Thursday, January 3, 2008

ഗോബീയന്‍ വീരഗാഥ

ഇവിടെ പുകയുര്‍ന്നിട്ട് ഒരുപാട് നാളായി. എന്നാല്‍ പിന്നെ 2008ന്റെ ആദ്യ ദിനത്തിന്റെ രാവിലെത്തെ നോമ്പ് തുറ തന്നെയാവട്ടെ.

ഗോബി (കോളീഫ്ലവര്‍) പറോട്ട (അല്ലേങ്കില്‍, പരാട്ട, പരാത്ത.. എന്തേലും വിളി)

ആവശ്യമുള്ള സാധനങ്ങള്‍
ഗോബി അല്ലെങ്കില്‍ കോളിഫ്ലവര്‍
ഗോതമ്പ് പൊടി (വിത്തൌട്ട് മൈദ മിക്സ്) ഞാന്‍ മൈദയുള്ള ഒരു പൊടിയും ഉപയോഗിയ്കാറില്ല പൊതുവേ. (ഇവിടേ പിത്സ്ബെര്‍ഗും അല്‍ബേക്കറുമാണു ഗോതമ്പ് പൊടി പ്യുയരായീട്ട് തോന്നിയട്ടുള്ളത്. അല്ലെങ്കില്‍ അല്‍ ആദിലില്‍ ഗോതമ്പ് പൊടിച്ച് അപ്പോ തന്നെ കിട്ടും)
കോളിഫ്ലവര്‍ ക്യാരറ്റ് സ്ക്രെപ്പറില്‍ ചിരകി, ഇതിലേയ്ക് അവനവനും ഇഷ്ടമുള്ള മസാലലയിടുക. ഞാന്‍ സാധാരാണ, കട്ട മസാലാ എന്ന് അമ്മായിയമ്മ പറയാറുള്ള ഗരം മസാല ചേരുവകള്‍ചതച്ചത്
നാരങ്ങ നീരു ആവശ്യത്തിനു അല്ലെങ്കില്‍ അംചൂര്‍ (മാങാ ഉണക്കീത് പൊടിച്ചത്)
അയമോദകം അല്ലെങ്കില്‍ അജെവ്യിന്‍ ഈ ഒരു കൂട്ടാണു പ്രധാനമായും ഒരു വടക്കേ ഇന്ത്യന്‍ ടേസ്റ്റ് ഇതില്‍ തരുന്നത് എന്ന് എനിക്ക് തോന്നറുണ്ട്
ഇഞ്ചി അരിഞത്
പച്ചമുളക് അരിഞത്
വെളുത്തുള്ളി (ഇഷ്ടമെങ്കില്‍)
പൊതീനയില
ചിലര്‍ ഇതിന്റെ കൂടെ ഉരുളക്കിഴങ്ങ് വേവിച്ചത്, ക്യാരറ്റൂം -പനീര്‍ -സവാള -തേങാ -കശുവണ്ടി എന്നിവ ഒക്കെ സ്ക്രേപ്പ് ചെയ്ത് ചേര്‍ക്കാറുണ്ട്. എന്ത് വേണമെങ്കിലും ചേര്‍ക്കാം. പക്ഷെ, കോളിഫ്ലവരിന്റെ റ്റേസ്റ്റ് കിട്ടണമെന്ന നിര്‍ബ്ബന്ധമുള്ളത് കൊണ്ട്, ഞാന്‍ കോളിഫ്ലവര്‍ മാത്രമേ ചേര്‍ക്കാറുള്ളു.

ഇത് കോളിഫ്ലവര്‍ മേല്‍ പറഞ ചേരുവകള്‍ എല്ലാം കൂട്ടി തയ്യാറാക്കി വച്ചിരിയ്കുന്നത്. ഒരുപാട് നേരം മുമ്പേ ചെയ്ത് വയ്കണ്ട, അതില്‍ നിന്നും വെള്ളം വലിഞ്റ് തുടങ്ങിയാല്‍, ഗോതമ്പ് പൊടിയ്കയ്കത് സ്റ്റഫ് ചെയ്യുമ്പോഴ് ബുദ്ധിമുട്ടാകും.

