്‍ ആവുമെന്നുമൊക്കെ കേട്ടിട്ടുണ്ട്. എന്നാലും ഇത് കേരളത്തിന്റെ ഒരു ദേശീയ ഭക്ഷണമായിട്ട് തന്നെ മാറിയ മട്ടാണിപ്പോഴ്.
എന്നോ ഒക്കെ എടുത്ത് വച്ച പടങ്ങളാണിത്, ക്യാമറേന്ന് ഇറക്കി ശുദ്ധാക്കാംന്ന് കരുതിയാണിതൊക്കെ ഇങ്ങനെ ചറ പറ പോസ്റ്റാക്കണത്.
Monday, January 7, 2008
ചേന മുളകിട്ട് വരട്ടിയത്
ഇത് ചേന മുളകിട്ട് വരട്ടിയത്. സാധാരണ ചേനയെന്ന് പറയുമ്പോഴ് ഞങ്ങളേടേ ഒക്കെ വീട്ടില്‍, ഒന്നുകില്‍ എരിശ്ശേരി, തീയ്യല്‍, അല്ലെങ്കില്‍ വെറുതെ പച്ചമുളക് അരിഞിട്ട്, വെളിച്ചണ്ണയില്‍ ഇട്ട് എടുക്കും. വേറെ ഒരു രീതിയിത്, നല്ല എരിവോടേ, ഫ്രൈയായിട്ട്, എളുപ്പവുമാണു താനും. വൈകൂന്നേരമൊക്കെ വിരുന്നുകാരു വന്നാല്‍ ഞാനിത് ചായേടേ കൂടെ കൊടുക്കും. അത്രയ്കും റേറ്റിങ് ഉണ്ട് ഇതിനു.
ചേന ചിത്രത്തില്‍ കാണുന്ന പോലെ തീരെ കട്ടി കുറച്ച് സ്ലിം ബ്യൂട്ടിയായിട്ട് എഴുതണ പോലെ അരിയുക. അരിയലില്‍ ആണു സ്വാദ്. ചേന വേഗം ചെത്താന്‍ ഞാന്‍ കണ്ട് പിടിച്ച് എളുപ്പ വഴി, ചേന അങ്ങനെ തന്നെയോ പകുതി ആക്കിയോ നല്ല തിളച്ച വെള്ളത്തിലിട്ട് വയ്കുക. ചോറ് വാര്‍ത്ത കഞി വെള്ളം കളയണതിനു മുമ്പ് അതിലായാലും മതി.എന്നിട്ട് 10 മിനിറ്റ് കഴിഞ് അത് ഏടുത്ത് ചെത്തി നോക്കൂ. വേഗം മെസ്സി അല്ലാണ്ടെ ചൊറിയാതെ തൊലി പോവും. അങ്ങനെ അരിഞ ചേന ആവശ്യത്തിനു. (രണ്ട് തരം ചേനയുണ്ട്,, പഴയതും പുതിയതും. പഴയത് അല്പം നറുക്കി ചൂടു വെള്ളത്തിലിട്ട് വെച്ചാല്‍ ഈ ഫ്രൈയ്ക് എളുപ്പം. പുതിയതെങ്കില്‍ ഒന്നും ചെയ്യണ്ട. (തൊലിയുണങ്ങിയത് പഴയത്, അകം ചുകന്നിരിയ്കും. ഉണങാതെ, നനഞ തൊലിയുള്ളത്, പുതിയത്, നറുക്കുമ്പോ ക്രീം നിറമുണ്ടാവും).
ഉപ്പ്
മുളക് (ചതച മുളക്, ഇവിടേയെങ്കില്‍, പ്രിയം കമ്പനീടേ നല്ലത്. ഞാന്‍ എല്ലാ കാര്യങ്ങള്‍ക്കും ചതച്ച മുളക് ഉപയോഗിക്കാറ്. മുളക് പൊടിയില്‍ ഇത് ചെയ്താല്‍ മുളക് പൊടി ഇത് വരട്ടണ സമയം വരെ പിടിച്ച് നിക്കാണ്ടെ കരിഞ്പോവും. മുളക് പൊടിയില്‍ എന്തോ സുഡാന്‍ ഡൈയുണ്ടെന്ന് ഒക്കെ പറയുന്നു.ആരേലും അറിയണ ആളുകള്‍ മസാലയില്‍ ചേര്‍ക്കുന്ന മായത്തിനെ ഒക്കെ കുറിച്ച് ഒരു പോസ്റ്റ് ഇടു ദയവായി)
നിറയെ ഉള്ളി (മടിയെങ്കില്‍ സവാള)
വെളുത്തുള്ളീ
കരിവേപ്പില
കുരുമുളക്
മഞ പൊടി
എന്നിവ എല്ലാം കൂടെ നല്ലോണ്ണം ചതയ്കുക. മിക്സി അല്ലെങ്കില്‍ കല്ലില്‍. നിറയെ എരിവെങ്കില്‍ നന്നായിരിയ്കും.
