Monday, January 7, 2008

ചേന മുളകിട്ട് വരട്ടിയത്
ഇത് ചേന മുളകിട്ട് വരട്ടിയത്. സാധാരണ ചേനയെന്ന് പറയുമ്പോഴ് ഞങ്ങളേടേ ഒക്കെ വീട്ടില്‍, ഒന്നുകില്‍ എരിശ്ശേരി, തീയ്യല്‍, അല്ലെങ്കില്‍ വെറുതെ പച്ചമുളക് അരിഞിട്ട്, വെളിച്ചണ്ണയില്‍ ഇട്ട് എടുക്കും. വേറെ ഒരു രീതിയിത്, നല്ല എരിവോടേ, ഫ്രൈയായിട്ട്, എളുപ്പവുമാണു താനും. വൈകൂന്നേരമൊക്കെ വിരുന്നുകാരു വന്നാല്‍ ഞാനിത് ചായേടേ കൂടെ കൊടുക്കും. അത്രയ്കും റേറ്റിങ് ഉണ്ട് ഇതിനു.

ചേന ചിത്രത്തില്‍ കാണുന്ന പോലെ തീരെ കട്ടി കുറച്ച് സ്ലിം ബ്യൂട്ടിയായിട്ട് എഴുതണ പോലെ അരിയുക. അരിയലില്‍ ആ‍ണു സ്വാദ്. ചേന വേഗം ചെത്താന്‍ ഞാന്‍ കണ്ട് പിടിച്ച് എളുപ്പ വഴി, ചേന അങ്ങനെ തന്നെയോ പകുതി ആക്കിയോ നല്ല തിളച്ച വെള്ളത്തിലിട്ട് വയ്കുക. ചോറ് വാര്‍ത്ത കഞി വെള്ളം കളയണതിനു മുമ്പ് അതിലായാലും മതി.എന്നിട്ട് 10 മിനിറ്റ് കഴിഞ് അത് ഏടുത്ത് ചെത്തി നോക്കൂ. വേഗം മെസ്സി അല്ലാണ്ടെ ചൊറിയാതെ തൊലി പോവും. അങ്ങനെ അരിഞ ചേന ആവശ്യത്തിനു. (രണ്ട് തരം ചേനയുണ്ട്,, പഴയതും പുതിയതും. പഴയത് അല്പം നറുക്കി ചൂടു വെള്ളത്തിലിട്ട് വെച്ചാല്‍ ഈ ഫ്രൈയ്ക് എളുപ്പം. പുതിയതെങ്കില്‍ ഒന്നും ചെയ്യണ്ട. (തൊലിയുണങ്ങിയത് പഴയത്, അകം ചുകന്നിരിയ്കും. ഉണങാതെ, നനഞ തൊലിയുള്ളത്, പുതിയത്, നറുക്കുമ്പോ ക്രീം നിറമുണ്ടാവും).

ഉപ്പ്
മുളക് (ചതച മുളക്, ഇവിടേയെങ്കില്‍, പ്രിയം കമ്പനീടേ നല്ലത്. ഞാന്‍ എല്ലാ കാര്യങ്ങള്‍ക്കും ചതച്ച മുളക് ഉപയോഗിക്കാറ്. മുളക് പൊടിയില്‍ ഇത് ചെയ്താല്‍ മുളക് പൊടി ഇത് വരട്ടണ സമയം വരെ പിടിച്ച് നിക്കാണ്ടെ കരിഞ്പോവും. മുളക് പൊടിയില്‍ എന്തോ സുഡാന്‍ ഡൈയുണ്ടെന്ന് ഒക്കെ പറയുന്നു.ആരേലും അറിയണ ആളുകള്‍ മസാലയില്‍ ചേര്‍ക്കുന്ന മായത്തിനെ ഒക്കെ കുറിച്ച് ഒരു പോസ്റ്റ് ഇടു ദയവായി)
നിറയെ ഉള്ളി (മടിയെങ്കില്‍ സവാള)
വെളുത്തുള്ളീ
കരിവേപ്പില
കുരുമുളക്
മഞ പൊടി

എന്നിവ എല്ലാം കൂടെ നല്ലോണ്ണം ചതയ്കുക. മിക്സി അല്ലെങ്കില്‍ കല്ലില്‍. നിറയെ എരിവെങ്കില്‍ നന്നായിരിയ്കും.

