.jpg)
ഒരുപക്ഷെ ഏറ്റവും സ്വാദിഷ്ടവും പോഷക സമ്പൂര്‍ണ്ണവുമായ വെജിറ്റേറിയന്‍ ഭക്ഷണം. (ദേവന് ലീവീന്ന് തിരിച്ച് വന്നത് കാരണം, ഒന്ന് കലോറി കുറച്ച് ഒരു സോപ്പിടീല്‍ എന്ന് വേണമെങ്കിലും പറയാം :)
പച്ചരി (പറ്റുമെങ്കില്‍ നുറുക്ക്)തുവരപരിപ്പ് അല്ലെങ്കില്‍ ചെറുപരിപ്പ് (ഉത്തമം) അല്ലെങ്കില്‍ ചെറുപയര്‍ ഇവ രണ്ടും സമാസമം റെഷ്യോവില് ഒരു 3 മണിക്കൂര്‍ കുതിര്‍ക്കുക.
എന്നിട്ട് 1: 5 എന്ന രേഷ്യോവില്‍ വെള്ളവും ഉപ്പും അല്പം മഞ്ഞപ്പൊടിയുമിട്ട് കുക്കറില്‍ കൂകിയ്കുക. കുക്കി കഴിഞ്ഞാല്‍ 10 മി. ചെറിയ ചൂടില്‍ വയ്കുക.
ചീനച്ചട്ടില്‍ ഒരു തുള്ളി എണ്ണ (ഓപഷനല്, ദേവനു ഗുണ"ദോഷിയ്കാന്" പിടി കൊടുക്കരുതല്ലോ) ഒഴിച്ച്, പച്ചമുളക്/ഉണക്ക മുളക്/ കടുക്, ഉഴുന്ന് പരിപ്പ്, ഇഞ്ചി പച്ചമുളക്, അല്പം കുരുമുളക്, സവാള എന്നിവ കൊത്തി അരിഞ്ഞവ നല്ലവണ്ണം മൊരിയിച്ച്, കുക്കറിലുള്ള വസ്തു (പാനീയം!!) ഇതിലേയ്ക് കമഴ്ത്തുക. അല്പം കായം ചേര്‍ത്ത് നല്ലവണ്ണം ഇളക്കി ചൂടോടേ കഴിയ്കുക.
കൂടുതല്‍ സമയമുള്ളവര്‍ക്ക്, അരി വേവിയ്കുമ്പോള് 2 തക്കാളിയും ക്യാരറ്റ് എന്നിവ യിട്ടും വേവിയ്കാവുന്നതാണു.
ഇത് രാത്രിയില്‍ മലയാളികള്‍ കുടിയ്കുന്ന കഞ്ഞി പോലെ ഉത്തരേന്ത്യക്കാര്‍ക്ക് വളരെ ഉത്തമമായ ഒരു ആഹാരമാണു. ഇതിലേയ്ക് ആരോഗ്യപ്രശ്നമില്ലാത്തവര്‍ കശുവണ്ടി എന്നിവ നെയ്യില്‍ വറുത്തിട്ട് കഴിയ്കാവുന്നതാണു.
5 വയസ്സിനു താഴെയുള്ള കുട്ടികള്‍/ഗര്‍ഭിണികള്‍ ഒക്കെ, കണ്ട ചപ്പ് ചവറുകളും മറ്റും കൊടുത്ത് വയറു നിറയ്കുന്നതിനു പകരം എന്നും 1 നേരമെങ്കിലും ഇത് കൊടുത്താല്‍ പോഷക കുറവു നികന്ന് കിട്ടും. ഇത് ഇനിയും അല്പം സൂപ്പ് പരുവത്തില്‍ വേണ്ടവര്‍ക്ക് അല്പം വെള്ളം കൂട്ടി വേവിച്ചാല്‍ സൂപ്പായിട്ടും പനിയുള്ളപ്പോള്‍ കഴിയ്കാവുന്നതാണു.
എന്റെ വീട്ടില്‍ പറയാതെ വരുന്ന അതിഥികള്‍ക്ക് (രാത്രി എങ്കില്‍) മിക്കവാറും ദിവസം ഇത് കണിശമായും കിട്ടും/കുടിയ്കാവുന്നതാണു.
