Wednesday, December 6, 2006

പാല്‍ പായസം

പാല്‍ പായസം--കുക്കര്‍ പാല്‍പ്പായസം

ഐശ്വര്യായിട്ട്‌ തുടങ്ങീതല്ലേ.. ഒരു പാല്‍ പായസം തന്നെ ആദ്യം. ഈശ്വരാ.. പോസ്റ്റ്‌ ഒക്കെ ഇടാന്‍ പറ്റണേ.. സായിപ്പ്‌ ചീട്ട്‌ കീറരുതേ..

ഒരു ലിറ്റര്‍ പാല്‍
100 ഗ്രാം ഉണക്കലരി (ദുബായി കടകളില്‍ കാണത്തത്‌ കൊണ്ട്‌, ഞാന്‍ ചുവന്ന അരി ആദ്യമേ നല്ലവണ്ണം കുക്കറില്‍ വേവിച്ചെടുത്ത്‌ ഒടയ്കും)
പഞ്ചസാര 1 ഗ്ലാസ്സ്‌
(അതായത്‌ 1 ലിറ്റര്‍ പാല്‍ : 100 ഗ്രാം അരി : 1 ഗ്ലാസ്‌ പഞ്ചസാര : 1 ഗ്ലാസ്‌ വെള്ളം)

ഞാനിത്‌ ഹാക്കീന്‍സ്‌ കുക്കറിലേ വച്ചിട്ടുള്ളു, കാരണം അടപ്പ്‌ അകത്തോട്ട്‌ ഇട്ട്‌ അടയ്കാന്‍ പറ്റുന്നതായത്‌ കൊണ്ട്‌, പാലു ഇത്‌ വരേം പൊന്തി പുറത്തോട്ട്‌ വന്നിട്ടില്ല)

കുക്കര്‍ ആദ്യമേ ഒരു 2 ഗ്ലാസ്സ്‌ വെള്ളം തളപ്പിച്ച്‌ (5 മിനിറ്റ്‌) ശേഷം കളഞ്ഞ്‌ വയ്കുക. (കുക്കറില്‍ എന്തെങ്കിലും ഉപ്പ്‌ മയമോ മറ്റോ ഉണ്ടെങ്കില്‍ പോകാനാണിത്‌. (കല്ല്യാണം കഴിയ്കണ പോലയാണു കുക്കര്‍ പായസം, കുക്കര്‍ തുറക്കുമ്പോഴേ അറിയൂ...... ഗുണം)

ഹാക്കീന്‍സ്‌ കുക്കര്‍ 5 ലിറ്ററിന്റെ ആവുമ്പോ ഈ മുകളില്‍ പറഞ്ഞ അളവു കൃത്യമായി പകുതിയോളം ഉണ്ടാവും.

അരി ചുവന്നത്‌ തന്നെ വേണമെന്നില്ലാ, പച്ചരി/ബസ്മതി ആണെങ്കിലും മതി.

അരി 1 മണിക്കൂര്‍ മുമ്പ്‌ കുതിരിത്ത്‌ വയ്കുക്‌. എന്നിട്ട്‌ നല്ലവണ്ണം ഒരു അഞ്ചാറു തവണയെങ്കിലും തീരെ കാടി പോയി തെളിഞ്ഞ വെള്ളം വരുന്നതു വരെ കഴുകുക.

അരിയും/പാലും/വെള്ളവും കുക്കറിലാക്കി കുക്കര്‍ അടച്ച്‌ ഒരു വിസില്‍ വന്ന ശേഷം ഒരു 15 മിനിറ്റ്‌ തീരെ ചെറിയ ചൂടില്‍ വേവിയ്കുക.

ഈ സമയത്ത്‌ ഒരു റ്റവ്വലോ കട്ടി തുണിയോ നനച്ച്‌ കുക്കറിന്റെ മുകളില്‍ ഇട്ടാല്‍, പാല്‍ ഇടയ്ക്‌ ഇടയ്ക്‌ ആവിയിലൂടെ വരാതിരിയ്കും. പതങ്ങ്‌ പൊങ്ങുന്നതാവുന്നത്‌ കൊണ്ടാണിത്‌.

ഇതിനു ശേഷം അടുപ്പ്‌ അണയ്കുക. കുക്കര്‍ തുറന്ന് കഴിഞ്ഞ്‌, അല്‍പം ആവി പോയതിനു ശേഷം ഇതിലേയ്ക്‌ (തിളയ്കുന്ന പാലിലേയ്ക്‌ ഇപ്പോ കിട്ടുന്ന പഞ്ചസാര ഇടാതിരിയ്കുന്നത്‌ നല്ലത്‌, വല്ലാതെ കെമിക്കലുള്ളത്‌ കാരണം ഈ ചൂടില്‍ കെമിയ്കലുമായി കൂടി പിരിയാന്‍ സധ്യതയുണ്ട്‌..anubavam guru!!) പഞ്ചസാര ഇടുക.