അടുപ്പത്ത് എണ്ണ (വെളിച്ചെണ്ണ) വച്ച് ഒരുപാട് ചൂടാക്കാണ്ടേ ഈ ചതച്ചത് ഇടുക.ഇത് ഒരു പാട് മൂക്കാണ്ടേ തന്നെ ചേന അരിഞത് ഇടുക. ഒന്ന് എല്ലാം കൂടി യോജിപ്പിച്ച് ഇളക്കി വയ്കുക. ചെറിയ ചൂടില്‍ ഇടയ്കിടയ്ക് ഇളക്കുക. ഒരു 15 മിനിറ്റില്‍ ഇത് മേല്‍ക്കാട്ടിയ പടം പോലെ നല്ല ഫ്രെയാവും. ഇത് പോലെ നേന്ത്രക്കായ ചെയ്യാം. പക്ഷെ, കഴുകി വെള്ളത്തില്‍ ഇടാണ്ടേ (വെള്ളാത്തീന്ന് എടുത്ത് ഇട്ടാല്‍, വല്ലാതെ വെന്ത് ചേമ്പ് പോലെ കുഴയുമിത്), നേരിട്ട് അരിഞ് ഒരു 10 മിനിറ്റ് ഫ്രിഡ്ജിലോ മറ്റോ വയ്കുക.. കറ/സ്റ്റാര്‍ച്ച് കായയുടെ ഊറി വരുന്നാത് നിക്കും. എന്നിട്ട് അടുപ്പിലേയ്കിട്ട് ഇത് പോലെ ചെയ്യാം.

പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യം, ഇതിനു മേല്പറഞതൊക്കെ മതിയെങ്കിലും അതൊക്കേനും കൂട്ടി എടുത്ത് ബട്ടര്‍ പേപ്പര്‍ കട്ടി പോലുമില്ലാത്ത അലുമിനിയ പാത്രത്തിലോ ചീനച്ചട്ടീലോ ഇടരുത്. ക്രിയ കരിയും. അതൊണ്ട് ഒന്നുകില്‍ ഉരുളി പോലെ കട്ടിയുള്ളത്, അല്ലെങ്കില്‍ ഇരുമ്പ് ചീനചട്ടി. നോണ്‍സ്റ്റിക്കിന്റെ കാര്യോം എനിക്ക് അറിയില്ല. കട്ടിയുള്ള നോണ്‍സ്റ്റിക്കാണെങ്കില്‍ ചിലപ്പോ ശരിയാവുമായിരികും. സ്ലോ സിം തീ അല്ലെങ്കില്‍ റെഗുലേറ്റ് ചെയ്യാന്‍ പറ്റുന്ന തീ, കട്ടിയുള്ള പാത്രങ്ങള്‍ എന്നിവ ആണു നല്ല പാചകത്തിന്റെ കീ വേര്‍ഡുകള്‍. വലിയ ഗമേലു സ്ലൈഡ് ഷോ ഒക്കെ ആക്കിട്ടുണ്ട്. പപ്ലിഷ് ഞെക്കിയാ വല്ലോം വര്വോ ആവോ.

10 comments:

അതുല്യ said...

പിന്മൊഴീ ഉണ്ടായിരുന്നപ്പോ പാചക പോസ്റ്റും ചാറ്റും ഒക്കെ വരുമ്പോഴ് തലവേദനയായിരുന്നു, അതില്‍ ഇന്റ്റ്രെസ്റ്റ് ഇല്ലാത്തവര്‍ക്ക്. ഈ പോസ്റ്റും അത് പോലെ തല വേദനയുണ്ടാക്കുകയാണെങ്കില്‍, പ്ലീസ് ഫീല്‍ ഫ്രീ റ്റു സേ. കുറെ പേര്‍ക്ക് ഇതീന്ന് കാണാലോന്ന് കരുതിയാണു ഇങ്ങനെ ഇടുന്നത്.

ഈ ചേനേടേ ചൊറിച്ചിലും സഹിയ്ക്കൂ.

(ഏടാകൂടം സ്ലൈഡ് ഷോ ഒക്കെ ആക്കിയട്ടുണ്ട്, വ്യൂ ഇമേജസില്‍ പോയാല്‍ പടം കാണാം മര്യായ്ക് :)

Satheesh :: സതീഷ് said...