അടുപ്പത്ത് എണ്ണ (വെളിച്ചെണ്ണ) വച്ച് ഒരുപാട് ചൂടാക്കാണ്ടേ ഈ ചതച്ചത് ഇടുക.ഇത് ഒരു പാട് മൂക്കാണ്ടേ തന്നെ ചേന അരിഞത് ഇടുക. ഒന്ന് എല്ലാം കൂടി യോജിപ്പിച്ച് ഇളക്കി വയ്കുക. ചെറിയ ചൂടില്‍ ഇടയ്കിടയ്ക് ഇളക്കുക. ഒരു 15 മിനിറ്റില്‍ ഇത് മേല്‍ക്കാട്ടിയ പടം പോലെ നല്ല ഫ്രെയാവും. ഇത് പോലെ നേന്ത്രക്കായ ചെയ്യാം. പക്ഷെ, കഴുകി വെള്ളത്തില്‍ ഇടാണ്ടേ (വെള്ളാത്തീന്ന് എടുത്ത് ഇട്ടാല്‍, വല്ലാതെ വെന്ത് ചേമ്പ് പോലെ കുഴയുമിത്), നേരിട്ട് അരിഞ് ഒരു 10 മിനിറ്റ് ഫ്രിഡ്ജിലോ മറ്റോ വയ്കുക.. കറ/സ്റ്റാര്‍ച്ച് കായയുടെ ഊറി വരുന്നാത് നിക്കും. എന്നിട്ട് അടുപ്പിലേയ്കിട്ട് ഇത് പോലെ ചെയ്യാം.
പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യം, ഇതിനു മേല്പറഞതൊക്കെ മതിയെങ്കിലും അതൊക്കേനും കൂട്ടി എടുത്ത് ബട്ടര്‍ പേപ്പര്‍ കട്ടി പോലുമില്ലാത്ത അലുമിനിയ പാത്രത്തിലോ ചീനച്ചട്ടീലോ ഇടരുത്. ക്രിയ കരിയും. അതൊണ്ട് ഒന്നുകില്‍ ഉരുളി പോലെ കട്ടിയുള്ളത്, അല്ലെങ്കില്‍ ഇരുമ്പ് ചീനചട്ടി. നോണ്‍സ്റ്റിക്കിന്റെ കാര്യോം എനിക്ക് അറിയില്ല. കട്ടിയുള്ള നോണ്‍സ്റ്റിക്കാണെങ്കില്‍ ചിലപ്പോ ശരിയാവുമായിരികും. സ്ലോ സിം തീ അല്ലെങ്കില്‍ റെഗുലേറ്റ് ചെയ്യാന്‍ പറ്റുന്ന തീ, കട്ടിയുള്ള പാത്രങ്ങള്‍ എന്നിവ ആണു നല്ല പാചകത്തിന്റെ കീ വേര്‍ഡുകള്‍. വലിയ ഗമേലു സ്ലൈഡ് ഷോ ഒക്കെ ആക്കിട്ടുണ്ട്. പപ്ലിഷ് ഞെക്കിയാ വല്ലോം വര്വോ ആവോ.