ഞാന്‍ സാധാരണം ഭയം കാരണം, പഞ്ചസാര ഒരു മിന്നല്‍ വേഗതയില്‍ കഴുകി എടുക്കും. ഒരല്‍പം മധുരം ചോര്‍ന്ന് പോയാലും, ചെളി പോയികിട്ടും.

എല്ലാം കൂടി കൂടി ഇളക്കി ചെറിയ ചൂടില്‍ പിന്നേയും ഒരു 10 മിനിറ്റ്‌ വയ്കുക. റ്റവ്വലും ഇടുക. തുറന്ന് കഴിയുമ്പോ നല്ല പിങ്ക്‌ നിറത്തിലുള്ള (ക്രീമറോ/മില്‍ക്‌ മേയിടോ ഇടാതെ തന്നെ...) പായസം കിട്ടും.

ഇനി ഇതിലേയ്ക്‌ 50 ഗ്രാം ബട്ടറോ/നെയ്യോ ഇട്ട്‌ ഇളക്കുക. (കലോറി കോണ്‍ഷ്യസ്‌ ആയവര്‍ പ്ലീസ്‌ രിഫ്രേയിന്‍).

ഒരല്‍പം കൂടി കുറുകണം എന്ന് തോന്നുന്നുവെങ്കില്‍ നേരെ അടുപ്പത്ത്‌ വയ്കാതെ, ഒരു ഇരുമ്പ്‌ ദോശക്കല്ല് വച്ചിട്ട്‌ അതിന്റെ മുകളില്‍ ഈ കുക്കര്‍ അടച്ച്‌ വയ്കുക. വിരുന്നുകാര്‍ വരുമ്പോഴേയ്കും നല്ല പാകത്തില്‍ അമ്പലപുഴ പായസം പരുവമായിട്ടുണ്ടാവും.

പാല്‍പായസത്തില്‍ സാധാരണ കശുവണ്ടിയോ മുന്തിരി പരിപ്പോ ഇടാറില്ല. ചിലര്‍ക്ക്‌ പായസം എന്ന് പറയുമ്പോഴ്‌ തന്നെ ഇതൊക്കെ ഇടണം എന്ന ഒരു ത്വര വരും. വേണമെങ്കില്‍ ഇടുക.

ഇനി ഈ പറഞ്ഞ ചേരുവകളെല്ലാം തന്നെ ഒന്നിച്ചിട്ടും ഈ പായസം വയ്കാം. എന്നാലും ഒരു സേഫര്‍ സൈഡ്‌ എന്ന നിലയ്ക്‌ പഞ്ചസാര ഈയ്യിടെ ഒരു വില്ലന്റെ റോളിലാണു. അത്‌ കൊണ്ട്‌ പിന്നീട്‌ സെക്കന്റ്‌ സ്റ്റെപ്പായിട്ട്‌ ഇടുന്നതാണു കൂടുതല്‍ നല്ലത്‌. അല്ലെങ്കില്‍ ഒരിയ്കല്‍ അല്‍പം അളവു വച്ച്‌ നോക്കി ആ പഞ്ചസാര തന്നെ കൂടുതല്‍ വയ്കുമ്പോഴും ഇടുക.

6 comments:

അതുല്യ said...

ഇഞ്ചീടെ ആശയല്ലേ.. പുതിയ ബ്ലോഗാക്കി. ആര്‍ക്കെങ്കിലുമൊക്കെ കൂടണമെങ്കില്‍ പറയൂ.. ഇത്‌ ഉരുളീം ചെമ്പുമാണു. ആര്‍ക്കും വയ്കാം. എന്റെ സ്വന്തമല്ലാന്ന് അര്‍ഥം.

Inji Pennu said...

ഞാന്‍ എത്ര പേരോട് ഈ കുക്കര്‍ പായസം ചോദിച്ചൂന്ന് അറിയൊ? ആര്‍ക്കും അറിയില്ലായിരുന്നു.താങ്ക്യൂ‍ൂ...സോ മച്ച്!
പഞ്ചസാ‍രേല്‍ കെമിക്കല്‍ ഉണ്ടൊ? ഏത് ബ്രാണ്ടിലാണത്?

അതുല്യ said...

Inji,

Sugar companies do use chemicals to clean the sugar, i mean, to make it to the whitest as possible.
So immaterial of the brands, it is used in sugar to purify it. Any way it was my experience inji. Once i made 5 litre payasam and put sugar to the boiling milk and rice, it got piryalfied. So I learned something wrong.

thanks to take pain to come to this site also. actually i do not want to irritate others who are not at all interested in pattathi food/agraharam cooking. Thats why i thought to confining to this blog without hooking to pinmozhi.
But whenever i put a new items, i will notify you in evening so that you can hook to this. Ok.

