Friday, December 8, 2006

തക്കാളി തൊക്ക്‌

തക്കാളി തൊക്ക്‌ (ഇത്‌ തമിഴ്‌ വാക്കാണു. മീനിംഗ്‌ ഇപ്പോഴും നഹി മാലും)

6 മാസം വരെ കേടു കൂടാതെ ഇരിയ്കുന്ന ഒരു തരം പിക്കള്‍ കം ഗ്രേവി മേക്കിംഗ്‌ സാധനമാണു.)

നല്ല പഴുത്ത തക്കാളി 1 കിലോ
മുളകു പൊടി 1/4 കിലോ
ഇനി എരിവു കുറവുള്ള പഞ്ചാരകുട്ടന്മാരെങ്കില്‍ 150 ഗ്രാം മതി
മഞ്ഞപൊടി ആവശ്യത്തിനു
ഉപ്പ്‌ ആവശ്യത്തിനു
ഒരു ചെറിയ നെല്ലിക്ക പുളി
ഉലുവ 1
കായം ആവശ്യത്തിനു.
1/2 സ്പൂണ്‍ കുരുമുളക്‌
2 നാരങ്ങ.

തക്കാളി നല്ലവണ്ണം കഴുകി, ഒരു ചീനച്ചട്ടിയിലോ പാത്രത്തിലോ നല്ലവണ്ണം വേവിയ്കുക. കുഴയുന്ന വരെയ്കും.

നല്ലവണ്ണം തണുത്ത പോലെ ആറിയ ശേഷം, (ഞാന്‍ സാധാരണ രാത്രി ഇത്‌ ചെയ്ത്‌ വയ്കും). പിറ്റേന്ന് രാവിലെ ആണു തൊക്ക്‌ ഉണ്ടാക്കുക.

നല്ലവണ്ണം ആറിയ (ചൂട്‌ അല്‍പം പോലും അവശേഷിയ്കുന്നുവെങ്കില്‍ ഇത്‌ അരയ്കുമ്പോ ഒരു വല്ലാത്ത മണമുണ്ടാകുകയും, എസ്പെഷലി മിക്സിടെ ചൂടും കൂടി ആവുമ്പോ, പിന്നെ ആ മണം ഈ തൊക്കില്‍ അവസാനം വരെ നിക്കുകയും ചെയ്യും.) അത്‌ കൊണ്ടാണു തണുത്ത ശേഷം എന്ന് വീണ്ടും പറയുന്നത്‌.

മിക്സ്സിയില്‍ (ബ്ലെന്‍ഡറില്‍ എളുപ്പ പണി, ഞാനും ചെയ്തിരുന്നു, പക്ഷെ മിക്സ്സീടെ സ്മുത്ത്നെസ്സ്‌ ഫീല്‍ ചെയ്തില്ല) കുറേശ്ശേയിട്ട്‌ നല്ലവണ്ണം സോഫ്റ്റ്‌ ആയിട്ട്‌ അരയ്കുക. ചെറിയ ബൗളില്‍ ആണു നല്ലത്‌,.വലിയ ബൗള്‍ എങ്കില്‍ അത്ര പാകത്തില്‍ കിട്ടുമോ എന്ന് എനിക്ക്‌ സംശയമുണ്ട്‌. ഒട്ടും തരിയോ, അല്ലെങ്കില്‍ തൊലിയോ കാണണ്ട. വേണമെങ്കില്‍ അരയ്കുന്നതിനു മുമ്പ്‌ തക്കാളിയില്‍ കൈയ്യിട്ട്‌ തൊലി മാറ്റാം. അല്‍പം മടിയെന്നാല്‍, ചലേഗാ, അരച്ചാ മതി.

ഉലുവ അല്‍പം എണ്ണയൊഴിച്ച്‌ വറുത്ത്‌ ഏടുക്കുക. ഇതിന്റെ കൂടെ കായവും വറത്ത്‌ കോരുക. കായ പൊടിയില്‍ കെമിക്കല്‍ മിക്സുള്ളത്‌ കൊണ്ട്‌ ഞാന്‍ പതിവായി ഉപയോഗിയ്കാറില്ല. കായം വാങ്ങി പൊടിച്ച്‌ വയ്കുക. എന്നാല്‍ ഇത്‌ ഇട്ടാ മതി, അലെങ്കില്‍ കായം കട്ട വറുക്കുക. (അതുല്യ ചേച്ചി യൂ ആര്‍ ടൂ ഡിഫിക്കള്‍റ്റ്‌ റ്റു ഹാന്‍ഡില്‍.....) ഇനി മുളക്‌ പൊടി, (പിരിയന്‍ മുളക്‌ പൊടി എങ്കില്‍ നല്ലത്‌, നിറമുണ്ടാകും, കാഷ്മീരി ഇട്ട്‌ അതി സാമര്‍ത്ത്യം കാട്ടണ്ട.)

