Saturday, December 16, 2006

ആലു സൂക്കാ വിത്ത്‌ തോയ്‌

ആലു സൂക്കാ വിത്ത്‌ തോയ്‌

എനിക്ക്‌ യു.പി യില്‍ ചിലവഴിച്ച ആദ്യ കാലങ്ങളില്‍ തോന്നാറുണ്ട്‌ ഈ മേഘലയിലേ നമ്മളൊക്കെ കേരളത്തിലേ ചമ്മന്തിയും ചോറും എന്ന് പറയുന്നത്‌ പോലെയാണു, ഈ യു.പിയില്‍ ആലൂ സൂക്കായും തോയും എന്ന്. പക്ഷെ സംഗതി സ്വാദിഷ്ടം തന്നെ, ചോറിന്റെ കൂടേയും ചപ്പാത്തീടെ കൂടേയും.ആലൂ സൂക്കാ.

മിക്കാവാറും നമ്മള്‍ ഉ:കിഴങ്ങ്‌ ഉപ്പേരിയുണ്ടാക്കുമ്പോ അതിന്റെ തുമ്പും ആകെ മൊത്തവും ഒക്കെ മിക്കവാറും പൊട്ടി പകുതി ഫ്രൈയും പകുതി പരുക്കും ഒക്കെ ആയിട്ട്‌ കിട്ടാറുണ്ട്‌.

ഉ:കിഴങ്ങിന്റെ ദേശ വിത്യാസമനുസരിച്ച്‌ ഇതിന്റെ വേവും ഗുണവും ഒക്കെ മാറും. പക്ഷെ ഈ വക ചതികളില്‍ ഒന്നും പെടാതെ തന്നെ, ഇത്‌ ഈ പരുവത്തില്‍ ആക്കാം.

ഇത്‌ ഊണിനു മാത്രമല്ലാ, വിരുന്നു കാരു വര്‍മ്പോഴോ, ടച്ചിങ്ങ്സായോ ഒക്കെ വിളമ്പാം.

ഉ: കിഴങ്ങ്‌ ആവശ്യത്തിനു. (1 കിലോ ഉണ്ടെങ്കില്‍ ഒരു കലാപം വീട്ടില്‍ പൊട്ടി പുറപ്പടാതെ നോക്കാം)ഏറ്റവും ശ്രദ്ധിയ്കേണ്ട കാര്യം ഇതിനു, ഉ:കിഴങ്ങ്‌ ചെറുതായി നറുക്കാതിരിയ്കുക.
കഷണം ചെറുതായാല്‍, ഇത്‌ നല്ലവണ്ണം വറുന്ന് ഒരു മാതിരിയാവും.
അത്‌ കൊണ്ട്‌ മീഡിയം സൈസ്‌ ഉ:കിഴങ്ങ്‌ നാലായി തന്നെ മുറിയ്കുക.
കഷ്ണം വലുതായി ഇരുന്നാ, ഇത്‌ പുറം നല്ല ക്രിസ്പിയായും, അകം നല്ല സൊഫ്ട്ട്‌ ആയും സ്വാദായും ഇരിയ്കും.
ഉ:കിഴങ്ങ്‌ മുറിച്ച്‌ എല്ലാ കഷ്ണങ്ങളും കൂടി തിളച്ച വെള്ളത്തില്‍ ഇട്ട്‌ വയ്കുക. ഒരു അഞ്ചു മിനിറ്റ്‌. ഇതിനായ്‌ തിളച്ച വെള്ളം തിളപ്പിയ്കണമെന്നില്ല. ആ സമയത്താണു ചോറു വാര്‍ത്തതെങ്കില്‍ ആ കഞ്ഞി വെള്ളത്തിലേയ്ക്‌ ഇട്ട്‌ വച്ചാലും മതി.

5 മിനിറ്റ്‌ കഴിഞ്ഞ്‌ ഈ കഷ്ണങ്ങള്‍ എടുത്ത്‌ പ്ലേറ്റിലെയ്ക്‌ മാറ്റുക. മാക്സിമം വെള്ളം ഇല്ല്യാണ്ടെ. അല്ലെങ്കില്‍ ഒരു അരിപ്പയില്‍ പകര്‍ത്തുക. ഞാന്‍ എപ്പോഴും വളരെ കുറച്ച്‌ പാത്രങ്ങള്‍ ഉപയോഗിച്ച്‌ പാചകം ഇഷ്ടപെടുന്ന ആളാണു.