ഇത് ഗോതമ്പ് പൊടി ഈ പരോത്തയ്ക് വേണ്ടി കുഴച്ച് വച്ചിരിയ്കുന്നത്. ഒരുപാട് വെള്ളം ചേര്‍ക്കാതെ, അല്പം കട്ടിയാ‍യിട്ട് റഫ് ആക്കി കുഴച്ചാല്‍ മതി, അങ്ങനെ ചെയ്താല്‍, പരോത്തയ്ക് ക്രിസ്പ്നെസ്സ് ഉണ്ടാവും. മാവില്‍ ഉപ്പ് മാത്രം മതി.
ഇത് മാവ് ഒരു ചെറിയ വട്ടം പരത്തി, അതിലേയ്ക് കോളിഫ്ലവര്‍ കൂട്ട് നിറച്ച് തുമ്പുകള്‍ ചേര്‍ത്ത് വച്ചത്. ഇത് ഇങ്ങനെ എടുത്തിട്ടത്, പ്രത്യേകം നോട്ട് ത പോയിന്റ്, മാവം ഒരുപാട് മുകളില്‍ തുമ്പ് ചേര്‍ക്കരുത്, നിറയെ കോളിഫ്ലവറ് മിക്സും അല്പം മാവുമെടുത്ത് ഉണ്ടാക്കിയാലേ നല്ല രുചി വരു. അല്ലെങ്കില്‍ ചുമ്മ ചപ്പാത്തി തിന്നുന്ന പോലെ തോന്നും. ഈ തുമ്പ് കൂട്ടിയത്, പിന്നീട് മുറിച്ച് കളയുക. അല്ലെങ്കില്‍ പരത്തുമ്പോഴ് ഈ തുമ്പിലെല്‍ ഉണ്ടപോലത്തെ മാവ് ചപ്പാത്തിയുടെ മേല്‍ അധികാരം സ്ഥാപിച്ച്, ഒരു ബിഗ് ലെയര്‍ പോലെ ഇരിയ്കും.
ഇത് പരത്തുന്ന വിധം. നോട്ട് ദ പോയിന്റ്, എങ്ങനെ കൂട്ടി പിടിച്ചിരിയ്കുന്നുവോ ആ ഭാഗം തന്നെ മുകളില്‍ വച്ച് പരത്തണം. അല്ലാതെ കമഴ്ത്തി വച്ച് പരത്തിയാല്‍, പരത്തുന്ന ഭാഗത്ത് കട്ടി കുറവായതിനാല്‍, വേഗം പിഞ്ചി പോയി, എരുമ ചാണംകമിട്ട് ഓടുന്ന പരുവത്തിലാകും. (റ്റിപ്സ് ഫ്രം അമ്മായിയമ്മ)
ഇത് പരത്തല്‍ മുഴുവനായ ചിത്രം.



അടുപ്പില്‍. ഒരു തവണ ഒരു സൈഡ് ഇട്ട് വേവിയ്ക്ക്ക. അവിടെയ്ക് എണ്ണ ഒഴിച്ച് പൊരിയ്കുക. (നെയ്യ് എങ്കില്‍ നല്ലത്, നല്ല യൂ.പി റ്റേസ്റ്റ് വരും) അല്ലെങ്കില്‍ സാദാ സണ്‍ ഫ്ലവര്‍. നോ നോ റ്റു ഡാല്‍ഡ് ഓര്‍ വെളിച്ചെണ്ണ എന്നിവ) ചുമ്മ നിക്കല്ലേന്നും പറഞ് ചുടൂമ്പോ തിരിച്ചും മറിച്ചും ഇത് ഇട്ട് തമാശ കാട്ടി പൊരിചെടുത്താല്‍, ഇതിന്റെ വേവ് ശരിയാവില്ല. സംഗതി ക്രിസ്പ്പ് ആവ്വാണ്ടെ സ്റ്റിഫ്നെസ്സ് അനുഭവപെടും. (സേം അപ്ലൈസ് റ്റു ചപ്പാത്തി ആള്‍സോ)

പ്ലേറ്റിലേയ്ക്.. ഇതിനു സാധാരണ ഇതിന്റെ മുകളില്‍ ഇത് പോലെ നല്ല കട്ട വെണ്ണയോ (അമൂല്‍ ബട്ടര്‍) എന്തെങ്കിലും അച്ചാറോ അല്ലെങ്കില്‍ തെരില്‍ സവാള തക്കാളി അരിഞിട്ട റൈത്തയോ ആണു ഉപയോഗിയ്കാറു.
ഇനി ഇത് സമര്‍പ്പണം.