Sunday, January 6, 2008
ച-പു-പ്പാ-ത്തിട്ട്
എന്നും ചപ്പാത്തിയെന്ന മലയാളി വിളിയ്കുന്ന ഫുള്‍ക്കെന്ന് ഞാന്‍ പറയുന്നതുണ്ടാക്കണം എനിക്ക്. അതാണു നമ്മള്‍ ചോറെന്നും പറഞ് കഴിക്കണ പോലെ അങ്ങേരുടേ ആഹാരം. തലയെണ്ണി ഉണ്ടാക്കിയാലും പഴഞ്ചോറ് പോലെ ഇതും 2/3 എണ്ണം ബാക്കിയുണ്ടാവും. ബ്രേക്ക് ഫാസ്റ്റിനു ഇതൊന്നും പറ്റാത്തൊണ്ട്, അത് അങ്ങനെയിരിയ്കും അവിടെ. കളയാനും മനസ്സ് വരില്ല. അത് കൊണ്ടാണു നൂതനമായ ഒരു ച-പു-പ്പാ-ത്തിട്ടിനു ഒരുങ്ങിയത്. (ഇത് എനിക്ക് കൂടുതല്‍ ഇഷ്ടായത്, കഫ്ട്ടേരയില്‍ നിന്ന് ചിലപ്പൊ അപ്പൂ കൂട്ടകാരു വരുമ്പോ പറോട്ട വാങ്ങും. ഞാന്‍ സ്റ്റൂവുണ്ടാക്കും. ആ പറോട്ട പിറ്റേ ദിവസം നല്ല വാരിപത്തലു പോലെയിരിയ്കും. വീട്ടിലെ ഇതര അംഗങ്ങള്‍ ഇത് കഴിയ്കാറില്ല. അതോണ്ട് പിറ്റേ ദിവസം ചൂടാക്കിയാലും നോ രക്ഷ. അങ്ങനെ ഈ പൂട്ടില്‍ പറോട്ട സ്ഥാനം പിടിച്ചു).
ആവശ്യം വേണ്ടത്.
ബാക്കി വന്ന കഫ്ടേട്ടറിയ പറോട്ട (മലബാര്‍ വയറോട്ടി മൈദാവട്ടം) - ഒന്നോ/രണ്ടോ
അരി പൊടീ - ഞാന്‍ ഉപയോഗിച്ചത്, നെംന്മണീ പുട്ട് പൊടി
ഉപ്പ്, തേങ.
(അളവ് - 2 പറോട്ടയുണ്ടെങ്കില്‍ ഒരു 1 കപ്പ് അരിപൊടീ/പ്ലസ് അരകപ്പ് തേങ മതിയാവും)
ഞാന്‍ ഒരു പുട്ട് ഫാനാണു. അതോണ്ട് പുട്ട് ഏത് വിധവും എന്ത് വിധവും ഉണ്ടാക്കും. സാധാരണ ഗോതമ്പ് പുട്ട് ഉണ്ടാക്കുമ്പോ, ചൂടു വെള്ളം പിശറി( തെളിച്ച്) തേങയും ഉപ്പും കൂട്ടി 5 മിനിറ്റ് വച്ച്, ഒന്നുകില്‍ മിക്സി ചെറീയ ബൌള്‍ അല്ലെങ്കില്‍ താഴെ കാണുന്ന ബ്രോണിന്റെ കാഫി ഗ്രൈന്‍ഡറില്‍ ഇട്ട് ഒന്ന് ചുറ്റിയാണു പുട്ട് ഉണ്ടാക്കുന്നത്. വളരെ പഞ്ചി പോലെയിരിയ്കും ഗോതമ്പ് പുട്ട് ഈ വിധം ഉണ്ടാക്കീയാല്‍. അതൊണ്ട് ഞാന്‍ ചൂട് വെള്ളം തളിച്ചാണു അരിപൊടി പുട്ടും ഉണ്ടാക്കുന്നത്. തീര്‍ച്ചയായും എല്ലാര്‍ക്കും ഒരു ഗ്യാരണ്ടീട് സൊഫ്റ്റ് പുട്ട് ഇതില്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നു.
ആദ്യമേ ബാക്കി വന്ന ചപ്പാത്തി അല്ലെങ്കില്‍ പറോട്ട ഒന്നുകില്‍ ഇത് പോലെ ഗ്രേന്‍ഡറിലേയ്കോ അല്ലെങ്കില്‍ ഷ്രെഡറിലേയ്കോ അല്ലെങ്കില്‍ മിക്ക്സീടേ ചെറിയ ബൌളിലേയ്കോ ഇട്ട് ഒരു തീരെ പൊടി പരുവമാക്കുക. പറ്റുമെങ്കില്‍ നാളെത്തേ മെനുവറിയാമെങ്കില്‍, രാത്രി തന്നെ ഫ്രിഡ്ജില്‍ വച്ച ച അല്ലെങ്കില്‍ പ ഉപയോഗിയ്ക്കുക. അല്ലെങ്കില്‍ ഒരു 5 മിനിറ്റ്, ഫ്രീസറീല്‍ വച്ചാലും മതി. സേം ഗുണം കിട്ടും.