സ്റ്റൗവില്‍ ഒരു മീഡിയം ചീനചട്ടിയില്‍ വെളിച്ചണ്ണ/നല്ലെണ്ണ അല്ലാത്തെ ഏതെങ്കിലും ഓയില്‍ (ഡീപ്പ്‌ ഫ്രൈയ്ക്‌ ഉള്ളത്‌) വച്ച്‌ കാഞ്ഞ ശേഷം ഈ കഷ്ണങ്ങള്‍ ഇട്ട്‌ വറക്കുക. വേഗം വറവാവും. ഒരുമാതിരി ബ്രൗണ്‍ (അധികം ബ്രൗണ്‍ ആക്കണ്ട, ആ സോഫ്റ്റ്നെസ്സ്‌ പോകും) ആകുമ്പോ, ഉപ്പ്‌ കലക്കിയ വെള്ളം തളിച്ച്‌ വറുത്ത്‌ കോരുക.

ദേവഗുരു കണ്ണ്‍ ഉരുട്ടി പേടിപ്പിയ്കണ്ട. നമ്മള്‍ സാധാരണ മെഴുക്ക്‌ വരട്ടി ഉണ്ടാക്കുന്നതിന്റെ അത്രേം പോലും ഇതിലു എണ്ണ കണ്‍സപ്ഷന്‍ നടക്കില്ല.

ഉപ്പ്‌ വെള്ളം തളിയ്കുമ്പോള്‍ എണ്ണ വലിഞ്ഞ്‌ വറ്റി പോകുന്നു.

ഈ കഷ്ണങ്ങള്‍ എല്ലാം ഈ വിധം കൊരിയെടുത്ത ശേഷം ഒരു ചീന ചെട്ടി/അല്ലെങ്കില്‍ ഫ്രൈയിംഗ്‌ പാന്‍ എടുത്ത്‌ സ്തൗവില്‍ വച്ച്‌, ഈ കഷ്ണങ്ങല്‍ എടുത്ത്‌ അതിലേയ്ക്‌ ഇടുക. (No oil used now)

മഞ്ഞപൊടി ഇട്ട്‌ ഇത്‌ നല്ല പോലെ യോജിപ്പിയ്കുക. 5 മിനിറ്റ്‌ ഇളക്കി ഒന്നൂടെ നല്ലവണ്ണം മൊരിയ്കുക. (ഈ സമയത്ത്‌ മുളകു പൊടി ഇടണ്ട, അത്‌ കരിഞ്ഞ്‌ പോയി, ആകെ ഗുലുമാലാവും, അനുഭവം ഗുരു:))

അത്‌ കഴിഞ്ഞ്‌ സ്റ്റൗ ഓഫാക്കി 2 മി. കഴിഞ്ഞ ശേഷം, മുളകു പൊടിയും, അല്‍പം ഗരം മസാല പൊടിയും, കുരുമുളകും പൊടിയും ഒക്കെ ഇട്ട്‌ ഒന്നൂടെ ഇളക്കി യോജിപ്പിയ്കുക.

ഇതിനു വേണ്ടി എണ്ണ വച്ച്‌ മെനക്കെട്‌ ഉണ്ടാക്കണ്ട. പപ്പടം കാച്ചുമ്പോഴോ അല്ലെങ്കില്‍ വല്ല്പ്പോഴും പലഹാരം ഉണ്ടാക്കുമ്പോഴോ ഒക്കെ ഇത്‌ പോലെ വറുത്ത്‌ എടുത്ത്‌ ആറിയ ശേഷം ഫ്രീസറില്‍ വച്ചാല്‍, ആവശ്യത്തിനു ഇത്‌ ചൂടാക്കി മസാല ഒക്കെ ചേര്‍ത്ത്‌ വിളമ്പാം.

തോയ്‌പേരു കേട്ട്‌ പേടിയ്കണ്ട. ഇത്‌ സിമ്പിള്‍.