ആ ഏടാകൂടം ഒരൊന്നര ഏടാകൂടം തന്നെ. വെറുതെ ആ പടങ്ങള്‍ പോസ്റ്റിലിട്ടിരുന്നെങ്കില്‍ എന്തു രസായേനെ! :)
ഇനി പോസ്റ്റിലെഴുതിയതിനെപറ്റി.
1. ഇതിന്റെ പേര്‍ ഒരു സുഖവുമില്ല കേള്‍ക്കാന്‍. നല്ല ഒരു പേര്‍ ആലോചിക്കാവുന്നതാണ്‍!
2. വായിച്ചിട്ട്, ഇതൊരു കിടിലന്‍ സാധനമാണെന്ന് തോന്നി. ഉണ്ടാക്കി നോക്കിയിട്ട് ബാക്കി പറയാം! :)

കുഞ്ഞായി said...

പാജക കുറിപ്പ് ഇഷ്ടപെട്ടു

മന്‍സുര്‍ said...

അതുല്യ...

നന്നായി.....ചേന മുളകിട്ടത്‌...വരട്ടിയത്‌

എല്ലാം അറിയാം പക്ഷേ ചെയ്യ്‌തു തരാന്‍ ഇവിടാരുമില്ല...അതു കൊണ്ട്‌ ഓര്‍ക്കാറില്ല...വീണ്ടും ഓര്‍മ്മിപ്പിച്ചു...മനസ്സ്‌ കൊതിച്ചു പോയി

ഒന്ന്‌ രണ്ട്‌ പ്ലേറ്റ്‌ ഈമെയില്‍ വഴി അയച്ചു തനൂടെ.....

ഏടാകൂടമുള്ള ചിത്രങ്ങള്‍ കലക്കി അത്‌ കൊണ്ട്‌ ചൊറിച്ചില്‍ ഒഴിവായി
അഭിനന്ദനങ്ങള്‍.....

നന്‍മകള്‍ നേരുന്നു

ശ്രീ said...

അതുല്യേച്ചീ...


കൊതിപ്പിച്ചു.

Physel said...

ആ...അതു തന്നെ ചേന.!! പച്ചയ്യ്ക്ക് തൊട്ടാല്‍ ചൊറിയും...മുളകും മസാലയും ഒക്കെ പുരട്ടി വരട്ടിയാല്‍ നല്ല ടേസ്റ്റ്! അതും അതുല്യാവിന്‍ ബ്ലോഗില്‍ തന്നെ റെസീപ്പീം....റൊമ്പ പ്രമാദമായിരിക്ക്!!

അപ്പു said...

ഇതൊന്നു പരീക്ഷിച്ചിട്ടുതന്നെ കാര്യം (ഞാനൊരല്‍പ്പം ചിക്കന്‍ സ്റ്റോക്ക് വെള്ളത്തില്‍ കലക്കിയതും കൂ‍ടെ ചേര്‍ക്കും).. ആ പടങ്ങളൊന്നും കാണാനപറ്റുന്നില്ലല്ലോ അതുല്യേച്ചീ... അടങ്ങി നില്‍ക്കുന്നില്ല അതുങ്ങള്‍!

kaithamullu : കൈതമുള്ള് said...

പടം കണ്ട് വായീ വെള്ളം നിറഞ്ഞു.

ഞാനും ഇടക്ക് ഇങ്ങിനെ ഉണ്ടാക്കാറുണ്ട്. മസാല നല്ലോണം ചതച്ച് തന്നെ എടുക്കണം. തോന്നിയാ ചെലപ്പോ ഞാനല്പം ജീരകം ചേര്‍ക്കും, അല്ലെങ്കി അല്പം ഗരം മസാല...

ഇവിടെ കിട്ടുന്ന ചേന സാധാരണ ചൊറിയാറില്ല. എന്നാലും മുന്‍‌കരുതല്‍ നല്ലതാ...

മുസാഫിര്‍ said...

പടവും വാമൊഴിയിലുള്ള വിവരണവും നന്നായിരിക്കുന്നു അതുല്യ.ഇതു കഴിക്കുമ്പോ‍ള്‍ എരിവിന് തോ‍ണ്ട നനക്ക്യാന്‍ എന്തെങ്കിലും ഉണ്ടെങ്കീല്‍ നല്ലതാ‍യിരുന്നു.

ആഗ്നേയ said...

ചേച്ച്യേ..വായിച്ചപ്പളേ വായില്‍ കപ്പലോടീ..