താഴെ കാണിച്ചിരിയ്കുന്നത്, അരി പൊടി, ചൂടുവെള്ളത്തില്‍ പിശറി വച്ചിരിയ്കുന്നത്. അളവ്, ഞാന്‍ ഉപയോഗിയ്കുന്ന അരിപൊടിയ്ക്, ഒരു ഗ്ലാസ്സ് പൊടിയ്ക് ഏതാണ്ട് 1/4 ക്ലാസ്സിനു മീതെ തിളച്ചവെള്ളം വേണ്ടി വരാറുണ്ട്. ഇതും 5 മിനിറ്റ് കഴിയുമ്പോ കൂട്ടി യിളക്കി ഒന്ന് ഗ്രെയ്ന്‍ഡറില്‍ കറക്കി എടുക്കുക. ഇത് ഗ്രെയ്ണ്ടറില്‍ തിരിക്കുന്നത്, ഈര്‍പ്പം എല്ലായിടത്തും ഒരു പോലെ പടരാനാണു.
താഴെ കാട്ടിയിരിയ്കുന്നത്, അരിപൊടീം, ഷ്രേഡ് ആക്കിയ ച അല്ലെങ്കില്‍ പ യും, തേങ്ങയുമാണു. ഇതു എല്ലാം കൂടെ ഒന്നുടേ കൈ കൊണ്ട് മിക്സ് ചെയ്ത്, ഗ്രെയ്ന്‍ഡറില്‍ ഷ്രെഡ് ആക്കുക. തേങയും ഉപ്പും അരിപൊടിയും, ച അല്ലെങ്കില്‍ പ ഒക്കേനും കൂടേ യൂണിഫോമ ആയി മിക്സ് ആയി കിട്ടും. കെക് കൊണ്ട് ചെയ്താലും ഒരു കുഴപ്പോമില്ല. ഞാന്‍ കുക്കിന്റെ എക്സ്റ്റ്രീം പെര്‍ഫക്ഷനിലേയ്ക് പോകും. അതൊണ്ടാണിതൊക്കെ പറയണത്.
താഴെ കാട്ടിയിരിയ്കുന്നത് എല്ലാം കൂടെ റെഡി റ്റു കുറ്റി ആക്കി വച്ചിരിയ്കുന്ന പൂട്ട് മിക്സ് ആണു.
പുട്ട് കുടത്തില്‍ വെള്ളം വച്ച്, മുകളില്‍ കാട്ടിയിരിയ്കുന്ന ഈ കൂട്ട് ആവശ്യമെങ്കില്‍ ഇടയില്‍ തേങയിട്ട്, നിറച്ച്, മുകളിലൂടെ ആവി വരുന്നവരെ നോക്കിയിട്ട്, താഴെ പറഞ പോലെ കുത്തിയിടുക്കുക. ആവി വരുമെന്ന് പറഞിട്ട് വരാതിരിന്ന് കളയും ചിലപ്പോ. കാരണം ഇടയില്‍ വച്ച പൂട്ട് കുറ്റിയുമായി ഡൈവോഴ്സാക്കി കുടത്തീന്ന് കുടുംബ കോടതി വഴി പുറത്തേയ്ക് പോയാല്‍ ആവി വരില്ല. അതൊണ്ട് പുട്ട് കുടം അടുപ്പത്ത് വച്ചാല്‍ ബ്ലോഗ്ഗ് പോസ്റ്റിന്റെ കമന്റ് എണ്ണാന്‍ പോവാണ്ടെ ആവി നോക്കിയിരുന്നോണം. പിന്നെ സുല്ല് പറഞപോലെ സെല്ഫ് ആയിട്ട് നല്ല ബുദ്ധി തോന്നി പുട്ട് പ്ലേയിറ്റിലേക് ചാടേം ഇല്ല. അതൊണ്ട് കുത്തി തന്നെ ഇടേണ്ടി വരും.
ദേണ്ണ്ടെ താഴെ കാണണ സുന - ഇതാണീ ച-പു-പ്പാ-ത്തിട്ട് - സൊഫ്ട്ട് ന്ന് പറഞാല്‍ പോരാ നല്ല പൊമറേനിയന്‍ റ്റിങ്കു മോനെ തൊട്ട പോലെയിരിയ്ക്കും.
ഇത് ച അലെങ്കില്‍ പ അല്ലാണ്ടെ, ഫ്ഡ്ജില്‍ വച്ച, ബ്രെഡ് കൊണ്ടും, റവ, ക്യാരറ്റ്/രാഗി പൊടി, തീരെ ചെറിയ ഗോതമ്പ് നുറക്ക് എന്നിവ കൊണ്ടും ഇത് ഉണ്ടാക്കാം. ആദ്യം അല്പം ഉണ്ടാക്കുക എന്നിട്ട്, കോപ്ലിക്കേഷന്‍സ് ഒക്കെ നല്ലോണ്ണം പഠിച്ചിട്ട് വീരുന്നുക്കാര്‍ക്കായിട്ട് ഉണ്ടാക്കുക.