1 ഗ്ലാസ്സ്‌ തുവരപരിപ്പ്‌
1 സ്പൂണ്‍ കടലപരിപ്പ്‌
1 സ്പൂണ്‍ ചെറുപരിപ്പ്‌
1 സ്പൂണ്‍ ഉഴുന്ന് പരിപ്പ്‌
ഇത്രയും ഒരു 5/10 വറ്റല്‍ മുളക്‌ ഇട്ട്‌ കുതിര്‍ത്തി വയ്കുക. ഒരു 1/2 മണിക്കൂര്‍.

(യു.പി യില്‍ ഏത്‌ വീടുകളിലും, രാവിലത്തേ പ്രഭാത ക്രത്യങ്ങള്‍ കഴിഞ്ഞാല്‍, വീട്ടിലെ കുടുംബനാഥാ ആദ്യമായി ചെയ്യുന്നത്‌ ഒരു പരന്ന പാത്രത്തി, അന്ന് വയ്കേണ്ടുന്ന അരി, പരിപ്പ്‌ കൂട്ടാനുള്ള പരിപ്പ്‌, എന്നിവ വെള്ളത്തിലിട്ട്‌, അത്‌ കഴിഞ്ഞ്‌ ചപ്പാത്തിയ്ക്‌ വേണ്ടിയ മാവ്‌ എന്നിവ കുഴച്ച്‌ വയ്കുകയാണു ചെയ്യാറു.എന്നും എല്ലാവീടുകളിലും, ദാലും, ചപ്പാത്തിയും ചോറും ഒരു മാറ്റവുമില്ലാതെ കാണും, സബ്ജി, അതായത്‌ ഒരു പച്ചക്കറി കറി മാത്രമാണു, വിത്യസ്തമായിട്ട്‌ കാണാറു).

ഈ പരിപ്പിലേയ്ക്‌, അല്‍പം ഉപ്പും മഞ്ഞപ്പൊടിയും ഇട്ട്‌ നല്ലവണ്ണം വേവിയ്കുക. ഇതിന്റെ ഹൈലെറ്റ്‌ തന്നെ ആ മുഴുവനൊടെ ഇട്ടിരിയ്കുന്ന വറ്റല്‍ മുളക്‌ ദാളിന്റെ കൂടെ വേവുമ്പോ ഉണ്ടാവുന്ന കോമ്പിനേഷന്‍ ആണു.

ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ ജീരകം, ഉലുവ എന്നിവ താളിച്ച്‌ ശേഷം ഇതിലേയ്ക്‌ ഈ പരിപ്പ്‌ കൂട്ട്‌ ഒഴിയ്കുക. ഇത്‌ നല്ല (ദേവന്റെ ന്യൂട്ട്രല്‍ കൂട്ടാന്റെ രീതിയില്‍ ഇരിയ്കും, ലൂസ്സായിട്ട്‌, തിക്ക്‌ അല്ലാതെ) പരിപ്പിലേയ്ക്‌ കായം പൊടിയും എരിവ്‌ അല്‍പം കൂടുതല്‍ വേണ്ടവര്‍ മുളകു പൊടിയും ഇടുക. തിളച്ച്‌ കഴിയുമ്പോള്‍ അല്‍പം പുളിച്ച മോരു (വളരെ കുറച്ച്‌) കലക്കി ഇതിലേയ്ക്‌ ഒഴിയ്കുക. കൊത്തമല്ലി ഇടുക.

(സവാള/ഗരം മസാലാ/തക്കാളി എന്നിവ ഒക്കെ വേണമെങ്കില്‍ ഒഴിയ്കാം)

ഈ കൂട്ടിലേയ്ക്‌ അല്‍പം തേങ്ങയും പച്ചമുളകും കൂടി നല്ലവണ്ണം അരച്ച്‌ ചേര്‍ത്ത്‌ ഒരു തിക്ക്‌ കൂട്ടാനുണ്ടാക്കാറുണ്ട്‌. അതും സ്വാദിഷ്ടം തന്നെ.




10 comments:

അതുല്യ said...

ആലു സൂക്കാ വിത്ത്‌ തോയ്‌.

അതുല്യ said...