(1) ഒന്ന് - ഗോതമ്പോ, നുറുക്കോ ഒക്കെ വല്ലപ്പോഴും ഗുരുവായൂ‍ര്‍ ഏകാദശി വരുമ്പോഴ് മാത്രം വാങിയിരുന്ന പാലക്കാട് അഗ്രഹാരത്തീന്ന് വടക്കേ ഇന്ത്യയിലെത്തി പെട്ടപോഴ്, ജീവിത വീക്ഷണങ്ങള്‍ വന്ന ഒരോ വീഴ്ച്ചയ്ക്കും താങ്ങായി നിന്നു, ഭാഷകള്‍ക്ക് അതീതമായിട്ട്, എന്നെ ചേര്‍ത്ത് നിര്‍ത്തി, പാചകത്തിന്റെ ഒരോ ചേരുവയും ചൂണ്ടി കാട്ടി തന്ന്, പൊടികൂടുമ്പോള്‍ വെള്ളമൊഴിച്ച്, വെള്ളം കൂടുമ്പോ പൊടിയിട്ട് കെകയ്യും, മുട്ടറ്റം ഇട്ടിരുന്ന വളകളും, ഷാളും മുടിയും ഒക്കേനും ഗോതമ്പ് പൊടിയില്‍ വീണ സിനിമാ താരങ്ങളെ പോലെ ആക്കിയ എന്നെ കളിയാക്കാതെ, മാറ്റി നിര്‍ത്താതെ, ഒരുപാട് ക്ഷമ പാലിച്ച്, എന്റെ ശര്‍മ്മാജീടെ പ്രിയ അമ്മയ്ക് (പെര്‍ഫക്റ്റ് എക്സാപിള്‍ റ്റു സേ - ഹൂ ഈസ് നിയറര്‍ റ്റു ഗോഡ്).

(2) രണ്ട് - ഇവിടെ അതി നിഗൂഡ്ഡമായിട്ട് വെയിറ്റ് ലോസ്സിങും റിയാലിറ്റി ഷോവുകളുമൊക്കെ നടത്തി വരുന്ന കുറെ ഏമാന്മാരുണ്ട്. അവര്‍ക്ക്. മക്കളേ കണ്ടോട്ടോ...

(3) മുന്ന്- വെണ്ണയും എണ്ണയുമെന്ന് പറയുമ്പോള്‍ കലികേറി ചട്ടകം അടുപ്പിലിട്ട് പൊള്ളിയ്കാന്‍ നടക്കുന്ന മറ്റോരു ഏമാനു. പേരു പറയില്ല. അസുരഗണത്തിലും പെടില്ല.

23 comments:

അതുല്യ said...

2008 നോമ്പ് തുറയും സമര്‍പ്പണവും.

ദേവന്‍ said...

ഇത് ഒരു plain തവയിലോ തന്തൂരിയടുപ്പിലോ ഇട്ടാല്‍ വേവൂല്ലേ?

നെയ്യില്‍ ബട്ടറു കുഴച്ച് അതേല്‍ എണ്ണ- വെറും എണ്ണയല്ല, എട്ടുതവണ പപ്പടം കാച്ചിയിട്ട് കുപ്പില്‍ ഒഴിച്ചുവച്ച കരിയോയില്‍ പോലത്തെ എണ്ണ ഇട്ടു തന്നെ ഉണ്ടാക്കിക്കോളൂ, തനിയേ കഴിച്ചോളൂ, ശര്‍മാജിക്കും അപ്പുവിനും വിളമ്പാതിരുന്നാല്‍ മതി. ആട്ടയാക്കിയതെന്തിനു മൈദയല്ലേ കുറച്ചുകൂടി നല്ലത്?

സിദ്ധാര്‍ത്ഥന്‍ said...

ഇനിയുണ്ടാക്കുമ്പോള്‍ വിളി. മൈ ഫോണ്‍ നമ്പര്‍ ഈസ് 2255

ദേവന്‍ said...

അതുല്യാമ്മേ,
ഹറാം ആയ സാധനങ്ങള്‍ ചേര്‍ക്കാതെ ഫുല്‍ക്കയും കടുക് ഇല കൊണ്ടുള്ള അതിന്റെ ഒരു കറിയും ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? അറിയാമെങ്കില്‍ പറഞ്ഞു തരുമോ? ഹൈദരാബാദ് ബിരിയാണിക്കും വടക്കോട്ട് പോയിട്ട് ആകെ ഇഷ്ടപ്പെട്ട് കഴിച്ച പുതിയ ഭക്ഷണം അതാണ്‌.