പുട്ട് ഫാനുകള്‍ക്കായിട്ട് ഞാനീ പാട്ടും ഡെഡിക്കേറ്റുന്നു. കുറെക്കാലായിട്ട്, ഒരു സുഹ്രത്ത് മെയില്‍ വഴി തന്ന പാട്ടാണിത്. ഏത് അവസരത്തിലും, കാറിലും മറ്റും കുട്ടികളായിട്ട് പോവുമ്പോഴ്, ഒട്ടും തൊണ്ടയ്ക് ഭാഗ്യം തരാത്ത ഞാന്‍ ഈ പാട്ട് അലറി പോകുന്നു.
എന്താണെന്നറിയില്ല എന്ത് കൊണ്ടെന്നറിയില്ല പുട്ടിന്നാവി വന്നില്ല.. പുട്ടിന്നാവി വന്നില്ല...
Thursday, January 3, 2008
ഗോബീയന്‍ വീരഗാഥ
ഗോബി (കോളീഫ്ലവര്‍) പറോട്ട (അല്ലേങ്കില്‍, പരാട്ട, പരാത്ത.. എന്തേലും വിളി)
ആവശ്യമുള്ള സാധനങ്ങള്‍
ഗോബി അല്ലെങ്കില്‍ കോളിഫ്ലവര്‍
ഗോതമ്പ് പൊടി (വിത്തൌട്ട് മൈദ മിക്സ്) ഞാന്‍ മൈദയുള്ള ഒരു പൊടിയും ഉപയോഗിയ്കാറില്ല പൊതുവേ. (ഇവിടേ പിത്സ്ബെര്‍ഗും അല്‍ബേക്കറുമാണു ഗോതമ്പ് പൊടി പ്യുയരായീട്ട് തോന്നിയട്ടുള്ളത്. അല്ലെങ്കില്‍ അല്‍ ആദിലില്‍ ഗോതമ്പ് പൊടിച്ച് അപ്പോ തന്നെ കിട്ടും)
കോളിഫ്ലവര്‍ ക്യാരറ്റ് സ്ക്രെപ്പറില്‍ ചിരകി, ഇതിലേയ്ക് അവനവനും ഇഷ്ടമുള്ള മസാലലയിടുക. ഞാന്‍ സാധാരാണ, കട്ട മസാലാ എന്ന് അമ്മായിയമ്മ പറയാറുള്ള ഗരം മസാല ചേരുവകള്‍ചതച്ചത്
നാരങ്ങ നീരു ആവശ്യത്തിനു അല്ലെങ്കില്‍ അംചൂര്‍ (മാങാ ഉണക്കീത് പൊടിച്ചത്)
അയമോദകം അല്ലെങ്കില്‍ അജെവ്യിന്‍ ഈ ഒരു കൂട്ടാണു പ്രധാനമായും ഒരു വടക്കേ ഇന്ത്യന്‍ ടേസ്റ്റ് ഇതില്‍ തരുന്നത് എന്ന് എനിക്ക് തോന്നറുണ്ട്
ഇഞ്ചി അരിഞത്
പച്ചമുളക് അരിഞത്
വെളുത്തുള്ളി (ഇഷ്ടമെങ്കില്‍)
പൊതീനയില
ചിലര്‍ ഇതിന്റെ കൂടെ ഉരുളക്കിഴങ്ങ് വേവിച്ചത്, ക്യാരറ്റൂം -പനീര്‍ -സവാള -തേങാ -കശുവണ്ടി എന്നിവ ഒക്കെ സ്ക്രേപ്പ് ചെയ്ത് ചേര്‍ക്കാറുണ്ട്. എന്ത് വേണമെങ്കിലും ചേര്‍ക്കാം. പക്ഷെ, കോളിഫ്ലവരിന്റെ റ്റേസ്റ്റ് കിട്ടണമെന്ന നിര്‍ബ്ബന്ധമുള്ളത് കൊണ്ട്, ഞാന്‍ കോളിഫ്ലവര്‍ മാത്രമേ ചേര്‍ക്കാറുള്ളു.