ആരെങ്കിലും ഒന്ന് ഫോട്ടോയില്‍ ഒന്ന് ക്ലിക്കീട്ട്‌ വല്ലതും കണ്ടോ ന്നു പറയോ? എനിക്ക്‌ പേജില്ല്യാന്ന് കാണുന്നു.
(വല്ലതും കണ്ടാ എടുത്ത്‌ തിന്നണ്ടാട്ടോ, ബില്ല് വരും).

സു | Su said...

അതുല്യേച്ചീ :) ഫോട്ടോ കാ‍ണുന്നു. ഇത് ദം ആലു ഉണ്ടാക്കുന്ന ചെറിയ ഉരുളക്കിഴങ്ങ് അപ്പാടെ ഇട്ട്, തോയ് ഇട്ട് ഉണ്ടാക്കാന്‍ പറ്റുമോ?
ഇവിടെ ഉരുളക്കിഴങ്ങ് വല്യ ഇഷ്ടം ആണ്.

ചേച്ചിയമ്മ said...

ചോറും വേണ്ട, ചപ്പാത്തിയും വേണ്ട,ആ പ്ലേറ്റില്‍ നിന്ന് ഓരോന്നിങ്ങനെ എടുത്ത്‌ അടിക്കാന്‍ തോന്നുന്നു.
ആ പിന്നെ ചേച്ച്യേ, കഴിഞ്ഞ ദിവസം പപ്പടവട ഉണ്ടാക്കീട്ടൊ.നന്നായിട്ടുണ്ടായിരുന്നു.

jeej said...

അതുല്ല്യചേചീ,
ദുബായില്‍ സ്കൂളീല്‍ പോകുന്ന കുട്ടികള്‍ക്കുളള റസീപ്പി തരാമോ രാവിലേ മുതല്‍ വൈകീട്ടു വരെയാണു മോനു സ്കൂള്‍, മൂന്നു വയസ്സെ അവനുളളൂ, സഹായിക്കൂ

Anonymous said...

മൈനേ.. കുയില്‍ പാടും കണ്ണേ.. ആ കുഞ്ഞിനേ കെട്ടിപിടിച്ച്‌ ചാഞ്ചാടി ആടി ഉറങ്ങൂ നീ.. ചെരിഞ്ഞാടി ആടീ ഉറങ്ങൂ നീ.. അമ്മേടേ ചക്കരയല്ലേന്നും പറഞ്ഞ്‌ ഒരു ആയിരം ഉമ്മ എന്റേം വക കൊടുത്ത്‌ ഉറങ്ങു. 5 വയസ്സാവുമ്പോ വിട്ടാ മതി. അവന്‍ ഒന്ന് ആടാതെ ചെരിയാതെ നിക്കട്ടെ ആദ്യം.

അത്‌ കൊണ്ട്‌ ഞാന്‍ സഹായിയ്കില്ലാ. കട്ടായം.

jeej said...

അതുല്ല്യേചി,സഹായിക്കൂ കുഞ്ഞനിയത്തിയല്ലെ,

Anonymous said...

3 വയസ്സുള്ള കുഞ്ഞിനെ കിടക്കപ്പായീന്ന് പൊക്കി, 4 മൈല്‍ ദൂരെ ഉക്കൂളിലു വിട്ട്‌, 6 മണിക്കൂര്‍ കഴിഞ്ഞ്‌ വീട്ടിലെത്തിയ്കുന്ന അമ്മയോട്‌ എനിക്ക്‌ കൂട്ടില്ല. അവനെ ബാല്‍ക്കണീലു നിര്‍ത്തി ചോറും നെയ്യും ഉള്ളി മൂപ്പിച്ചതും കൂടി കുഴച്ച്‌ കാക്കയ്കും ഒരു വറ്റ്‌ വിതറി ചോറൂട്ടുന്നതിനു പകരം ഉക്കൂളില്‍ വിട്ട മൈനകിളിയ്കു മാപ്പില്ല.

jeej said...

i am not expert in varamozhi, but i know malayalam typing very well, athulleychi, i like ur way of writing,
pinne mone schholil vidunnathu,
ende pole avnu orikkalum evideum vishamam undakaruthu ennu karuthiyanu,
athulleychikku manassilakumallo
orammayude...........

jeej said...

joli cheyyumbozum, ende kutti enthu cheyyunnu ennanu vicharam, ennennum ore food aakumbol avanum maduppakille
enikkanel varitey cooking dont know
help me if u can