ഈ ഉലുവ കായം ഉപ്പ്‌ മുളക്‌ കുരുമുളക്‌ എന്നിവ നല്ലവണ്ണം പൊടിയ്കുക. വളരെ മയത്തില്‍. അതിനു ശേഷം ഇതിലേയ്ക്‌ പുളിയുമിട്ട്‌ പൊടിയ്കുക. പൊടി മാറി കുഴമ്പ്‌ പരുവം (ന്യൂട്ട്രല്‍) ആകും. ഒരു കാരണ വശാലും അറ്റ്‌ എനി സ്റ്റേജ്‌ വെള്ളം ചേര്‍ക്കാതിരിയ്കുക.

വെരി ഇമ്പൊര്‍ട്ടന്റ്‌ ഫാക്റ്റര്‍ ഇന്‍ പിക്കില്‍ മേക്കിംഗ്‌.. വിത്ത്‌ ലൗവ്‌ ഫ്രം മൈ രാധ പാട്ടി, അച്ചാറിനു ഉപയോഗിയ്കുന്ന ഉപ്പ്‌, ചീന ചട്ടി ചൂടാക്കി ഇപ്പോഴും നല്ലവണ്ണം വറുത്ത്‌ എടുക്കുക. പണ്ട്‌ അച്ചാറുകള്‍ മാസങ്ങളോളം പുറത്തിരിയ്കുമ്പോഴും കേടാവില്ലാ. ഇപ്പോ നാലു ദിനം കഴിഞ്ഞാ അതില്‍ ഫംഗ്സ്‌ വരുന്നു, മേജര്‍ റീസണ്‍,ഉപ്പിലേ തണുപ്പ്‌/മോയ്സ്റ്റര്‍ ആണെന്ന് മുത്തശ്ശി പറയുന്നു. അത്‌ കൊണ്ട്‌ അച്ചാറിനുള്ള ഉപ്പ്‌ എപ്പൊഴും വറുത്ത്‌ ഉപയോഗിയ്കുക. (കൊച്ചി വഴി വരുമ്പോ ആരെങ്കില്‍ ജൂണ്‍ ജൂലായ്‌ മാസമെങ്കില്‍ വരൂ, 89 ന്റെ വക്കിലുള്ള മുത്തശ്ശിയെ കാണാം)

നല്ല വലിയ ചീനചട്ടി വച്ച്‌, (ഞാന്‍ മിക്ക കുക്കിങ്ങും ഉരുളി പോലുള്ള ബോമ്പെ റ്റൈപ്പ്‌ ഉരുളി ലൈക്‌ ലുക്കിംഗ്‌ ചീനച്ചട്ടിയിലാണു വയ്കാറു) വായ വട്ടം, സ്പേസുള്ള ചീനച്ചട്ടിയില്‍ 1/2 ഗ്ലാസ്സ്‌ നല്ലെണ്ണ ഒഴിച്ച്‌ (വെളിച്ചെണ്ണ വേണ്ട, 4 ദിനം കഴിയുമ്പോള്‍ കേടായ മണം വരും.) അതിലേയ്ക്‌ ഈ തക്കാളി അരച്ചത്‌ ഒഴിയ്കുക.

റ്റെം റ്റേക്കിംഗ്‌ പ്രോസസ്സ്‌ ആണു. ഇത്‌ 1/2 മണിക്കുര്‍ കൊണ്ട്‌ നല്ലവണ്ണം വെള്ളം വറ്റി സോസ്‌ ന്റെ പരുവത്തില്‍ സ്മൂത്ത്‌ ആയ പേസ്റ്റാവും.ഇത്‌ ടപ്പ്‌ ടപ്പ്‌ എന്ന് തിളച്ച്‌ തെറിയ്കും, സോ ഏപ്രണ്‍ കെട്ടിയാ സൗകര്യമാവും.

ഇത്‌ ഒരു പാത്രത്തിലേയ്ക്‌ മാറ്റി, 1/4 ഗ്ലാസ്സ്‌ നല്ലെണ്ണ ഒഴിച്ച്‌ മൂക്കുമ്പോള്‍, ഈ ഉപ്പ്‌ മുളക്‌... പുളി എന്നിവ അരച്ച്‌ കൂട്ട്‌, ഇതിലേയ്ക്‌ (സ്റ്റൗ ഓഫാക്കിയ ശേഷം ഇടുക, കൂട്ട്‌ കരിയാതിരിയ്കാനാണും സ്റ്റൗ അണയ്കാന്‍ പറഞ്ഞത്‌) അതിനു ശേഷം സ്റ്റൗ കത്തിച്ച്‌ ഈ കൂട്ടും നല്ലവണ്ണം മൊരിയ്കുക, മഞ്ഞപൊടിയും ചേര്‍ക്കുക. ഇതിലേയ്ക്‌ തക്കാളി പേയ്സ്റ്റ്‌ ഇതിലെയ്ക്‌ ഒഴിച്ച്‌ കൂട്ടി ഒരു 10 മിനിറ്റ്സ്‌ കൂടി എളക്കി യോജിപ്പിയ്കുക. നല്ല ചുവന്ന കളര്‍ ജാം പരുവമാകുമ്പോള്‍ സ്റ്റൗ അണയ്കുക.