ഇത് കോളിഫ്ലവര്‍ മേല്‍ പറഞ ചേരുവകള്‍ എല്ലാം കൂട്ടി തയ്യാറാക്കി വച്ചിരിയ്കുന്നത്. ഒരുപാട് നേരം മുമ്പേ ചെയ്ത് വയ്കണ്ട, അതില്‍ നിന്നും വെള്ളം വലിഞ്റ് തുടങ്ങിയാല്‍, ഗോതമ്പ് പൊടിയ്കയ്കത് സ്റ്റഫ് ചെയ്യുമ്പോഴ് ബുദ്ധിമുട്ടാകും.
ഇത് ഗോതമ്പ് പൊടി ഈ പരോത്തയ്ക് വേണ്ടി കുഴച്ച് വച്ചിരിയ്കുന്നത്. ഒരുപാട് വെള്ളം ചേര്‍ക്കാതെ, അല്പം കട്ടിയായിട്ട് റഫ് ആക്കി കുഴച്ചാല്‍ മതി, അങ്ങനെ ചെയ്താല്‍, പരോത്തയ്ക് ക്രിസ്പ്നെസ്സ് ഉണ്ടാവും. മാവില്‍ ഉപ്പ് മാത്രം മതി.
ഇത് മാവ് ഒരു ചെറിയ വട്ടം പരത്തി, അതിലേയ്ക് കോളിഫ്ലവര്‍ കൂട്ട് നിറച്ച് തുമ്പുകള്‍ ചേര്‍ത്ത് വച്ചത്. ഇത് ഇങ്ങനെ എടുത്തിട്ടത്, പ്രത്യേകം നോട്ട് ത പോയിന്റ്, മാവം ഒരുപാട് മുകളില്‍ തുമ്പ് ചേര്‍ക്കരുത്, നിറയെ കോളിഫ്ലവറ് മിക്സും അല്പം മാവുമെടുത്ത് ഉണ്ടാക്കിയാലേ നല്ല രുചി വരു. അല്ലെങ്കില്‍ ചുമ്മ ചപ്പാത്തി തിന്നുന്ന പോലെ തോന്നും. ഈ തുമ്പ് കൂട്ടിയത്, പിന്നീട് മുറിച്ച് കളയുക. അല്ലെങ്കില്‍ പരത്തുമ്പോഴ് ഈ തുമ്പിലെല്‍ ഉണ്ടപോലത്തെ മാവ് ചപ്പാത്തിയുടെ മേല്‍ അധികാരം സ്ഥാപിച്ച്, ഒരു ബിഗ് ലെയര്‍ പോലെ ഇരിയ്കും.
ഇത് പരത്തുന്ന വിധം. നോട്ട് ദ പോയിന്റ്, എങ്ങനെ കൂട്ടി പിടിച്ചിരിയ്കുന്നുവോ ആ ഭാഗം തന്നെ മുകളില്‍ വച്ച് പരത്തണം. അല്ലാതെ കമഴ്ത്തി വച്ച് പരത്തിയാല്‍, പരത്തുന്ന ഭാഗത്ത് കട്ടി കുറവായതിനാല്‍, വേഗം പിഞ്ചി പോയി, എരുമ ചാണംകമിട്ട് ഓടുന്ന പരുവത്തിലാകും. (റ്റിപ്സ് ഫ്രം അമ്മായിയമ്മ)
ഇത് പരത്തല്‍ മുഴുവനായ ചിത്രം.
അടുപ്പില്‍. ഒരു തവണ ഒരു സൈഡ് ഇട്ട് വേവിയ്ക്ക്ക. അവിടെയ്ക് എണ്ണ ഒഴിച്ച് പൊരിയ്കുക. (നെയ്യ് എങ്കില്‍ നല്ലത്, നല്ല യൂ.പി റ്റേസ്റ്റ് വരും) അല്ലെങ്കില്‍ സാദാ സണ്‍ ഫ്ലവര്‍. നോ നോ റ്റു ഡാല്‍ഡ് ഓര്‍ വെളിച്ചെണ്ണ എന്നിവ) ചുമ്മ നിക്കല്ലേന്നും പറഞ് ചുടൂമ്പോ തിരിച്ചും മറിച്ചും ഇത് ഇട്ട് തമാശ കാട്ടി പൊരിചെടുത്താല്‍, ഇതിന്റെ വേവ് ശരിയാവില്ല. സംഗതി ക്രിസ്പ്പ് ആവ്വാണ്ടെ സ്റ്റിഫ്നെസ്സ് അനുഭവപെടും. (സേം അപ്ലൈസ് റ്റു ചപ്പാത്തി ആള്‍സോ)
പ്ലേറ്റിലേയ്ക്.. ഇതിനു സാധാരണ ഇതിന്റെ മുകളില്‍ ഇത് പോലെ നല്ല കട്ട വെണ്ണയോ (അമൂല്‍ ബട്ടര്‍) എന്തെങ്കിലും അച്ചാറോ അല്ലെങ്കില്‍ തെരില്‍ സവാള തക്കാളി അരിഞിട്ട റൈത്തയോ ആണു ഉപയോഗിയ്കാറു.