(കൈമള്‍ : യാതൊരു വലതും ഇടതും ഒന്നും ഈ പോസ്റ്റിനു ബാധകമല്ലാ. ആര്‍ക്കും എപ്പോഴും എവിടെയും ഉപയോഗിയ്കാം. ലോകാ സമസ്ത് ഗുഡ് ആരോഗ്യായാ നമ: - ആരോഗ്യം നശിയ്കുന്നത്, കടലിലേയ്ക് നമ്മള് എറിഞ്ഞ കഷ്ണം തീക്കട്ട പോലെ. അത് അവിടെ കിടന്ന് കത്തും എന്നും പറഞ്ഞ് കാത്ത് നില്ക്കുന്നതിന്റേം അത്രേം അബദ്ധം ബ്ലോഗ്ഗില്‍ മലയാളം എഴുതി കാത്തിരിയ്കുന്നത് പോലെയാവും. ജാഗ്രതൈ !!ജാഗ്രതെ..!! എല്ലാരും അവനവനെ കാപ്പാതുങ്കോ.
ബാങ്ക് ലോണ്‍ പോലയോ/ജപ്തി പോലയോ ഒക്കെ വിഷമതകള്‍ വന്നാല്‍ പോലയല്ലാ, ആരാലും പങ്ക് വയ്കപെടാന് കഴിയാത്ത വിലപ്പെട്ട ഒന്നാണു ആരോഗ്യം.
(Google search may give you more informations on this receipe)
11 comments:
ഇതാണു കിച്ചടി.
ആ ഒരു തുള്ളി എണ്ണ എന്നതില്‍ എന്തെങ്കില് ചെയ്യാന്‍ കഴിയുമോ ചേച്ചീ...
കിച്ചടിക്കായി ഒരു തേങ്ങ.
ഓടോ:
കിച്ചടി കഴിച്ചവര്‍ക്ക് വെറുതെ അടികൂടാന് തോന്നുമോ.
എന്നെ അന്വേഷിച്ചിട്ട് ഒരു കാര്യവും ഇല്ല. ഞാനിവിടെ ഇല്ല വേള്‍ഡ് ടൂറിലാ
തിരുവനന്തപുരത്ത് കിച്ചടി എന്നു പറയുന്ന സാധനം വെള്ളരിക്ക ചെറുതായി അരിഞ്ഞിട്ട്
തൈരും ചേര്ത്തുണ്ടാക്കുന്നതിനെയാണ്?
നന്ദു - കിച്ചടി എന്ന വാക്കിനു പല സാധനങ്ങള്‍ കൂടി ചേര്‍ന്ന് ഞെരടിയ പരുവം എന്നാണു അര്‍ഥം എന്നാണു ഞാന്‍ മനസ്സിലാക്കിയട്ടുള്ളത്. അതോണ്ട് എന്തിനേയും ഒന്നിലധികം ചേരുവകളുള്ളവ/ആകെ കുളം പരുവം എന്നിവ ആയ സാധനങ്ങളെ "കിച്ചടി" എന്നും പറയും. ഹിന്ദി മേം... മേരാ സര് പേ കിച്ചടി പക്ക് രഹേ ഹേ ന്ന് പറഞ്ഞാ, ആകെ തലയ്ക് വട്ടായിരിയ്കുന്നു എന്ന് സാരം :)
ഈ കിച്ചടി ഇനി 'യാഹൂ'കാക്കയോ 'സൈബറിലെ വല്ല താത്തായോ കട്ടടിച്ചാല്? ചുട്ടടി കിട്ടുമോ?
നോര്ത്തിന്ത്യക്കാര് വ്രതമെടുക്കുന്പോള് സാധാരണ കഴിക്കുന്നതല്ലേ ഇത്.
പലപ്പോഴും എനിക്ക് അബദ്ധം പിണഞ്ഞിട്ടുണ്ട് ഈ കിച്ചടിയും പച്ചടിയും കാരണം.
പച്ചടി തെലുങ്കര്‍ക്ക് അച്ചാറാണ്.
