.jpg)
ഒരുപക്ഷെ ഏറ്റവും സ്വാദിഷ്ടവും പോഷക സമ്പൂര്‍ണ്ണവുമായ വെജിറ്റേറിയന്‍ ഭക്ഷണം. (ദേവന് ലീവീന്ന് തിരിച്ച് വന്നത് കാരണം, ഒന്ന് കലോറി കുറച്ച് ഒരു സോപ്പിടീല്‍ എന്ന് വേണമെങ്കിലും പറയാം :)
പച്ചരി (പറ്റുമെങ്കില്‍ നുറുക്ക്)തുവരപരിപ്പ് അല്ലെങ്കില്‍ ചെറുപരിപ്പ് (ഉത്തമം) അല്ലെങ്കില്‍ ചെറുപയര്‍ ഇവ രണ്ടും സമാസമം റെഷ്യോവില് ഒരു 3 മണിക്കൂര്‍ കുതിര്‍ക്കുക.
എന്നിട്ട് 1: 5 എന്ന രേഷ്യോവില്‍ വെള്ളവും ഉപ്പും അല്പം മഞ്ഞപ്പൊടിയുമിട്ട് കുക്കറില്‍ കൂകിയ്കുക. കുക്കി കഴിഞ്ഞാല്‍ 10 മി. ചെറിയ ചൂടില്‍ വയ്കുക.
ചീനച്ചട്ടില്‍ ഒരു തുള്ളി എണ്ണ (ഓപഷനല്, ദേവനു ഗുണ"ദോഷിയ്കാന്" പിടി കൊടുക്കരുതല്ലോ) ഒഴിച്ച്, പച്ചമുളക്/ഉണക്ക മുളക്/ കടുക്, ഉഴുന്ന് പരിപ്പ്, ഇഞ്ചി പച്ചമുളക്, അല്പം കുരുമുളക്, സവാള എന്നിവ കൊത്തി അരിഞ്ഞവ നല്ലവണ്ണം മൊരിയിച്ച്, കുക്കറിലുള്ള വസ്തു (പാനീയം!!) ഇതിലേയ്ക് കമഴ്ത്തുക. അല്പം കായം ചേര്‍ത്ത് നല്ലവണ്ണം ഇളക്കി ചൂടോടേ കഴിയ്കുക.
കൂടുതല്‍ സമയമുള്ളവര്‍ക്ക്, അരി വേവിയ്കുമ്പോള് 2 തക്കാളിയും ക്യാരറ്റ് എന്നിവ യിട്ടും വേവിയ്കാവുന്നതാണു.
ഇത് രാത്രിയില്‍ മലയാളികള്‍ കുടിയ്കുന്ന കഞ്ഞി പോലെ ഉത്തരേന്ത്യക്കാര്‍ക്ക് വളരെ ഉത്തമമായ ഒരു ആഹാരമാണു. ഇതിലേയ്ക് ആരോഗ്യപ്രശ്നമില്ലാത്തവര്‍ കശുവണ്ടി എന്നിവ നെയ്യില്‍ വറുത്തിട്ട് കഴിയ്കാവുന്നതാണു.
5 വയസ്സിനു താഴെയുള്ള കുട്ടികള്‍/ഗര്‍ഭിണികള്‍ ഒക്കെ, കണ്ട ചപ്പ് ചവറുകളും മറ്റും കൊടുത്ത് വയറു നിറയ്കുന്നതിനു പകരം എന്നും 1 നേരമെങ്കിലും ഇത് കൊടുത്താല്‍ പോഷക കുറവു നികന്ന് കിട്ടും. ഇത് ഇനിയും അല്പം സൂപ്പ് പരുവത്തില്‍ വേണ്ടവര്‍ക്ക് അല്പം വെള്ളം കൂട്ടി വേവിച്ചാല്‍ സൂപ്പായിട്ടും പനിയുള്ളപ്പോള്‍ കഴിയ്കാവുന്നതാണു.
എന്റെ വീട്ടില്‍ പറയാതെ വരുന്ന അതിഥികള്‍ക്ക് (രാത്രി എങ്കില്‍) മിക്കവാറും ദിവസം ഇത് കണിശമായും കിട്ടും/കുടിയ്കാവുന്നതാണു.
(കൈമള്‍ : യാതൊരു വലതും ഇടതും ഒന്നും ഈ പോസ്റ്റിനു ബാധകമല്ലാ. ആര്‍ക്കും എപ്പോഴും എവിടെയും ഉപയോഗിയ്കാം. ലോകാ സമസ്ത് ഗുഡ് ആരോഗ്യായാ നമ: - ആരോഗ്യം നശിയ്കുന്നത്, കടലിലേയ്ക് നമ്മള് എറിഞ്ഞ കഷ്ണം തീക്കട്ട പോലെ. അത് അവിടെ കിടന്ന് കത്തും എന്നും പറഞ്ഞ് കാത്ത് നില്ക്കുന്നതിന്റേം അത്രേം അബദ്ധം ബ്ലോഗ്ഗില്‍ മലയാളം എഴുതി കാത്തിരിയ്കുന്നത് പോലെയാവും. ജാഗ്രതൈ !!ജാഗ്രതെ..!! എല്ലാരും അവനവനെ കാപ്പാതുങ്കോ.
ബാങ്ക് ലോണ്‍ പോലയോ/ജപ്തി പോലയോ ഒക്കെ വിഷമതകള്‍ വന്നാല്‍ പോലയല്ലാ, ആരാലും പങ്ക് വയ്കപെടാന് കഴിയാത്ത വിലപ്പെട്ട ഒന്നാണു ആരോഗ്യം.
(Google search may give you more informations on this receipe)