എന്നും ചപ്പാത്തിയെന്ന മലയാളി വിളിയ്കുന്ന ഫുള്ക്കെന്ന് ഞാന്‍ പറയുന്നതുണ്ടാക്കണം എനിക്ക്. അതാണു നമ്മള് ചോറെന്നും പറഞ് കഴിക്കണ പോലെ അങ്ങേരുടേ ആഹാരം. തലയെണ്ണി ഉണ്ടാക്കിയാലും പഴഞ്ചോറ് പോലെ ഇതും 2/3 എണ്ണം ബാക്കിയുണ്ടാവും. ബ്രേക്ക് ഫാസ്റ്റിനു ഇതൊന്നും പറ്റാത്തൊണ്ട്, അത് അങ്ങനെയിരിയ്കും അവിടെ. കളയാനും മനസ്സ് വരില്ല. അത് കൊണ്ടാണു നൂതനമായ ഒരു ച-പു-പ്പാ-ത്തിട്ടിനു ഒരുങ്ങിയത്. (ഇത് എനിക്ക് കൂടുതല്‍ ഇഷ്ടായത്, കഫ്ട്ടേരയില് നിന്ന് ചിലപ്പൊ അപ്പൂ കൂട്ടകാരു വരുമ്പോ പറോട്ട വാങ്ങും. ഞാന്‍ സ്റ്റൂവുണ്ടാക്കും. ആ പറോട്ട പിറ്റേ ദിവസം നല്ല വാരിപത്തലു പോലെയിരിയ്കും. വീട്ടിലെ ഇതര അംഗങ്ങള്‍ ഇത് കഴിയ്കാറില്ല. അതോണ്ട് പിറ്റേ ദിവസം ചൂടാക്കിയാലും നോ രക്ഷ. അങ്ങനെ ഈ പൂട്ടില്‍ പറോട്ട സ്ഥാനം പിടിച്ചു).
ആവശ്യം വേണ്ടത്.
ബാക്കി വന്ന കഫ്ടേട്ടറിയ പറോട്ട (മലബാര്‍ വയറോട്ടി മൈദാവട്ടം) - ഒന്നോ/രണ്ടോ
അരി പൊടീ - ഞാന്‍ ഉപയോഗിച്ചത്, നെംന്മണീ പുട്ട് പൊടി
ഉപ്പ്, തേങ.
(അളവ് - 2 പറോട്ടയുണ്ടെങ്കില് ഒരു 1 കപ്പ് അരിപൊടീ/പ്ലസ് അരകപ്പ് തേങ മതിയാവും)
ഞാന്‍ ഒരു പുട്ട് ഫാനാണു. അതോണ്ട് പുട്ട് ഏത് വിധവും എന്ത് വിധവും ഉണ്ടാക്കും. സാധാരണ ഗോതമ്പ് പുട്ട് ഉണ്ടാക്കുമ്പോ, ചൂടു വെള്ളം പിശറി( തെളിച്ച്) തേങയും ഉപ്പും കൂട്ടി 5 മിനിറ്റ് വച്ച്, ഒന്നുകില്‍ മിക്സി ചെറീയ ബൌള്‍ അല്ലെങ്കില്‍ താഴെ കാണുന്ന ബ്രോണിന്റെ കാഫി ഗ്രൈന്ഡറില് ഇട്ട് ഒന്ന് ചുറ്റിയാണു പുട്ട് ഉണ്ടാക്കുന്നത്. വളരെ പഞ്ചി പോലെയിരിയ്കും ഗോതമ്പ് പുട്ട് ഈ വിധം ഉണ്ടാക്കീയാല്. അതൊണ്ട് ഞാന്‍ ചൂട് വെള്ളം തളിച്ചാണു അരിപൊടി പുട്ടും ഉണ്ടാക്കുന്നത്. തീര്‍ച്ചയായും എല്ലാര്ക്കും ഒരു ഗ്യാരണ്ടീട് സൊഫ്റ്റ് പുട്ട് ഇതില്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നു.