ആറിയ ശേഷം ഇതിലേയ്ക്‌ 2 നാരങ്ങ പിഴിഞ്ഞ്‌ ഒഴിയ്കുക. ഒഴിയ്കുക. നല്ലെണ്ണയുടെ മണം ഇഷ്ടം ഉള്ളവര്‍ക്ക്‌ 1 ഗ്ലാസ്സ്‌ നല്ലെണ്ണ ചൂടാക്കി ആറ്റിയ ശേഷം ഒഴിച്ച്‌ വയ്കാം. ആന്ധ്രാ ആവയ്കാ പിക്കിളിന്റെ റ്റേയ്സ്റ്റ്‌ വരും.

ഇത്‌ തിരക്കുള്ളപ്പോ സവാള മാത്രം വഴറ്റി, ഇതില്‍ നിന്ന് ഒരു സ്പൂണ്‍ ഗ്രേവി എടുത്ത്‌ ഒരു ചാറു കറിയോ, മീന്‍ ഉപ്പിട്ട്‌ വേവിച്ച്‌ ഇതും അല്‍പം തേങ്ങാ പാലും ചേര്‍ത്ത്‌ കറിവയ്കുകയോ, ചിക്കന്‍ കൂട്ടിലേയ്ക്‌ ഒഴിയ്കുകയോ ഒക്കെ ചെയ്യാം. കടലക്കറിയില്‍/മുട്ട ക്കറിയില്‍ ഗ്രേവി എന്നിവയ്കോ, ചുമ്മാ അല്‍പം ചൂടുവെള്ളം ചേര്‍ത്ത്‌ ഗരം മസാല പ്ലസ്‌ മാഗി കോക്കനട്ട്‌ പൗഡര്‍ ചേര്‍ത്ത്‌ ഒരു ഗ്രേവിയോ ഒക്കെ ആക്കാം. റ്റൂ റ്റേയ്സ്റ്റ്‌. ക്യാമറ നോ വര്‍ക്കിംഗ്‌ മി!! ശര്‍മാജി ഇല്ല്യാത്തോണ്ട്‌ എന്റെ പില്‍ഗ്രിമേജ്‌ ഇപ്പോ അടുക്കളയിലാ. പോരാത്തതിനു വിന്റര്‍ ഇവിടെ ആന്‍ഡ്‌ നല്ല വെജിറ്റബിളും കിട്ടുന്നു. ഇതൊക്കെ ചെയ്ത്‌ ഞാന്‍ സമയം കൊല്ലുന്നു.

അച്ചാറു ഉണ്ടാക്കി വയ്കുന്ന കുപ്പിയിലേയ്ക്‌ എപ്പോഴും സ്പൂണ്‍ ഇടാത,വലിയ കുപ്പിയില്‍ നിന്ന് അപ്പോ അപ്പോഴത്തെ ആവശ്യത്തിനു ഒരു 1/4 കിലോ കണ്ടേയിനറിലെയ്ക്‌ മാറ്റി വച്ചാ, തൊക്കിന്റെ ഫ്രെഷ്‌-നെസ്സ്‌ നഷ്ടപെടാതെയിരിയ്കും.

ഇഞ്ചിയേ.. ആര്‍പിയേ.. ബിന്ദുവേ.. താരേ... സൂവെ....രേശ്മേ അരവിന്ധാ... വീക്കന്റ്‌ മഹാമഹം ആക്കു..... തക്കാളി തൊക്ക്‌...

7 comments:

അതുല്യ said...

Though the writing skills made this to appear a tire some receipe/cooking process, it is actually simple to cook. Reading back the post, i feel, again I am failure!!

Mrs. K said...

വായിച്ചിട്ടില്ല, പക്ഷെ എനിക്കിത് വേണം. കൂടുതല്‍ ഷെല്‍ഫ് ലൈഫുള്ള എന്തും എനിക്കിഷ്ടമാണ്.

പിന്നെ ആ മൂങ് ദാല്‍ ഫ്രൈ ഉണ്ടാക്കിയത് മുഴുവന്‍ തീര്‍ന്നു. ഇനി ഉണ്ടാക്കുമ്പോ കുറെ ഉണ്ടാ‍ാക്കിയാല്‍ ചിപ്സൊക്കെ ഇരിക്കണ പോലെ ഇരുന്നോളുമല്ലോല്ലേ?

