Tuesday, January 8, 2008

ചുന്‍ മുന്‍ റൊട്ടി അല്ലെങ്കില്‍ ചീനി ചുന്‍ മുന്‍

ചുന്‍ മുന്‍ പറോട്ട അല്ലെങ്കില്‍ ചീനി ചുന്‍ മുന്‍. സത്യായിട്ടും ഈ പേരിത് എങ്ങനെ വന്നൂന്ന് എനിക്കറിയില്ല. യു.പി യിലേ വീട്ടിലെ രാവിലെ സ്കൂളില്‍ പോ‍കുന്ന കുട്ടികള്‍ക്ക് നമ്മള്‍ രാവിലെ ഉപ്പുമാവോ ദോ‍ശയോ ഒക്കെ കൊടുക്കുന്നത് പോലെയാണു ഈ ചീ‍നി ചുന്‍ മുന്‍ ഉണ്ടാക്കി കൊടുക്കാറു.അമ്മയിത് പറയുന്നത് കേട്ട് ഞാനുമിത് തന്നെ പറഞ് പോന്നു. ഇനി ഇത് തന്നെയാണൊ പ്രൌനൌണ്‍സിയേഷന്‍ എന്നും അറിയില്ല എനിക്ക്. എന്തരേലുമാട്ട്. ഇത് നോക്ക്. മക്കള്‍ക്കുണ്ടാക്കി കൊടുക്കപ്പീ നിങ്ങളു.
ആവശ്യം വേണ്ടത്.
ചപ്പാത്തി മാവ്.
ഉപ്പ്
ഇടയില്‍ ചേര്‍ക്കാന്‍ പഞ്ചസാര ഏലയ്ക മിക്സ് അല്ലെങ്കില്‍ എരിവ് ഇഷ്ടമുള്ളവര്‍ക്ക് മസാല പൊടിയോ ദോശപൊടിയോ ചേര്‍ക്കാം.

താഴെ കാണുന്ന പോലെ ഒരു വട്ടം ചപ്പാത്തിയുണ്ടാക്കുക. അതില്‍ അല്പം എണ്ണ സ്പൂണ്‍ കൊണ്ട് തേയ്കുക.


എന്നിട്ട് താഴെ കാണുന്ന പോലെ, അല്പം ഗോതമ്പ് പൊടി വിതറുക. ഈ സമയത്താണു പഞ്ചസാരയോ/അല്ലെങ്കില്‍ ഇഷ്ടമുള്ള എരിവ് പൊടീയോ മറ്റോ ചേര്‍ക്കേണ്ടത്. പൊടിയാവണമെന്നില്ല, തരതരപ്പായിട്ടുണ്ടായാലും മതി.

എന്നിട്ട് താഴെ കാണുന്ന പോലെ ചപ്പാത്തി വട്ടം താഴെ കാണുന്ന പോലെ ചുരുട്ടി ഒതുക്കുക.


എന്നിട്ട് അത്, ഇത് പോലെ, ചുറ്റുക വട്ടത്തില്‍. ഓര്‍ക്കേണ്ടത്,ഇതിന്റെ അറ്റം വരുന്ന കഷ്ണം മേലേയ്ക് (മാര്‍ക്ക് ചെയ്തപോലെ) ഒതുക്കി വയ്കുക. അല്ലെങ്കില്‍ അറ്റം പരത്തുമ്പോ ചിലപ്പോ വിട്ട് പോയി റീബ്ബണ്‍ പരുവമായി നില്പാവും.
കല്ലില്ലേയ്കിട്ട് തിരിച്ചും മറിച്ചും നല്ലോണ്ണം വേവിയ്കുക.


ഇത് പോലെ മറിച്ചും.

എന്നിട്ട് ഏടുത്ത് അല്പം ചൂട് ആറീന്ന് തോന്നുമ്പോഴ്, ഒന്നുകില്‍ കൈ കൊണ്ട് ഒന്ന് കശക്കുക. (പണ്ട് പ്രേമ ലേഖനം ഡ്രാഫ്റ്റ് എഴുതി കശക്കി ഏറിഞ് ഫെയര്‍ ആക്കീത് പോലേ)
തെളിഞ് കാണാനായിട്ട് എടുത്തത് അണ്ടര്‍ വാട്ടര്‍ പടം പോലെ ആയി :)

എനിക്ക് തോന്നുന്നു, ഇത് മൈദ കൊണ്ട് ഉണ്ടാക്കുകയാണെങ്കില്‍, ഒരു പക്ഷെ നമ്മടേ വയറോട്ടീ മൈദാവട്ടം പോലെ ആവുമെന്ന്. ഒട്ടും ഹെല്‍ത്തി അല്ലാത്ത ഒരു ആഹാരമാണത് എന്നാണെന്റെ അഭിപ്രായം. വേവാത്ത മൈദയും, എന്തോ ഒക്കെ എണ്ണയും, ഉണ്ടാക്കുന്ന ആളിന്റെ വിയര്‍പ്പും എല്ലാം കൂടെ. തട്ട് കടേടേ മുമ്പിലൊക്കെ നിന്ന് ഈ പോറോട്ടയും, അതിന്റെ കൂടെ വേവിച്ച് തണുത്ത് ഉറച്ച മുട്ട, മുട്ട ക്കറിയെന്ന് പറയുമ്പോഴ് പെരുംജീരകം മണക്കുന്ന സവാള ഗ്രേവിയിലേക് ഇട്ടതും കൂടി ഈ വയറൊട്ടി കഴിയ്കണത് കാണുമ്പോ ഞാന്‍ അതിശയിയ്കാറുണ്ട്, ഇത്രേം നല്ല സ്വാദാണൊ ഈ സാധനത്തിനു എന്ന്. മൈദ പറോട്ട കഴിയ്കുമ്പോള്‍, കുടലുകളില്‍ ചെറിയ രീതിയില്‍ ഒട്ടി പിടിയ്കുമെന്നും, ഇത് കൂടീ കൂടി കല്ല് പോലെ ആയി മാറി, റ്റ്യൂമര്‍ ആവുമെന്നുമൊക്കെ കേട്ടിട്ടുണ്ട്. എന്നാലും ഇത് കേരളത്തിന്റെ ഒരു ദേശീയ ഭക്ഷണമായിട്ട് തന്നെ മാറിയ മട്ടാണിപ്പോഴ്.

