Monday, December 11, 2006

വാഴയ്കാ പൊടിമാസ്‌.

ഈ കൂട്ടാനു സാധാരണ ഉപയോഗിയ്കുന്ന ഏത്തക്കായ പറ്റില്ല. പകരം പടത്തി കായ, അല്ലെങ്കില്‍ ബഞ്ചി ഒക്കെ ഉണ്ടാക്കുന്ന ഒരു കായ ഉണ്ട്‌. (റോബസ്റ്റ്‌ എന്ന് പറയുമോ? അറിയില്ല എനിക്ക്‌).

ഇവിടെ മാര്‍ക്കറ്റുകളില്‍ മിക്കവാറും ഇത്‌ ഉണ്ടാവാറുണ്ട്‌. അല്‍പം തടിച്ചിരിയ്കും. ഇത്‌ നല്ലവണ്ണം തൊലി കളയുക. ഒട്ടും പച്ച നിറം അവശേഷിയ്കാതെ. പീലര്‍ ഉപയോഗിച്ചാലും മതി. ക്ഷമയുള്ളവര്‍ ഇത്‌ നടുകേ പിളര്‍ന്ന് ഇതിന്റെ ഉള്ളില്‍ ഒരു കറുത്തമണികള്‍ കളയുക.
ഈ കായ കഷണങ്ങള്‍ കുക്കറിന്റെ ഉള്ളില്‍ വേറേ ഒരു പാത്രത്തില്‍ വച്ച്‌ ഉപ്പിട്ട്‌ വേവിയ്കുക. ഒട്ടും തന്നെ വെള്ളം ഒഴിയ്കണ്ട കുക്കറെങ്കില്‍.
ചീനചെട്ടിയെങ്കില്‍ ഇത്‌ ചീനചട്ടിയില്‍ ഇട്ട്‌ ഉപ്പിട്ട്‌ അല്‍പം വെള്ളം തളിച്ച്‌ വേവിയ്കുക. വേഗം വേവും. (ചീനചട്ടിയില്‍ അല്‍പം വെള്ളം ചൂടാക്കി കളഞ്ഞ്‌ വേവിയ്കുക. അല്ലെങ്കില്‍ ഇന്നലെത്തെ മഞ്ഞപൊടിയിട്ട്‌ വേവിച്ച കൂട്ടന്റെ മഞ്ഞ കളര്‍ ഇതിലാവും, ഇത്‌ നല്ല കപ്പയുടെ കളര്‍ ഉള്ള ഒരു കൂട്ടാനാണു).
വെന്ത ശേഷം ഈ കഷ്ണങ്ങള്‍ ഒക്കെ ആറിയ ശേഷം കൈ കൊണ്ട്‌ നല്ലവണ്ണം ഉടയ്കുക.
പെയ്സ്റ്റ്‌ പോലെ ആക്കി ഉടയ്കണ്ട. വെന്ത ഉരുള കിഴങ്ങൊക്കെ ഉടയ്കുന്നത്‌ പോലെ.

ചീനച്ചട്ടില്‍ ഈ താളിയ്കല്‍ ലിങ്കില്‍ കാണുന്ന സാധങ്ങള്‍ ഒക്കെ (വെളിച്ചെണ്ണ ഒര്‍ റിഫൈന്‍ഡ്‌ ഒായില്‍) താളിയ്കുക.
ഇതിലേയ്ക്‌ സ്റ്റൗ താഴ്ത്തി ഈ കൈ കൊണ്ട്‌ ഉലര്‍ത്തി വച്ചിരിയ്കുന്ന കായ ഇടുക.
ഇതും ഇളക്ക്‌ യോജിപ്പിച്ച ശേഷം ഇതിലെയ്ക്‌ പുതിയതായി ചിരണ്ടിയ നാളികേരം ഇടുക.
നല്ലവണ്ണം യോജിപ്പിയ്കുക.
നാളികേരം ഇടുമ്പോ വേണമെങ്കില്‍ അല്‍പം പച്ചമുളകും ചതച്ചിടാം. (Do nut use mixie)

ഇത്‌ പോലെ തന്നെ ഉരുള കിഴങ്ങും ചെയ്യാം.പക്ഷെ ഇത്‌ കൂട്ടി ചോറു കഴിയ്കാന്‍ പറ്റും ന്ന് തോന്നുന്നില്ല. ഇതിന്റെ കൂടെ തമിഴ്‌ ബ്രാഹ്മണര്‍ അവര്‍കള്‍ ഒരു പുളി മൊളകായ്‌ കുട്ട്‌ ഉണ്ടാക്കും അത്‌ നാളെ. അല്ലേങ്കില്‍ എന്റെ വീട്ടില്‍ ഇന്ന് പട്ടിണി ആവും.