Inji actually i do not know how to write receipes, since i have nt learn or read any receipes for cooking. my amma/periamma do run some satram/inn types for brahmin pilgrimers and they cook instant foods and i learned all in my pavada prayam. So will these type of bla bla writing help you or others some how. I luv to write proper recipes, but always failure.

Help me dear.

Inji Pennu said...

എന്റെ അതുല്യേച്ചി, ആരാ പറഞ്ഞെ താല്‍പ്പര്യം ഇല്ലാന്ന്? ഇങ്ങിനെ ഒരു മണ്ടി ചേച്ചിയാണൊ? ഈ അഗ്രഹാരം റെസിപ്പീസ് ആണ് എവിടേം കിട്ടാനില്ല്ലാത്തെ അറിയൊ? ആര്‍ക്ക് ഇറിറ്റേഷന്‍ ആവണൂന്ന്.. അതു ശരി! അങ്ങിനെ വിചാരിക്കണത് തന്നെ തെറ്റല്ലേ? ഞാന്‍ എന്റെ നാലു കെട്ട് സൈറ്റ് പോലും പിന്മൊഴീല്‍ വരുത്തണ്ടാന്ന് ചിലപ്പോഴൊക്കെ വിചാരിക്കാറുണ്ട്. പിന്നെ വിശ്വേട്ടന്റേയും അതുല്യേച്ചീന്റേയും ദേവേട്ടന്റേയും ഒക്കെ പോലത്തെ കൂട്ടായ്മ കാണുമ്പൊ ഓര്‍ക്കും, നമ്മളങ്ങിനെ വല്ല്യ പോസു കാണിച്ച് മാറി നിക്കണത് ശരിയല്ലാ‍ന്ന്..അതോണ്ട് ഇത് എല്ലാവര്‍ക്കും വേണ്ട അറിവുകള്‍ കൂടിയാണന്ന് ഞാന്‍ പറഞ്ഞുകൊള്ളട്ടെ.

ഹിഹി.ഞാനൊക്കെ റെസിപ്പി ബൂക്ക് വെച്ച് കുക്കുങ്ങ് പഠിച്ചോണ്ട്, എനിക്ക് റെസിപ്പി എഴുതാന്‍ പറ്റും. അതുല്യേച്ചി ഇങ്ങിനെ എഴുതിയാല്‍ മതി. അതാണ് അതിന്റെ ഒരു സുഖം. ആരോ മൂത്ത ഒരു ചേച്ചിയോ വല്ല്യമ്മയോ ഒക്കെ പറഞ്ഞ് തരണ ഒരു സുഖം ഇത് വായിക്കുമ്പൊ. അതിന്റെ കൂടെ എന്തെങ്കിലും ഡിഷിന്റെ കൂടെ ഓര്‍ക്കണ കഥയുമുണ്ടെങ്കില്‍ എഴുതണേ.

ഞാന്‍ എനിക്ക് കുക്കാറാവുമ്പൊ ഇതൊക്കെ ട്രൈ ചെയ്ത് ഫോട്ടോ സഹിതം ഇടാം,വിത് ഫുള്‍ ക്രെഡിറ്റ്സ് റ്റു യൂ...

എന്റെ ഒരു ഡ്രീം ആണ് ഇങ്ങിനെ ആര്‍ക്കും അറിയാത്തെ ഇതുപോലെ ഒരു കുക്ക് ബുക്കിലും വരാത്തെ റെസിപ്പീസ് ഒക്കെ എഴുതി റെകോര്‍ഡ് ചെയ്തിടണമെന്ന്..

അതുല്യേച്ചീ‍ീ ഉമ്മാ ഉമ്മാ. (ഇത്രേം ഉമ്മ തന്നാ ശര്‍മ്മാജീ പിണങ്ങൊ?) ഹഹഹഹ്

ബിന്ദു said...

അതുല്യേച്ചി പറഞ്ഞതുപോലെ തന്നെയാണ് എന്റേയും കാര്യം ഒന്നിന്റേയും അളവു വച്ചു പറയാന്‍ അറിയില്ല.:( കയ്യില്‍ വരുന്ന ഒരു പാകം അത്രേയുള്ളൂ. പുളിയോഗ്രയുടേ(?) റെസിപ്പി കിട്ടാന്‍ വഴിയുണ്ടോ?:)

hamdjacie said...

Casinos Near Santa Fe Casino & Spa - Mapyro
The map 광주 출장안마 shows casinos and other gaming facilities located near Santa Fe 이천 출장안마 Casino & 광주광역 출장샵 Spa, located in Santa 광주광역 출장샵 Fe at 975 Casino Way, in Santa Fe 성남 출장마사지 at