എന്നോ ഒക്കെ എടുത്ത് വച്ച പടങ്ങളാണിത്, ക്യാമറേന്ന് ഇറക്കി ശുദ്ധാക്കാംന്ന് കരുതിയാണിതൊക്കെ ഇങ്ങനെ ചറ പറ പോസ്റ്റാക്കണത്.



8 comments:

അതുല്യ said...

മൂന്നര മണിയായിട്ടും, പാചക പോസ്റ്റിടാതെ എങ്ങനാ? .. അതോണ്ട് ദേണ്ടേ .. "ചുന്‍ മുന്‍ റൊട്ടി അല്ലെങ്കില്‍ ചീനി ചുന്‍ മുന്‍"

(ഏടാകൂടം സ്ലൈഡ് ഷോയേ മരണം വരെ തൂക്കി കൊല്ലാന്‍ വിധിച്ചു)

ശ്രീ said...

ഇതെന്താദ്? പുതുവര്‍‌ഷം തുടങ്ങീട്ട് ചറപറാന്ന് പാചക പോസ്റ്റാണല്ലോ ?

എന്തായാലും കൊള്ളാം ... പോരട്ടേ ഓരോന്നായി.
:)

ഉണ്ടാപ്രി said...

നന്നായി അതുല്യാമ്മേ..
വിണ്ടും പാചക പരീക്ഷണങ്ങള്‍ തുടങ്ങാന്‍ ഒരു പ്രചോദനമായി..
തല്‍ക്കാലം ഒരു കിലോ ഗോതമ്പുപൊടി വാങ്ങി, ഈ പണ്ടാരം.(സോറി ചിനിചുന്‍ മുന്‍ ) പരീക്ഷിണോ എന്നാലോചിക്കുന്നു.

മന്‍സുര്‍ said...

അതുല്യ...

ചീ മോന്‍ ചീ ചുന്‍ മുന്‍
വയ്യ പേര്‌ പറയാനേ കഷ്ടം
അപ്പൊ ഉണ്ടാക്കി നോകിയാലോ...

പുതിയത്‌ വരട്ടെ അപ്പോ ഒരു കൈനോക്കാം

പണ്ട്‌ അസ്തല പിസ്ത ഉണ്ടാക്കി അനുഭവിച്ചത്‌
ഇന്നും മറന്നിട്ടില്ല ഞാന്‍



നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

ഈ ചൈനക്കാര്‍ കുട്ടികള്‍ക്ക് പേരിടുന്നത് മൂന്നാം മാസം കുട്ടിയുടെ അപ്പന്‍ കുട്ടിയെ എടുത്ത് മെല്ലെ മുകളിലേക്കിട്ടു പിടിക്കും അപ്പോ കുഞ്ഞ് എങ്ങനെയാണാവോ കരയുന്നത് അതാ കുട്ടിയുടെ പേര് " ഷാങ് ശൂ.. ശീങ് ഷായ്..എന്നൊക്കെ

അതു പോലെ അടുപ്പില്‍ വക്കുമ്പോള്‍ എന്ത് ശബ്ദം കേള്‍ക്കും അതെടുത്തിട്ട് ഈ അതുല്യാജീ അതിന് പേരാക്കും..."ചിന്‍ മുന്‍ റൊട്ടീ" "ചിന്‍ മുന്‍ ചിന്‍" എന്നൊക്കെ, കഴിഞ്ഞയാഴ്ച വേറെ എന്തോ ഒന്നായിരുന്നു, പേരു മറന്നു

പരിത്രാണം said...

എന്തിര് ആയാലും കാര്യങ്ങളൊക്കെ ഉഷാറായിട്ടുണ്ട് പക്ഷേങ്കില് അവസാനം പറഞ്ഞ് പറഞ്ഞ് കലം ഒടച്ചപോലായി ചേച്ച്യേ... ഈ കമന്റു ഒഴിവാക്കാമായിരുന്നു ഇതിനടിയില്‍

"വേവാത്ത മൈദയും, എന്തോ ഒക്കെ എണ്ണയും, ഉണ്ടാക്കുന്ന ആളിന്റെ വിയര്‍പ്പും എല്ലാം കൂടെ" ഇമ്മാതിരി കമന്റ് ഉള്ളതായാലും കഴിക്കുന്ന ഭക്ഷണത്തിന്റെ മുന്നില്‍ വെച്ചു പറഞ്ഞാല്‍ ആകെ പ്രശ്നമാണ് മനസ്സിലായോ.. ആവോ?

Sapna Anu B.George said...

ഇതൊന്നുണ്ടാക്കി നോക്കണം

Sureshkumar Punjhayil said...

Vayainte vishappanu chechy pradhanam. Ithu kollam. Ashamsakal...!