19 comments:

അതുല്യ said...

പരീക്ഷണ്‍

അതുല്യ said...

ഇഞ്ചിയേ.. എന്തോ ഇറര്‍ വരുന്നു, ഇഞ്ചീടെ മനോജുട്ടനെ നെക്കുമ്പോ... ഒനൂടെ നെക്കട്ടേ..

Inji Pennu said...

ആയ്യൊ! അതൊരു ഭയങ്കര തമാശയാ അതുല്ല്യേച്ചി. എന്റെ പഴയ ബ്ലോഗില്‍ എനിക്ക് കമന്റിടാന്‍ പറ്റുന്നുണ്ട്.എന്നു വെച്ചാല്‍ കമന്റ്സിന്റെ സെക്ഷന്‍ ഗൂഗിളില്‍ തപ്പുമ്പോള്‍ കാണാം..പക്ഷെ, ബ്ലോഗ് കാണാന്‍ പറ്റത്തില്ല...ഗൂഗിളിന്റെ ഒരോ ലീലാ വിലാസങ്ങള്‍..! :)

Inji Pennu said...

ഈ പൊടിമാസ് എന്നു പറയണതും തമിഴ് ബ്രാഹ്മണ സാധനാണൊ? ഞാന്‍ ഉപ്പേരി പോലെയുണ്ടാക്കും,പക്ഷെ ഇതുപൊലെ മാഷ് ചെയ്ത് ഉണ്ടക്കീട്ടില്ല.

ആ ഡോണ്ട് യൂസ് മിക്സീ എന്നൊക്കെ പറയുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം.:)

Inji Pennu said...

പിന്നെ എന്താണീ ബഞ്ചി?

qw_er_ty

ദേവന്‍ said...

ഈ പടത്തിക്കായ എന്നതാ? മൌണ്ടന്‍ ബനാന ആണോ അതോ പച്ചക്കായോ? കൊലേതര വാഴ വിഭവങങളെ - കൂമ്പ്, പിണ്ടി. ശരിപ്പെടുത്താന്‍ അറിയുമോ?

ദേവന്‍ said...

തള്ളേ. ഇതെന്തു പേരിലാ എന്റെ കമന്റുകള്‍ വരണേ? ദേവരാഗം എന്തിയേ.

myexperimentsandme said...

ജസ്റ്റിന്‍ പടമാടന് ശേഷം വാഴയ്ക്കാ പടമാടന്‍.

അതുല്ല്യേച്ച്യേ, നമിച്ചിരിക്കുന്നു. വായിച്ച് വെള്ളമിറക്കാമെന്നല്ലാതെ...

പടത്തിപ്പഴം പുട്ടിന് നല്ലതാ, പാളയം കോടന്‍ ഇല്ലെങ്കില്‍.

Siju | സിജു said...

ഹ ഹ ഹ
ദേവേട്ടന്റെ കമന്റ് കണ്ട് ചിരിച്ചു പോയതാ
ബീറ്റാ ബ്ലോഗ്ഗറിന്റെ പ്രശ്നമാണോ..

Unknown said...

ആരാപ്പാ ഈ ദേവാനന്ദ് എന്ന് തപ്പി വന്നതാ! കഴിഞൂസം എനിക്കും ഇങ്ങനെ ഒരു പറ്റ് പറ്റീട്ടൊ. ഞാന്‍ ബീറ്റ ഉപയോഗിച്ചീട്ടേ ഇല്ല. എന്താ പ്രശ്നം?

പടത്തികായയുടെ തൃശ്ശൂര്‍ പേര് വണ്ണന്‍ കായ. നല്ല തടിയനായി ഇരിക്കും. പഴുത്താല്‍ ഒരു സ്വാദും ഇല്ല. വക്കാരി മാപ്പ്. ആ പഴത്തിന് ഒരു വികാരവും ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നൊ പുളി, നൊ മധുരം നത്തിങ്.പക്ഷേ ബചി ഉണ്ടാക്കാന്‍ സൂപ്പര്‍. വേഗം വേവും എന്നതാണ് കാര്യം.