ആദ്യമേ ബാക്കി വന്ന ചപ്പാത്തി അല്ലെങ്കില്‍ പറോട്ട ഒന്നുകില്‍ ഇത് പോലെ ഗ്രേന്ഡറിലേയ്കോ അല്ലെങ്കില്‍ ഷ്രെഡറിലേയ്കോ അല്ലെങ്കില്‍ മിക്ക്സീടേ ചെറിയ ബൌളിലേയ്കോ ഇട്ട് ഒരു തീരെ പൊടി പരുവമാക്കുക. പറ്റുമെങ്കില്‍ നാളെത്തേ മെനുവറിയാമെങ്കില്, രാത്രി തന്നെ ഫ്രിഡ്ജില്‍ വച്ച ച അല്ലെങ്കില്‍ പ ഉപയോഗിയ്ക്കുക. അല്ലെങ്കില്‍ ഒരു 5 മിനിറ്റ്, ഫ്രീസറീല് വച്ചാലും മതി. സേം ഗുണം കിട്ടും.
താഴെ കാണിച്ചിരിയ്കുന്നത്, അരി പൊടി, ചൂടുവെള്ളത്തില്‍ പിശറി വച്ചിരിയ്കുന്നത്. അളവ്, ഞാന്‍ ഉപയോഗിയ്കുന്ന അരിപൊടിയ്ക്, ഒരു ഗ്ലാസ്സ് പൊടിയ്ക് ഏതാണ്ട് 1/4 ക്ലാസ്സിനു മീതെ തിളച്ചവെള്ളം വേണ്ടി വരാറുണ്ട്. ഇതും 5 മിനിറ്റ് കഴിയുമ്പോ കൂട്ടി യിളക്കി ഒന്ന് ഗ്രെയ്ന്ഡറില് കറക്കി എടുക്കുക. ഇത് ഗ്രെയ്ണ്ടറില് തിരിക്കുന്നത്, ഈര്‍പ്പം എല്ലായിടത്തും ഒരു പോലെ പടരാനാണു.
താഴെ കാട്ടിയിരിയ്കുന്നത്, അരിപൊടീം, ഷ്രേഡ് ആക്കിയ ച അല്ലെങ്കില്‍ പ യും, തേങ്ങയുമാണു. ഇതു എല്ലാം കൂടെ ഒന്നുടേ കൈ കൊണ്ട് മിക്സ് ചെയ്ത്, ഗ്രെയ്ന്ഡറില് ഷ്രെഡ് ആക്കുക. തേങയും ഉപ്പും അരിപൊടിയും, ച അല്ലെങ്കില്‍ പ ഒക്കേനും കൂടേ യൂണിഫോമ ആയി മിക്സ് ആയി കിട്ടും. കെക് കൊണ്ട് ചെയ്താലും ഒരു കുഴപ്പോമില്ല. ഞാന്‍ കുക്കിന്റെ എക്സ്റ്റ്രീം പെര്ഫക്ഷനിലേയ്ക് പോകും. അതൊണ്ടാണിതൊക്കെ പറയണത്.
താഴെ കാട്ടിയിരിയ്കുന്നത് എല്ലാം കൂടെ റെഡി റ്റു കുറ്റി ആക്കി വച്ചിരിയ്കുന്ന പൂട്ട് മിക്സ് ആണു.
പുട്ട് കുടത്തില്‍ വെള്ളം വച്ച്, മുകളില്‍ കാട്ടിയിരിയ്കുന്ന ഈ കൂട്ട് ആവശ്യമെങ്കില്‍ ഇടയില്‍ തേങയിട്ട്, നിറച്ച്, മുകളിലൂടെ ആവി വരുന്നവരെ നോക്കിയിട്ട്, താഴെ പറഞ പോലെ കുത്തിയിടുക്കുക. ആവി വരുമെന്ന് പറഞിട്ട് വരാതിരിന്ന് കളയും ചിലപ്പോ. കാരണം ഇടയില്‍ വച്ച പൂട്ട് കുറ്റിയുമായി ഡൈവോഴ്സാക്കി കുടത്തീന്ന് കുടുംബ കോടതി വഴി പുറത്തേയ്ക് പോയാല്‍ ആവി വരില്ല. അതൊണ്ട് പുട്ട് കുടം അടുപ്പത്ത് വച്ചാല്‍ ബ്ലോഗ്ഗ് പോസ്റ്റിന്റെ കമന്റ് എണ്ണാന്‍ പോവാണ്ടെ ആവി നോക്കിയിരുന്നോണം. പിന്നെ സുല്ല് പറഞപോലെ സെല്‍ഫ് ആയിട്ട് നല്ല ബുദ്ധി തോന്നി പുട്ട് പ്ലേയിറ്റിലേക് ചാടേം ഇല്ല. അതൊണ്ട് കുത്തി തന്നെ ഇടേണ്ടി വരും.