ഇനി ഇത് സമര്‍പ്പണം.
(1) ഒന്ന് - ഗോതമ്പോ, നുറുക്കോ ഒക്കെ വല്ലപ്പോഴും ഗുരുവായൂര്‍ ഏകാദശി വരുമ്പോഴ് മാത്രം വാങിയിരുന്ന പാലക്കാട് അഗ്രഹാരത്തീന്ന് വടക്കേ ഇന്ത്യയിലെത്തി പെട്ടപോഴ്, ജീവിത വീക്ഷണങ്ങള്‍ വന്ന ഒരോ വീഴ്ച്ചയ്ക്കും താങ്ങായി നിന്നു, ഭാഷകള്‍ക്ക് അതീതമായിട്ട്, എന്നെ ചേര്‍ത്ത് നിര്‍ത്തി, പാചകത്തിന്റെ ഒരോ ചേരുവയും ചൂണ്ടി കാട്ടി തന്ന്, പൊടികൂടുമ്പോള്‍ വെള്ളമൊഴിച്ച്, വെള്ളം കൂടുമ്പോ പൊടിയിട്ട് കെകയ്യും, മുട്ടറ്റം ഇട്ടിരുന്ന വളകളും, ഷാളും മുടിയും ഒക്കേനും ഗോതമ്പ് പൊടിയില്‍ വീണ സിനിമാ താരങ്ങളെ പോലെ ആക്കിയ എന്നെ കളിയാക്കാതെ, മാറ്റി നിര്‍ത്താതെ, ഒരുപാട് ക്ഷമ പാലിച്ച്, എന്റെ ശര്‍മ്മാജീടെ പ്രിയ അമ്മയ്ക് (പെര്‍ഫക്റ്റ് എക്സാപിള്‍ റ്റു സേ - ഹൂ ഈസ് നിയറര്‍ റ്റു ഗോഡ്).
(2) രണ്ട് - ഇവിടെ അതി നിഗൂഡ്ഡമായിട്ട് വെയിറ്റ് ലോസ്സിങും റിയാലിറ്റി ഷോവുകളുമൊക്കെ നടത്തി വരുന്ന കുറെ ഏമാന്മാരുണ്ട്. അവര്‍ക്ക്. മക്കളേ കണ്ടോട്ടോ...
(3) മുന്ന്- വെണ്ണയും എണ്ണയുമെന്ന് പറയുമ്പോള്‍ കലികേറി ചട്ടകം അടുപ്പിലിട്ട് പൊള്ളിയ്കാന്‍ നടക്കുന്ന മറ്റോരു ഏമാനു. പേരു പറയില്ല. അസുരഗണത്തിലും പെടില്ല.
Sunday, March 25, 2007
Wednesday, February 28, 2007
ഇതാണു കിച്ചടി
ഒരുപക്ഷെ ഏറ്റവും സ്വാദിഷ്ടവും പോഷക സമ്പൂര്‍ണ്ണവുമായ വെജിറ്റേറിയന്‍ ഭക്ഷണം. (ദേവന്‍ ലീവീന്ന് തിരിച്ച് വന്നത് കാരണം, ഒന്ന് കലോറി കുറച്ച് ഒരു സോപ്പിടീല്‍ എന്ന് വേണമെങ്കിലും പറയാം :)
പച്ചരി (പറ്റുമെങ്കില്‍ നുറുക്ക്)തുവരപരിപ്പ് അല്ലെങ്കില്‍ ചെറുപരിപ്പ് (ഉത്തമം) അല്ലെങ്കില്‍ ചെറുപയര്‍ ഇവ രണ്ടും സമാസമം റെഷ്യോവില്‍ ഒരു 3 മണിക്കൂര്‍ കുതിര്‍ക്കുക.
എന്നിട്ട് 1: 5 എന്ന രേഷ്യോവില്‍ വെള്ളവും ഉപ്പും അല്‍പം മഞ്ഞപ്പൊടിയുമിട്ട് കുക്കറില്‍ കൂകിയ്കുക. കുക്കി കഴിഞ്ഞാല്‍ 10 മി. ചെറിയ ചൂടില്‍ വയ്കുക.