ഇഞ്ചി ഡിയര്‍ ബചിയെന്താന്ന് അറിയാത്ത തൃശ്ശൂക്കാരിയോ? രാഗം തിയറ്റിറിലെ ബചി തിന്നീട്ടില്ല? വണ്ണന്‍ കായ അരിഞ്ഞ്. കടലമാവില്‍ മുക്കി വറക്കുന്നതാണ് ബചി (പഴം പൊരിയുടെ കായ വെര്‍ഷന്‍) കടലമാവില്‍ അല്‍പ്പം കായം, ഉപ്പ്, ഒരിത്തിരി മുളക് പൊടി എന്നിവ ചേര്‍ത്ത് നീളത്തില്‍ അരിഞ്ഞ് വച്ചിരിക്കുന്ന വണ്ണന്‍ കായ അതില്‍ മുക്കി വെളിച്ചെണ്ണയില്‍ പെരിച്ചെടുക്കുക. ഇവിടെ കായ എന്ന സാധനമേ ഇല്ലാത്തത് കൊണ്ട് കുറിപ്പെഴുതി കൃതാര്‍ത്ഥയാവാം. ഞാനും ഒരു ഫുഡ് ബ്ലോഗ് തൊടങ്ങ്യാലോ?

അതുല്യ said...

എന്റെ ഡാലിയേ.. എന്റെ മാനം കാത്തൂ. ഞാന്‍ ഇതിന്റെ ഒരു പടമെടുക്കാന്‍ നോക്കീട്ട്‌ പടം ക്ലിക്കണ കുന്ത്രാണ്ടം കിം കാം കര്‍ത്താ.....

അതെന്നെ.. വണ്ണന്‍ വണ്ണന്‍ കായ. (ശ്രാദ്ധത്തിനൊക്കെ ഈ കായ ദാനം ചെയ്യും ഞങ്ങള്‍ടെ വീട്ടില്‍) ബജ്ജീന്ന് എഴുതാത്തത്‌ കൊണ്ടാവും ചിലപ്പോ മനസ്സില്ലാവത്തത്‌ ഇഞ്ചിയ്ക്‌. ദേ... ഇതാ സംഗതി ഇഞ്ചിയേ..(http://i72.photobucket.com/albums/i183/atulyasharma/mulakbajiperiama.jpg)(ഡാലിയേ കൊതി വേണ്ടാട്ടോ... )

"ദേവനന്ദ്‌" ഭയങ്കര സ്റ്റൈയിലായിപ്പോയി ഡാലിയേ ഇപ്പോ. കോട്ടും സ്യൂട്ടുമൊക്കെ ഇട്ട്‌. ഇപ്പോ എന്നോട്‌ മിണ്ടണും കൂടിയില്ല്യാ. ഗമയ്ക്‌ പോരാന്ന്...

ഡാലിയേ വേഗം കൂടിക്കോളു. നമുക്ക്‌ ഇപ്പോ തന്നെ ഒരു സദ്യ ആക്കാം. ദേവനെ കൂട്ടണ്ടാ. ന്യൂട്ടര്‍ ഒക്കെ ഉണ്ടാക്കും. പിന്നെ ഞാന്‍ റ്റ്യൂബ്‌ അന്വേക്ഷിയ്കേണ്ടി വരും.

Inji Pennu said...

ഓഹ്, ബജിയാണൊ അത്? താങ്ക്സ് അതുല്യേച്ചിയെ..
എന്റെ ഡാലിയേ ഞാന്‍ തൃശൂര്‍ക്കാരിയൊന്നുമല്ല.
ഹിഹിഹി..എന്റെ ബ്ലോഗില്‍ എഴുതുന്നതെന്തും വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു.. ഡാലിക്ക് തൊന്നണുണ്ടൊ ഞാന്‍ എന്റെ സീക്രട്ട് ഐഡന്ററ്റി അങ്ങിനെ ഒരു ബ്ലോഗ് പോസ്റ്റില്‍ ഇടുമെന്ന്? അതൊക്കെ ആളൊളെ വഴി തെറ്റിക്കാന്‍ അല്ലെ? :).ഹിഹിഹി (തിന്റെ ലേബല്‍ നോക്കിക്കോളൂ:പുളുവടിയെന്നാ) :)

Mrs. K said...