ദേണ്ണ്ടെ താഴെ കാണണ സുന - ഇതാണീ ച-പു-പ്പാ-ത്തിട്ട് - സൊഫ്ട്ട് ന്ന് പറഞാല്‍ പോരാ നല്ല പൊമറേനിയന്‍ റ്റിങ്കു മോനെ തൊട്ട പോലെയിരിയ്ക്കും.
ഇത് ച അലെങ്കില്‍ പ അല്ലാണ്ടെ, ഫ്ഡ്ജില് വച്ച, ബ്രെഡ് കൊണ്ടും, റവ, ക്യാരറ്റ്/രാഗി പൊടി, തീരെ ചെറിയ ഗോതമ്പ് നുറക്ക് എന്നിവ കൊണ്ടും ഇത് ഉണ്ടാക്കാം. ആദ്യം അല്പം ഉണ്ടാക്കുക എന്നിട്ട്, കോപ്ലിക്കേഷന്‍സ് ഒക്കെ നല്ലോണ്ണം പഠിച്ചിട്ട് വീരുന്നുക്കാര്ക്കായിട്ട് ഉണ്ടാക്കുക.
പുട്ട് ഫാനുകള്ക്കായിട്ട് ഞാനീ പാട്ടും ഡെഡിക്കേറ്റുന്നു. കുറെക്കാലായിട്ട്, ഒരു സുഹ്രത്ത് മെയില്‍ വഴി തന്ന പാട്ടാണിത്. ഏത് അവസരത്തിലും, കാറിലും മറ്റും കുട്ടികളായിട്ട് പോവുമ്പോഴ്, ഒട്ടും തൊണ്ടയ്ക് ഭാഗ്യം തരാത്ത ഞാന്‍ ഈ പാട്ട് അലറി പോകുന്നു.
എന്താണെന്നറിയില്ല എന്ത് കൊണ്ടെന്നറിയില്ല പുട്ടിന്നാവി വന്നില്ല.. പുട്ടിന്നാവി വന്നില്ല...
13 comments:
ച-പു-പ്പാ-ത്തിട്ട്
പേരു കണ്ടിട്ട് ചീത്ത പറയണ്ടാ-വെരട്ടിയാ മതി :)
ഹലാലായ പറോട്ടയും കുലീനയായ അരിപ്പൊടീം തമ്മിലുള്ള ഈ സംബന്ധം ഒരു കപ്പ് തേങ്ങാ മഹറിനു ഞാന്‍ സ്വീകരിച്ചിരിക്കുന്നു, വരവ് വെച്ച് പൊരുത്തപ്പെട്ടിരിക്കുന്നു.
ഇനി രാത്രി അഭ്യാസമുറ പരിശീലിക്കുന്നതാണ്.
ഇങ്ങള് പുട്ടാണെങ്കി ഞമ്മള് പുട്ടുങ്കുറ്റിയാണേ
ഇങ്ങല് ചില്ലാണേങ്കി ഞമ്മള് കുപ്പിച്ചില്ലാണേ :)
കൊള്ളാം. പരീക്ഷിക്കാന്‍ ഇനി എന്താ വഴി????
ഹായ് ചൊപുപ്പാത്തിട്ട് കസറീല്ലോ...
അതുല്യേച്ചീ...
അപ്പോ അങ്ങിനെയാണ് പുട്ടുണ്ടായത്. ങും!
ഞാനും ഒരു പുട്ട് ഫാനാണേ. അതാ എന്റെ ഓര്‍ക്കുട്ട് പ്രൊഫൈലിലൊക്കെ “Cuisines: ‘പുട്ടും കടലയും‘“ സ്ഥാനം പിടിച്ചത്. :-)
പിന്നെ, ആ വീഡിയോ.. ഹി ഹി..
ഒന്നും പറയുന്നില്ല.. പാടാം.. :-)
“എന്താണെന്നറിയില്ല..
എന്ത് കൊണ്ടെന്നറിയില്ല..
ആവിവന്നില്ല.. പുട്ടിന്നാവി വന്നില്ല..!
കൊടത്തിലെ വെള്ളം പോരാഞ്ഞിട്ടോ
പുട്ടിന് തേങ്ങ പോരാഞ്ഞിട്ടോ,
ആവി വന്നില്ല..പുട്ടിന്നാവി വന്നില്ലാാ...
എന്നോട് കളിച്ചണ്ടാ ഉണക്കപ്പുട്ടേ..