അവര്‍ പച്ചടിയേയും കിച്ചടിയേയും കുറിച്ചു പറയുമ്പോ ഞാനും വാചാലയാകും എന്റെ മനസ്സില്‍ നമ്മുടെ പച്ചടിയും കിച്ചടിയും ആവും. പിന്നെ കുറേ നാളു കഴിഞ്ഞല്ലേ പുടികിട്ടിയേ അത് വേ ഇത് റെ ആണെന്ന്.
qw_er_ty
അതുല്ല്യേച്ചിയെ,
ഇത് നമ്മുടെ വീട്ടിലെ സ്ഥിരം ഭക്ഷണമാണ്. പിള്ളേര്‍ക്ക് എന്നും ഉച്ചക്ക് കിച്ചടിയാണ് ഭക്ഷണം.ചോദ്യവും ഉത്തരവും ഒന്നും ഇല്ല,കഴിച്ചില്ലെങ്കില്‍ പെട ഉറപ്പാണ്.
ഗുജറാത്തികളാണെന്നുതോന്നുന്നു കിച്ചടി കണ്ടു പിടിച്ചത്, അവര്‍ 'കഠി' എന്ന മോരൊഴിച്ചുകൂട്ടാന്റെ കൂടെയാണ് അതു കഴിക്കുക.അതുല്ല്യേച്ചിക്ക് അതറിയുന്നുണ്ടായിരിക്കും.നോര്‍ത്തില്‍ ഇതിന് മുകളില്‍ ഒര് ഇഞ്ചു കനത്തില്‍ നെയ്യ് ഒഴിക്കും ( ദേവേട്ടന് കേട്ടാല്‍ എന്നെ സൂപ്പാക്കും.) പറഞ്ഞതുപോലെ ആരോഗ്യത്തിന് ഉത്തമം. ഞാന്‍ ഉണ്ടാകുമ്പോള്‍ പച്ച കപ്പലണ്ടിയും അരിയുടെ കൂടെ വെവ്വിക്കാറുണ്ട്. പച്ചക്കറികളും ഇടും. എന്റെ പതി നോര്‍ത്ത് ഇന്ത്യയിലാണ് വളര്‍ന്നത് അതുകൊണ്ട് കഞ്ഞിക്കു പകരം ഇതാണ് ഉണ്ടാക്കുക.
കിച്ചടിയാണെങ്കില് കിച്ചടി..
പിറന്നാളായിട്ടു കുറ്റം പറയരുതല്ലോ.....
നല്ല രസോണ്ട് ട്ടാ....
ഹാപ്പി ബര്‍ത്ത് ഡേ....!!!
എന്നിട്ട് 1: 5 എന്ന രേഷ്യോവില്‍ വെള്ളവും ഉപ്പും അല്പം മഞ്ഞപ്പൊടിയുമിട്ട് കുക്കറില്‍ കൂകിയ്കുക. കുക്കി കഴിഞ്ഞാല്‍ 10 മി. ചെറിയ ചൂടില്‍ വയ്കുക
ഒരു പിടീം കിട്ടണില്ലാട്ടോ ഈ റേഷ്യോ. സീരിയസായിട്ട് കിച്ചടി ഉണ്ടാക്കുന്ന വിധം വായിക്കുമ്പഴാ ഈ 4 ഉം 1 ഉം എല്ലാം.
എന്തായാലും കിച്ചടീം കഠീം നല്ല പരിചയമുണ്ട്. ഉണ്ടാക്കിയല്ലാട്ടോ, കഴിച്ച്, ഉത്തരേന്ത്യയിലെ അയലോക്കകാരിയുടെ സ്നേഹപ്രകടനം.
അറിയാവുന്ന നാലും മൂന്നും ഏഴ് കറി മടുത്തു കഴിഞ്ഞ് ബ്ലോഗീ തപ്പുമ്പൊ ഈ ഏടാകൂടങ്ങള് വല്ലാത്ത പൊല്ലാപ്പാട്ടോ. അതുകൊണ്ടാ.
hindi mem kichady aayalum....tamilantey kichady aayalum..pinney siji avarkaludey north indian kanji aayalum sery.... kichady enna maha vibhavathey patty oorkkumpol vaayil dee vellam oorunnu...athintey peru kodoy kalayalle....penganmare....
Top 5 Best Casino - Win Real Money Playing at a Casino!
With all the excitement of bet365 우회 Las Vegas nextbet casino 해외사이트 action, this casino 호벳 gaming destination is an exciting place to play the exciting casino 사설토토 games.
Post a Comment