ചേച്ചീ, മൂങ് ദാല്‍ ഫ്രൈ എന്റെ വര്‍ഷോപ്പില്‍ കച്ചോടമാക്കി! വന്നാലും കണ്ടാലും. എന്തെങ്കിലും ഞാന്‍ എഴുതിയതില്‍ ഇഷ്ടപ്പെടാത്തതോ തെറ്റോ ഉണ്ടെങ്കില്‍ ദയവായി പറയണേ, എഡിറ്റ് ചെയ്തേക്കാം. നോ പ്രോബ്ലം. :)

ഗിരീഷ്‌ എ എസ്‌ said...

അതുല്ല്യേ...
രസമുണ്ട്‌...ഈ അച്ചാറും...
അതിന്റെ കൂട്ടും...
ഇനിയും നല്ല വിഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു....

Inji Pennu said...

അതുല്യേച്ചി
ഞാന്‍ രണ്ട് ദിവസമായി അടുപ്പിച്ച് വൈകുന്നേരം അഞ്ചു മണിക്ക് എഴുന്നേറ്റ് കുത്തിയിരിക്കുന്നു. ഹഹ...ദുബായിലെ പകല് അഞ്ചു മണിക്കെഴുന്നേറ്റാ പോരെ? :) പാല്‍ഗോവാ എന്തിയേ? :)
അതുപോലെ ആര്‍പ്പീന്റെ ബ്ലോഗില്‍ പറഞ്ഞ ആ നോര്‍ത്ത് ഇന്ത്യന്‍ റെസിപ്പീസും എഴുതിയിടൂ.
പ്ലീസ്ട്ടൊ..
പക്ഷെ ഇപ്പൊ അതൊന്നുല്ല...പാല്‍ഗോവാ തിന്നണം!
പാല്‍ഗോവ തിന്നണം!
പാല്‍ഗോവ തിന്നണം!

(അതേയ്, അത്താഴം കഴിഞ്ഞിട്ട് വരാന്ന് പറഞ്ഞിട്ട്? വരാന്ന് പറഞ്ഞിട്ട് ചേച്ചി വരാതിരുന്നാല്ലൊ...) :)

Anonymous said...

ഇന്ത കുറിപ്പ്‌ എഴുതി പോട്ട കുറുപ്പത്തിയുടെ കയ്യാലെ ചമച്ച പൊടിമാസ്‌ സാപ്പിട്ടാച്ച്‌. പ്രമാദം! ആര്‍മ്മാദം!

ഇന്ത പൊടിമാസ്‌ നല്ലാരുക്ക്‌, ടെറിബിള്‍! (ക്രെഡിറ്റ്‌ മലയാറ്റൂര്‍ രാമക്രിസ്‌ ന്‌)

അതുല്യ said...

ആരാണാവോ..എന്നാലും ടെറിബിള്‍ എന്ന പദത്തിനെന്തര്‍ഥം?

ഇഞ്ചിയേ പാല്‍ ഗോവാ..കൊവ്വെ...പാല്‍ തിരട്ടിപാല്‍.. എനിക്ക്‌ ഇപ്പോ ഒരു സമാധാനമുണ്ട്‌, ഞാനെന്തേലും ഒക്കെ ചെന്തമിഴ്‌ പറഞ്ഞാ പുരിയാന്‍ ഒരു പൊന്നമ്പലമെങ്കിലും ഇവിടെയുണ്ട്‌.

നല്ല കട്ടി പാല്‍
(ഫുള്‍ ക്രീം മില്‍ക്‌...)
(ക്രീം മാത്രമിട്ട്‌ ഇതിനു ശ്രമിയ്കരുത്‌... പിരിയും.... അനുഭവം വുരു...)

ഇത്‌ നല്ല അടി കട്ടിയുള്ള പാത്രത്തില്‍, ഉരുളിയെങ്കില്‍ ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌..