Cartoonist said...

ഞാന്‍ നാലു ഭാഗത്തേയ്ക്കും ചിതറിയോടി വിവിധ കോണുകളീല്‍നിന്ന് പ്രസ്തുത പദാര്‍ഥ‍ത്തിന്റെ ബെസ്റ്റ് ഫോട്ടോജെനിക് ഭാഗം ഏതാന്നു നോക്കി മനസ്സിലാക്കീട്ട് കടിച്ചു കടിച്ചു മുന്നേറാമെന്നു കരുതുന്നു.
സമര്‍പ്പണത്തിന്റെ രണ്ടാം ഭാഗം, കലേഷ്, കാളിയംബി. മെലോഡിയസ്, പൊന്നംബലം, പോങ്ങുമ്മൂടന്‍ എന്നിവര്‍ക്കാണെന്ന് എന്റെ മനസ്സ് പറയുന്നു.
സംഗതി അതുല്യായിട്ട്ണ്ട്...!

നിരക്ഷരൻ said...

വായില് കപ്പലോടിക്കാമെന്നായിരിക്കുന്നു.
എനിക്കിതൊന്നും ഉണ്ടാക്കാനുള്ള ഒരു സെറ്റപ്പിവിടെയില്ല ചേച്ചീ. എന്റൊരു ദൂതനെ ഞാന്‍ അങ്ങോട്ട് പറഞ്ഞുവിടാം. കുറച്ചിങ്ങ് കൊടുത്തുവിട്ടാമ്മതി.

കണ്ണൂസ്‌ said...

അമ്മാ, തായേ റൊമ്പ നന്‍റീങ്കെ.

കുഞ്ഞുവിന്‌ ഈ ടൈപ്പ് ചരക്കാണ്‌ പഥ്യം.

ദേവാ.. സര്‍സോം കാ സാഗ് ദാ ഇവിടെയുണ്ട്. ഇനി കടുകില കിട്ടുന്നില്ലെങ്കില്‍ സുഖ് സാഗര്‍ ഹോട്ടലിലെ ട്രൈ ചെയ്ത് നോക്കൂ. ദ ബെസ്റ്റ്!!

കണ്ണൂസ്‌ said...

അമ്മാ, പില്‍സ്‌ബറിയും അല്‍‌ബേക്കറുന്‍, ചക്കി ഫ്രഷും എല്ലാം മൈദ കലര്‍ന്നതാണ്‌. അല്‍ ആദില്‍ തന്നെയാണുത്തമം. അവരോട് പറഞ്ഞാല്‍ കുറച്ച് സോയ, കുറച്ച് മേത്തി ഇതൊക്കെ ആട്ടയില്‍ കലര്‍ന്ന് തരും. ശുദ്ധം, ആരോഗ്യത്തിനുത്തമം.

അതുല്യ said...

കണ്ണൂസിന്റെന്ന് അല്ലാ,ഇപ്പോ എല്ലാം കുട്ടികളും ഇങ്ങനെയാണു. എണ്ണയൂറി നില്‍ക്കുന്ന പലഹാരേ വേണ്ടു അവര്‍ക്ക്. അതും കഴിച്ച്, സോ‍ഫയിലോട്ട് കേറി ഒരിപ്പാണു കാര്‍റ്റൂണുമിട്ട്. അനങ്ങാണ്ടെ. എന്റെ അയല്വാസി കുഞിപെണ്ണു ഹന്ന, 3 വയസ്സ് കാരി,ഇപ്പോ തന്നെ 25 കിലോയുണ്ട്, അവള്‍ ഫുള്‍ റ്റെം ഒന്നുകില്‍ ചീസ് സ്പ്ര്ഡ് കോരി തിന്നും,അല്ലെങ്കില്‍ ലയര്‍ ചീസ് അല്ലെങ്കില്‍ ഒരു പാത്രം ഫെഞ്ച് ഫ്രേസും മയോണൈസും. കുഞുങള്‍ടെ ഈ പോക്ക് കാണുമ്പോ പേടിയാ‍വുന്നു എനിക്ക്. ഏത് ഷോപ്പിങ് മല്ലില്‍ പോയാലും കുട്ടീകള്‍ടെ കെയ്യില് ഒന്നുകില്‍ ലേയ്സ് ചിപ്പ്സ് അല്ലെങ്കില്‍ അത് പോലെ കോണ്‍ഷേപ്പിലുള്ള ചിപ്സുകള്‍ കാണാം. ദേവന്റെ വാവ എന്റെ വീട്ടിലു വന്നിട്ട് വേണം എനിക്കവന് ലേയ്സ് ചിപ്പ്സിന്റെ സ്വാദറിയ്ക്കാന്‍. അതോടെ ദേവന്റെ പ്രത്രാസ് കാണാലോ.