Mrs. K said...

ഈ ചേച്ചിക്കെന്താ...മാര്‍ക്കൊക്കെ ഞങ്ങളിട്ടോളാം.. എഴുതിയിങ്ങ് വിടൂന്നേ.

സു | Su said...

ചിത്രം ഇടണം.

എനിക്ക് തക്കാളി വെറുതേ തിന്നാന്‍ ആണിഷ്ടം.

ഇത് പരീക്ഷിച്ചിട്ട് ബാക്കി പറയാം.

ഇതില്‍ വ്യാകരണപരമായ പല തെറ്റുകളും കണ്ടുവെന്ന് വന്നെങ്കിലും ഭക്ഷണപരമായി ഇതൊരു നല്ല വസ്തു ആണെന്നിരിക്കിലും, തക്കാളി എന്ന് പറയുന്നത് വെറുമൊരു ചെറിയ വസ്തു ആകുമ്പോള്‍, അതിന്റെ ഉല്‍പ്പന്നോല്‍പ്പത്തിയില്‍ സഭവിക്കുന്ന ഘടനാപരമായ വേര്‍തിരിവിനെക്കുറിച്ച് പറയുകയാണെങ്കില്‍, ചുവന്ന് ഇരിക്കുന്ന തക്കാളി( അതിന്റെ ശാസ്ത്രീയനാമം ഉപയോഗിക്കാഞ്ഞത് ഈ പോസ്റ്റിന്റെ ആത്യന്തികമായ ഒരു ഉള്‍വലിവാണെന്ന് സമര്‍ത്ഥിക്കാതെ വയ്യ) മിക്സി, അതായത് ആധുനിക അരപ്പുകല്ലില്‍ ഇട്ട്, കല്ലുപ്പ് ഇട്ട് വരുമ്പോള്‍ കിട്ടുന്ന നിറം മാറിയുള്ള വസ്തുവിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഉല്‍പ്പന്നത്തിനുവേണ്ടിയുള്ള ഈ നീണ്ട പ്രക്രിയയില്‍ പാകപ്പിഴവ് വന്നിരിക്കുന്നുവോ എന്ന് സംശയിക്കേണ്ടി ഇരിക്കേണ്ട എന്നാണ് അഭിപ്രായം.

അതുല്യേച്ചിയ്ക്ക് എന്തെങ്കിലും മനസ്സിലായോ? ഇല്ലല്ലോ. ഭാഗ്യം . എനിക്കും മനസ്സിലായില്ല. ;)

അനംഗാരി said...

ഈ ജാതി അച്ചാര്‍ ഒരെണ്ണം വീട്ടിലുണ്ട് അതുല്യേ. എന്തായാലും ഈ വിവരണം ഗുണം ചെയ്തു. പ്രത്യേകിച്ച് ഉപ്പിന്റെ.ഞാന്‍ ചെമ്മീന്‍ അച്ചാറിട്ടിട്ട് ഇതുപോലെ പുറത്ത് വെച്ചിരുന്നു. കേടായിപോയി.

ഓ:ടോ:ചെമ്മീന്‍ അച്ചാറിന്റെ കുറിപ്പടി കൂടി ഇടൂ.

അനംഗാരി said...

ഈ സൂവിനെന്തു പറ്റി?
ടിക്കറ്റ് ബുക്ക് ചെയ്യണോ?

Inji Pennu said...

എന്തു രസമായിരുന്നു വാ‍യിക്കാന്‍ .അതുല്യ ചേച്ചി അടുക്കളയില്‍ കുക്കണത് കാണാന്‍ പറ്റിയ പോലെ..
അതെന്നാ കാശ്മീരി മുളക് കൊള്ളത്തില്ലേ ചേച്ചി?
ഞാന്‍ എപ്പളും കായംപൊടിയാണ് ഇടാറ്. ഇനി കായം പൊടിച്ചു വെക്കാം.

അതേയ്...ഇത്രേം പേരു ഇവിടെ വന്നു കമന്റുന്നുണ്ടെങ്കില്‍ ന്റെ പൊന്നു തങ്കക്കുടം ചേച്ചി ഇതൊന്ന് പിന്മൊഴിയിലേക്ക് സെറ്റ് ചെയ്തെ..
എന്തെല്ലാം ചവറ് പിന്മൊഴിയില്‍ എഴുതുന്നു. പിന്നെയാണൊ ഇതുപോലുള്ള വിജ്ഞാനപ്രദമയത്..പ്ലീസ്സ്..പ്ലീസ്...അല്ലെങ്കില്‍ ശരിക്കും കൂട്ടില്ല!(കവിള് വീര്‍പ്പിച്ച് കവിളേ കുത്തി ചൂണ്ട് വിരല്‍ കൊണ്ട് ക്രോസ്സ്)