ഇതില്‍ ആദ്യമേ ഒരു അര വരെ കോള്ളുന്ന അത്രേം വെള്ളം വച്ച്‌ തിളപ്പിച്ച്‌ രണ്ട്‌ തവണ കളയുക. ഏതെങ്കിലും കാരണ വശാല്‍ ഉപ്പോ പുളിയോ മഞ്ഞളോ ഒക്കെ ഉണ്ടെങ്കില്‍ പോകാനാണിത്‌.

1 ലിറ്റര്‍ പാല്‍ എങ്കില്‍
1/4 കിലോ പഞ്ചസാര
(1 ലിറ്റര്‍ എങ്കില്‍ ഇത്‌ 100 ഗ്രാമേ ഫിനിഷ്ട്‌ പ്രോഡക്റ്റ്‌ ഉണ്ടാവൂ!!)

പാല്‍ ഉരുളിയില്‍ വച്ച്‌ ഉറങ്ങാന്‍ പോയാലും സാരമില്ല...അത്‌ വറ്റിക്കൊട്ടെ.. ഈ ഒരു ലിറ്റര്‍ പാല്‍ 1/4 ലിറ്റര്‍ ആയത്‌ ശേഷം, ഇതിലേയ്ക്‌ സ്റ്റൗ അണച്ച ശേഷം പഞ്ചസാര ഇടുക. വീണ്ടും സ്റ്റൗ കത്തിച്ച ശേഷം, നല്ലവണ്ണം ഇളക്കി കൊടുക്കുക. (സമയം കൊല്ലി!!) എന്നിട്ട്‌ പാലും പഞ്ചസാരയും വറ്റി ഒരു പിരിഞ്ഞ പോലെ ആവും. പേടിയ്കാനില്ല. കണ്ടിന്യൂ ഇളക്കല്‍. അധികം മുറുകാതെ ഒരു കുഴമ്പ്‌ ഉറച്ച പോലത്തെ പരുവമാകുമ്പോള്‍ സ്റ്റൗ അണയ്കുക. ബാക്കി ഉരുളി ചൂടില്‍ ശരിയാവും. ഇത്‌ മുറിച്ച്‌ ഉപയോഗിയ്കുന്ന പലഹാരമല്ല. ഇത്‌ ഒരു സ്റ്റീല്‍ ബൗളിള്‍ ഇട്ട്‌ സ്പൂണ്‍ കൊണ്ട്‌ സെര്‍വ്‌ ചെയ്യുന്ന വിഭവമാണു. വേണമെങ്കില്‍ ചെറിയ ഉരുളയാക്കി വയ്കാം. ഇത്‌ നമ്മള്‍ കടയില്‍ നിന്ന് വാങ്ങുന്ന ദൂത്‌ പേടയെന്ന സാധനം അല്ല. അതില്‍ അവര്‍ അവസാനം പാലിന്റെ കോയ എന്ന ഒരു സാധനം ചേര്‍ക്കും.

പാല്‍ ഗോവ സാധാരണ ജാം പോലെ സ്പ്രെഡ്‌ ചെയ്യാനോ, (ബീയിംഗ്‌ നല്ല പ്യുയര്‍ ആയ പാല്‍ പ്ലസ്‌ പഞ്ചസാര) അല്ലെങ്കില്‍ പാല്‍ കുടിയ്കാന്‍ വിമുഖത കാണിയ്കുന്ന കുട്ടികള്‍ക്കോ, അല്ലെങ്കില്‍, ദേവന്‍, പാച്ചു, ആദി (ഇതിന്റെ ചീത്ത വേണു അസ്ഥിപഞ്ചരമെന്ന് പറഞ്ഞിട്ട്‌ ഇഞ്ചി എക്സാബിള്‍ ആയിട്ട്‌ പറഞ്ഞവരാണു, സോ ചീത്ത റ്റു ബി പാഴ്സല്‍ഡ്‌ റ്റു ഇഞ്ചി സോള്‍ലി.) ഒക്കെ കൊടുക്കാറുണ്ട്‌.

Inji Pennu said...

ആ...ദേ ഈ പാല്‍ഗോവേനെ പിടിച്ചൊരു പോസ്റ്റാക്കികൂടെ? ഇവിടെ ഒളിച്ചിരിക്കാ പാല്‍ഗോവാ? :)

Inji Pennu said...

ദേ ഇവിടെ കമന്റായിട്ട് ഇട്ടിട്ടുണ്ട്