കുറുമാന്‍ said...

അതുല്യേച്ച്യേ കൊതിപ്പിക്കല്ലെ........

ഗോബീ കീ പറാത്താ..
മേത്തീ കീ പറാത്താ.....
പനീര്‍ കീ പറാത്താ...
മക്കീ കീ റൊട്ടീ....
സര്‍സോം കീ സാഗ്.....
ബേങ്കന്‍ കീ ബര്‍ത്താ...
ഊപ്പര്‍ മക്കന്‍.
സാത്ത് മേം....മിര്‍ച്ചി ഔര്‍ ഗാജര്‍ കാ അച്ചാര്‍..
ഉസ് കേ ഊപ്പര്‍സേ ഗരം ഗരം ഇലാച്ചീ/അദരക് ഡാലാ ഹുവാ ചായ്....

ഇപ്പോ ഇതൊന്നും ഉണ്ടാക്കാറില്ല്യാങ്കിലും കരാമയില്‍ ഒരു പൊറാട്ടാ കിങ്ങ് എന്ന റെസ്റ്റോറന്റ് ഉണ്ട്. അവിടെ 101 തരം പരാത്താസ് കിട്ടും..മഷ്രൂം, ഗോബി, ആലും, ടിണ്ട, ബിണ്ടി, ബേങ്കണ്‍..എന്ന് വേണ്ട എല്ലാം.......പക്ഷെ ഈ സ്വാദുണ്ടാവില്ലാട്ടോ....

അനിലൻ said...

കിച്ചടി ഇടയ്ക്കിടെ അത്താഴത്തിന് ഉണ്ടാക്കാറുണ്ട്. അതുപോലെ വല്ലതും... ഹൃദയത്തേയും കരളിനേയും അധികം ഉപദ്രവിക്കാത്തത് എഴുതാമോ?

അരവിന്ദ് :: aravind said...

അതുല്യേച്ചീ റൊമ്പ താന്‍‌ക്സ്.
ഇവിടെ ആലൂ പൊറോട്ട ഉണ്ടാക്കാന്‍ നോക്കി ദയനീയമായി ഞങ്ങള്‍ പരാജയപ്പെട്ടതാണ്...
കാരണം സ്റ്റഫ് ചെയ്ത് പരത്തല്‍ തന്നെ. പരത്തി വരുമ്പോഴേക്കും ആലൂ പൊറോട്ട ഒരു മാതിരി പാണ്ടിലോറി കയറിയ തവളയുടെ കണക്ക്...എല്ലാം പുറത്ത് ചാടി.
പിന്നെ ഉരുളക്കിഴങ്ങ് മസാല സൈഡ് ഡിഷ് ആക്കി സാധാ ചപ്പാത്തി തിന്നേണ്ടി വന്നു. ഇവിടെ കിട്ടുന്ന ഗോതമ്പ് ശരിയല്ല എന്നാണ് ശ്രീമതി പറയുന്നത്. ഉരുളക്കിഴങ്ങിനെ കുറ്റം പറഞ്ഞില്ല..ഭാഗ്യം.

ഇനി ഈ ടെക്നിക്ക് ഒന്നു പരീക്ഷിക്കട്ടെ...ഇങ്ങനെ തന്നെ പരത്തീന്നാ ഓര്‍മ, ഉറപ്പില്ല.ഇതു വായിച്ചപ്പോള്‍ വീണ്ടും ഒരു ഹോപ്പ്.

ഡെല്‍ഹിയിലായിരുന്നപ്പോള്‍ താമരത്തണ്ട് കൊണ്ടുണ്ടാക്കിയ മെഴുകുപുരട്ടി കഴിച്ചിട്ടുണ്ട്. എന്തിറ്റാ ടേസ്റ്റ്! നമ്മടെ വാഴയ്കാ പോലെ. അതിന്റെ പേരെന്താണാവോ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു കൊല്ലം മുഴുവനും രാവിലെ ഏതേലും ഒരു പറാഠയും കഴിച്ച് ജോലിക്ക് പോയിക്കോണ്ടിരുന്നതാ. വഴിവക്കിലിരുന്ന് ഒരു കൈകൊണ്ട് ആര്‍ത്തുവരുന്ന ഈച്ചയെ ആട്ടി ഒറ്റക്കൈ കൊണ്ട് പറാഠയുടെ തോല്‍ പൊളിച്ച് തിന്നതോര്‍ക്കുന്നു.