ചീനച്ചട്ടില്‍ ഒരു തുള്ളി എണ്ണ (ഓപഷനല്‍, ദേവനു ഗുണ"ദോഷിയ്കാന്‍" പിടി കൊടുക്കരുതല്ലോ) ഒഴിച്ച്, പച്ചമുളക്/ഉണക്ക മുളക്/ കടുക്, ഉഴുന്ന് പരിപ്പ്, ഇഞ്ചി പച്ചമുളക്, അല്‍പം കുരുമുളക്, സവാള എന്നിവ കൊത്തി അരിഞ്ഞവ നല്ലവണ്ണം മൊരിയിച്ച്, കുക്കറിലുള്ള വസ്തു (പാനീയം!!) ഇതിലേയ്ക് കമഴ്ത്തുക. അല്‍പം കായം ചേര്‍ത്ത് നല്ലവണ്ണം ഇളക്കി ചൂടോടേ കഴിയ്കുക.
കൂടുതല്‍ സമയമുള്ളവര്‍ക്ക്, അരി വേവിയ്കുമ്പോള്‍ 2 തക്കാളിയും ക്യാരറ്റ് എന്നിവ യിട്ടും വേവിയ്കാവുന്നതാണു.
ഇത് രാത്രിയില്‍ മലയാളികള്‍ കുടിയ്കുന്ന കഞ്ഞി പോലെ ഉത്തരേന്ത്യക്കാര്‍ക്ക് വളരെ ഉത്തമമായ ഒരു ആഹാരമാണു. ഇതിലേയ്ക് ആരോഗ്യപ്രശ്നമില്ലാത്തവര്‍ കശുവണ്ടി എന്നിവ നെയ്യില്‍ വറുത്തിട്ട് കഴിയ്കാവുന്നതാണു.
5 വയസ്സിനു താഴെയുള്ള കുട്ടികള്‍/ഗര്‍ഭിണികള്‍ ഒക്കെ, കണ്ട ചപ്പ് ചവറുകളും മറ്റും കൊടുത്ത് വയറു നിറയ്കുന്നതിനു പകരം എന്നും 1 നേരമെങ്കിലും ഇത് കൊടുത്താല്‍ പോഷക കുറവു നികന്ന് കിട്ടും. ഇത് ഇനിയും അല്‍പം സൂപ്പ് പരുവത്തില്‍ വേണ്ടവര്‍ക്ക് അല്‍പം വെള്ളം കൂട്ടി വേവിച്ചാല്‍ സൂപ്പായിട്ടും പനിയുള്ളപ്പോള്‍ കഴിയ്കാവുന്നതാണു.
എന്റെ വീട്ടില്‍ പറയാതെ വരുന്ന അതിഥികള്‍ക്ക് (രാത്രി എങ്കില്‍) മിക്കവാറും ദിവസം ഇത് കണിശമായും കിട്ടും/കുടിയ്കാവുന്നതാണു.
(കൈമള്‍ : യാതൊരു വലതും ഇടതും ഒന്നും ഈ പോസ്റ്റിനു ബാധകമല്ലാ. ആര്‍ക്കും എപ്പോഴും എവിടെയും ഉപയോഗിയ്കാം. ലോകാ സമസ്ത് ഗുഡ് ആരോഗ്യായാ നമ: - ആരോഗ്യം നശിയ്കുന്നത്, കടലിലേയ്ക് നമ്മള്‍ എറിഞ്ഞ കഷ്ണം തീക്കട്ട പോലെ. അത് അവിടെ കിടന്ന് കത്തും എന്നും പറഞ്ഞ് കാത്ത് നില്‍ക്കുന്നതിന്റേം അത്രേം അബദ്ധം ബ്ലോഗ്ഗില്‍ മലയാളം എഴുതി കാത്തിരിയ്കുന്നത് പോലെയാവും. ജാഗ്രതൈ !!ജാഗ്രതെ..!! എല്ലാരും അവനവനെ കാപ്പാതുങ്കോ.
ബാങ്ക് ലോണ്‍ പോലയോ/ജപ്തി പോലയോ ഒക്കെ വിഷമതകള്‍ വന്നാല്‍ പോലയല്ലാ, ആരാലും പങ്ക് വയ്കപെടാന്‍ കഴിയാത്ത വിലപ്പെട്ട ഒന്നാണു ആരോഗ്യം.
(Google search may give you more informations on this receipe)