മൈസൂരിപ്പയംകൂട്ടി അടിച്ചും ഞാന്‍
ഇങ്ങള് പുട്ടാണേങ്കീ ഞമ്മള് പുട്ടുങ്കുറ്റ്യാണേ
ഇങ്ങള് ചില്ലാണേങ്കീ ഞമ്മള് കുപ്പിച്ചില്ലാണേ..”
:-)
പുട്ടിന്റെ കാര്യം രസ്സാല്ലേ!
പുട്ടു കഴിച്ചൂന്നും കഴിക്കുന്നു എന്നും കഴിക്കും ന്നും പറയാന്‍ വെറും പുട്ട് എന്നു പറഞ്ഞാല്‍ മതിലോ.
പുട്ട് - പുട്ട് - പുട്ട്
ഭൂതവും വര്‍ത്തമാനവും ഭാവിയൂം എല്ലാം പുട്ട്!
രാവീലെയും ഉച്ചക്കും വൈന്നേരോം പൂട്ടുതന്നെ പുട്ട്..
ഓണത്തിനിടക്കും പുട്ട്. കച്ചോടത്തിനിടക്കും പുട്ട്.. കടലക്കിടക്കും പുട്ട്..
അതുല്യാജി.. അഹത്ത്ള്ളാളെത്തീട്ടു വേണം ദൊന്ന് പരീക്ഷിക്കാന്‍..
എന്റെ അതുല്ല്യേച്ചീ.എന്നാലും ഇങ്ങനെ കൊതിപ്പിക്കരുത്.എന്നെപ്പോലുള്ള ഫോര്‍സ്ഡ് ബാച്ചിലേഴ്സ് എങ്ങനെ ഇതൊക്കെ ഉണ്ടാക്കും?
എന്തായാലും വീട്ടീച്ചെന്നിട്ട് “മുഴങ്ങോടിക്കാരിയോട് “പറഞ്ഞ് ഉണ്ടാക്കിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം.
അവര്‍ക്കിത്തരം പരീക്ഷണങ്ങളോടാണ് കൂടുതല്‍ താല്‍പ്പര്യം.
ച-പ്പു-ത്ത-പ്പ-ട്ട് . ഓ... പേരാണ് ചേച്ചീ കടുപ്പം. രണ്ടുപ്രാവശ്യം നാക്ക് ഉളുക്കി.
പരീക്ഷിക്കാന്‍ തീരുമാനിച്ചു. റിസല്‍ട്ട് നാളെ ഇതേ സ്ഥലത്ത് ഉണ്ടാകും.
മുന്നെയൊരിക്കല്‍ വല്ല്യ്മ്മായി തന്നൊരു പുട്ടുവിദ്യ ഇപ്പോഴും എപ്പോഴും വീട്ടില്‍ പുട്ടായി കൊണ്ടേയിരിക്കുന്നു.
ഇതുപോലൊരു പാട്ട് കുഞ്ഞുന്നാളില്‍ ഞങ്ങള്‍ പാടി നടന്നിട്ടുണ്ട്.
നന്ദി.
രോ:) നല്ല രസം.
ഹാവൂ... വയറു നിറഞ്ഞു...
[പേരെനിയ്ക്കു പിടിയ്ക്കണില്ലാട്ടോ... പേരു കേട്ടപ്പോ വല്ല ഘടാ ഘടിയന്‍ സാധനവുമാണെന്നു കരുതി സംശയിച്ചു സംശയിച്ചാണു വന്നത്]
;)
ഇങ്ങനേം പുട്ടോ!!കൊള്ളാലോ..ഞാനും ഒരു പുട്ട് ഫാനാണ്. ഇനി നോക്കിക്കോ..വീട്ടില്‍ ബാക്കി വരുന്ന സാധനമെല്ലാം ഞാന്‍ പുട്ടുകുറ്റിയ്ക്കത്തു കേറ്റി പുട്ടാക്കി മാറ്റും..
അതുല്യാജി,
സംഭവം ഒക്കെ കൊള്ളാം നിരക്ഷരന് പറഞ്ഞത് പോലെ പേരാ കടുപ്പം..
ഇത് കഴിച്ചോണ്ടിറങ്ങുന്ന ദിവസം ആരെങ്കിലും "രാവിലെ എന്ത് കഴിച്ചെഡാ....ന്നോ മറ്റോ ചോദിച്ചുപോയാല്‍ തീര്‍ന്നു പറയാന്‍ അറിയല്ല... ദെന്തൊരു പേരാണപ്പോ ഇത്...
Post a Comment