അതുല്യ said...

അരവിന്ദോയ് ഇന്നലെം കൂടി പൊതച്ചു മൂടി കിടന്നുറങ്ങുന്ന അച്ചൂനെ നോക്കി തിരിച്ച് വന്നേയുള്ളു ഞാന്‍ നിന്റെ ബ്ലോഗീന്ന്. വാവയ്ക് സുഖാണല്ലോ അല്ലേ?

ആ‍ലൂ പറാട്ടയ്ക്, ഞാന്‍ കണ്ട് പിടീച്ച് ഒരു സൂത്രം അത് കൈ കൊണ്ട് ഉടയ്കാണ്ടെ, (കൈ കൊണ്ട് ഉടച്ചാല് ഏതേലും ഒരു കുഞി കഷണം ഉണ്ടെങ്കില്‍ അത് പരത്തുമ്പോള്‍ പുറത്തേയ്ക് ചാടി കുളമാക്കും) അതോണ്ട്, ഞാന്‍ ഉ:കിഴങ്ങ് വേവിച്ച് ഗ്രേറ്റ് ചെയ്യും ഒരുപോലെ സ്മൂത്ത് ആയിട്ട്. എന്നിട്ട് എല്ലാ മസ്സാലേം ഇട്ട് ഒരു 10 മിനിട്ട് ഫ്രിഡ്ജിലു വയ്കും. അപ്പോ നല്ല വെള്ളം ഒക്കെ വലിഞ് കട്ടിയായി കിട്ടും. ഒട്ടും പുറത്തേയ്കൂം വരില്ല. മാവ് നല്ല കട്ടീലു കുഴച്ചാല്‍ പകുതി പ്ര്രോബ്ലം മാറും അരവിന്ദേ. ഇത് ഒക്കെ പാട് ആവും എന്നുള്ള ആളുകളു രണ്ട് ചപ്പാത്തി പരത്തി, നടുവില്‍ ഉ:കിഴങ്ങ് കൂട്ട് വച്ച് എഏതേലും ചോറുപാത്രത്തിന്റെ അടപ്പോ മറ്റോ കൊണ്ട് മുറിച്ചിട്ട് അല്പം ഒന്ന് വക്ക് അമത്തിയാലും മതി. ഒരു സാന്ഡ്വിച്ച് ല്ക്ക് വരുമെങ്കിലും സംഗതി ചലേഗാ ട്ടൈപ്പ് എങ്കിലും ആവും.

താമരവള്ളിയ്ക് ഹിന്ദിയില്‍കമല്‍കാറ്റിന്‍ഡാന്ന് പറയും. ശരിയാണു നല്ല കടുകെണ്ണയിലു ജീരകമിട്ട് മൂപ്പിച്ച് ഇത് കുഞി കഷണങ്ങളാ‍ാക്കി മെഴുക്ക് വരട്ടിയാലു നല്ലതാണു.. ഞാനിവിടെ കിട്ടുമ്പോഴ് ഉണക്കി വയ്കും അത്. വറുത്താല്‍ നമ്മൂടെ അച്ചിങ്ങ പയര്‍ ഉണക്കി വറുത്ത പോലെ യുണ്ടാവും.

ദേവന്റെ ഫുല്‍ക്കായാണു എന്റെ വീട്ടിലെ സ്റ്റേപ്പിള്‍ ഡയറ്റ്. നമ്മള്‍ കഞി കുടിച്ച് കിടക്കണേന്ന് പ്രാര്‍ഥിയ്ക്യ്കുമ്പോലെ വടക്കേ ഇന്ത്യക്കാരു, റോട്ടി ദാള്‍ മിലേ തോ റ്റീക്ക് ഹൈന്ന് പറയും. ഞാന്‍ വീഡിയോ ഇടാം ട്ടോ. അപ്പൂസിന്റെ കൈ ഒന്ന് ഒഴിയട്ടെ. ഫുല്‍ക്ക ഉണ്ടാക്കല്‍ ഒരു കല തന്നെയാണേ.

എതിരന്‍ കതിരവന്‍ said...

അരവിന്ദ്:
ആദ്യം നടുവില്‍ നിന്നും വശത്തേയ്ക്കു പരത്തിത്തുടങ്ങിയാല്‍ ലോറി കയറിയ തവള മാതിരി സ്റ്റഫിങ് പുറത്തു ചാടുകയില്ല. അല്ലെങ്കില്‍ കൈ കൊണ്ട് ആദ്യം പരത്തിത്തുടങ്ങുക.

അതുല്യ:
കുട്ടികള്‍‍ക്ക് “അവര്‍ക്കിഷ്ടപ്പെട്ട” ആഹാരം കൊടുകുന്ന നമ്മളെ വേണം പറയാന്‍. ചീസും ബട്ടറും ധാരാളമുള്ള സാധനങ്ങള്‍ വീട്ടില്‍ കരുതാതിരിക്കുകയല്ലെ നല്ലത്? പുറത്ത് പാര്‍ട്ടിയ്ക്കൊക്കെ പോകുമ്പോള്‍ അവര്‍ കഴിക്കുന്നത് നിയന്ത്രിക്കാന്‍ കഴിയുകയില്ല. അവര്‍ വണ്ണം വയ്ക്കുന്നതിന്‍ നമ്മള്‍ ഉത്തരവാദിത്തം എടുത്തേ പറ്റു.

ദേവന്‍:
പ്ലെയിന്‍ തവയില്‍ ഉണ്ടാക്കാം, നെയ്/എണ്ണ സ്വാദു പിടിച്ച്വര്‍ക്കു ഇഷ്ടപ്പെടുകയില്ല എന്നേ ഉള്ളു.

എണ്ണ മിനിമം ഉപയോഗിക്കാന്‍: ഒരു സ്പ്രേ ബോട്ടിലില്‍ എണ്ണ നിറച്ച് സ്പ്രേ ചെയ്താല്‍ കുറച്ച് എണ്ണയേ വേണ്ടി വരൂ. സ്പൂണില്‍ കോരി ഒഴിക്കുന്നതിന്റെ ഒരു അംശം മാത്രം.

“സ്നേഹം” എന്നതിന് രണ്ടര്‍ത്ഥം വന്നതെങ്ങിനെ?

കാളിയമ്പി said...

എന്റെ അതുല്യേച്ചീ,

ഇതൊന്നും അത്ര ശരിയല്ലാ..പാവം ഞാന്‍..

കബാബിന്റെ കടേടെ മുന്നേക്കൂടെ ഇപ്പം പോവത്തില്ല.
വയറു നിറച്ച് വെള്ളം കുടിച്ച് കുറെ കാബേജും പുഴുങ്ങിത്തിന്ന് ഫില്ലാക്കിയിട്ടേ സൂപ്പര്‍ മാര്‍ക്കറ്റിലും കൂടെ പോവൂ..അതുമിതും വാങ്ങിയ്ക്കാന്‍ തോന്നാതിരിയ്ക്കാന്‍.
എല്ലാ എണ്ണയും നിര്‍ത്തി പഞ്ചാര കമ്പ്ലീറ്റ് നിര്‍ത്തി എങ്ങാനും വേണമെന്ന് വച്ചാല്‍ വേണ്ടേ എന്ന് കരുതി മുടിഞ്ഞ വെലയും
കൊടുത്ത് നാറുന്ന ഒലിവോയിലും വാങ്ങിച്ച്..
എങ്ങനേലും ഒരുവിധം ഈ ഭാരം ഒന്നെറക്കിവച്ചിട്ടുവേണം സമാധാനമായി ഒരു സദ്യയുണ്ണാന്‍ എന്ന് വിചാരിച്ചിരിയ്കുമ്പോ ദാണ്ടെ..

സമ്മതിയ്ക്കരുത്.

എന്തായാലും ഈ സാധനം ഞാനും കഴിച്ചിട്ടുണ്ട്..എന്നു തോന്നുന്നു..ബോബ്ബേയ്ക്ക് വടക്കോട്ട് ആദ്യായി ഋഷികേശം വരെ പോയിരുന്നു ഈ അവധിയ്ക്ക്. ഞാനും അനിയനും മാത്രമായതോണ്ട് സകല തട്ട് കടകളിലും വരവു വച്ചു. ഭാഷയറിയാത്തോണ്ട് (ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹേ) ലവന്മാരു കൊണ്ടത്തന്ന സകലതും തിന്നു. അക്കൂട്ടത്തിലിതും ഒണ്ടാരുന്നു. അപ്പോ ഇതിന്റെ പേരെന്താ?

എന്നാലും അതുല്യേച്ചീ..മണം ഇവിടെവരെയെത്തി.

Mrs. K said...

ആവൂ! അടുപ്പില് തീ പുകഞ്ഞല്ലോ. ഇനി 2008 ഐശ്വര്യമായി തുടങ്ങാം. ആലു പൊറോട്ട പരത്തി പറയാന് കൊള്ളാത്ത എക്സ്പീരിയന്സ് എനിക്കും ഉണ്ട്. അപ്പൊ 2008-ലേക്ക് ഒരു റെസല്യൂഷന് കൂടി, stuffed പൊറോട്ട ഉണ്ടാക്കാന് പഠിക്കണം. :)

പ്രയാസി said...

ബ്ലോഗൂരു വഴി പോയപ്പം വല്ലാത്ത പരാത്ത മണം..
മണം പിടിച്ചു വന്നു കേറീതാ..

ഈയമ്മക്കു ഇങ്ങനൊരു പരിപാടീം ഉണ്ടല്ലെ.!?

ഇനി മുടങ്ങാണ്ടു വരാം..

അടുത്ത പോസ്റ്റു പൂവങ്കോയീനെ നെയ്യില്‍ ബറക്കണതു ആയിക്കോട്ടെ..;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹായ് ഹായ് ഞനെന്നു വരാം ട്ടാ

പ്രിയംവദ-priyamvada said...

ഉള്ളില്‍ വയ്ക്കുന്ന കോലിഫ്ലോര്‍ കൂട്ടു വേവിക്കുകയോ ,വഴ്റ്റുകയോ വേണ്ടെ?

വേറൊരു പാണ്ടി ലോറി അനുഭവ്സ്ഥ:(

അതുല്യ said...

പ്രിയ ഇത്‌ വഴറ്റണ്ട. വഴറ്റുമ്പോഴാണു കോളിഫ്ലവറിന്റെ കൂട്ടില്‍ പിന്നെയും ഉപ്പ്‌ ഒക്കെ കലങ്ങി ഇറങ്ങി, കോളിഫ്ലവറിന്റേം വെള്ളം പുറത്തേയ്ക്‌ വരുന്നറ്റ്‌. ഒന്നും പേടിയ്കാനില്ലാന്നേ. പ്രാക്റ്റീസ്‌ മേയ്ക്സ്‌ പെര്‍ഫക്ഷന്‍ ഡിയര്‍. മെയിന്‍ ആയിട്ട്‌ കൂട്ടി പിടിച്ചിരിയ്കുന്ന് ഭാഗ്ം കമഴ്ത്തി വയ്കാണ്ടേ ഇരുന്നാ മതി പരത്തുമ്പോഴ്‌. അല്‍പം പൊടി കൂട്ടി തന്നെ എടുത്തോളു പരത്തുമ്പോഴ്‌. ചെറിയ വട്ടത്തില്‍ ശ്രമിയ്കൂ ആദ്യം.

എതിരവനോട്‌ :-സ്നേഹം എന്ന് ഒന്നുണ്ടോ? ചില സമയത്തേ തോന്നല്‍ അത്രമാത്രം. സ്നേഹം വേര്‍പാട്‌ എന്നിവയൊക്കെ തുടങ്ങിയ സമയത്തേക്കാള്‍ നമ്മള്‍ നടന്ന് നീങ്ങും തോറും കുറഞ്ഞ്‌ വരുന്ന, നമ്മള്‍ അറിയാണ്ടെ ഒാട്ടതട്ടിയ വെങ്കലപാനയാണു.

Kaithamullu said...

സ്നേഹം = ഏണ്ണ
:-)
എണ്ണ = വെണ്ണ
;-)
വെണ്ണ = ബട്ടര്‍

-സോപ്പിടുന്നതിലും നല്ലത് ബട്ടര്‍ തന്നേ!
(ഓടുകയാ,എതിരാ....ആരും പിടിക്കാന്‍ വരല്ലേ!)

അതുല്യാ, വിവരണം ഏറെ ഇഷ്ടായി!

RAJ said...

edo than evidaya?. varsham kure aayallo ezhuthiyittu.