Thursday, January 24, 2008

കോക്കി




കോക്കി. ഇതിന്റെ പേരെന്താ ഇങ്ങിനേന്ന് ചോദിച്ചാല്‍, പറയില്ല പറയില്ല. നമ്മള്‍ (?)എല്ലാ ധ്യാനങ്ങളും ഒക്കെ ഇട്ട് അട ഉണ്ടാക്കുന്നത് പോലെ, ഗോതമ്പ് പോടി ഉപയോഗിച്ച് വടക്കേ ഇന്ത്യക്കാരുണ്ടാക്കുന്നതാണിത്. തണുപ്പ് കാലത്ത്, പ്രാതലായിട്ട് മിക്കപ്പോഴും ഇത് എന്റെ വീട്ടിലുണ്ടാക്കാറുണ്ട്. ഉണ്ടാക്കാന്‍ എളുപ്പം ആണു താനും. ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പ് പൊടി (എപ്പോഴും ഞാന്‍ ഗോതമ്പ് പൊടി തീരെ പൊടിയായിട്ട് പൊടിയ്കാതെ, പറ്റുമെങ്കില്‍ അല്പം തരതരപ്പായിട്ടാണു പൊടിച്ച് കിട്ടാന്‍ സാധ്യതയുണ്ടെങ്കില്‍ ചെയ്യാറ്)
ഉപ്പ്
അയമോദകം
ഇഞ്ചി
പച്ചമുളക്
പച്ച കൊത്തമല്ലി
സവാള ആവശ്യത്തിനു
നാരങ നീര്‍ അല്ലെങ്കില്‍ ആംചൂര്‍ (ഉണങിയ മാങാ പൊടി)
ജീരകം
എണ്ണ അല്ലെങ്കില്‍ ഡാല്‍ഡ് അല്ലെങ്കില്‍ നെയ്യ്
ഗോതമ്പ് പൊടി ഒരു ഗ്ലാസ്സെങ്കില് നെയ്യ്/എണ്ണ/ഡാല്‍ഡ് എന്നത് കാല്‍ ഭാഗം (ഇതാണു കണക്ക്. പക്ഷെ, കലോറിയെതിരാളികള്‍ ആരെങ്കിലുമുണ്ടെങ്കില്‍...കുറച്ചോളു)
വെള്ളം.

പച്ചമുളക് ഇഞ്ചി കൊത്തമല്ലി സവാള എന്നിവ തീരെ ചെറുതാക്കി അരിഞ് ഗോതമ്പ് പൊടിയിലേയ്ക് ഇടുക. ഇതിലേയ്ക് നെയ്യ്/എണ്ണ/ഡാല്‍ഡ് എന്നിവ ചേര്‍ത്ത് ഉപ്പ് അയമോദകം എന്നിവ ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ യോജിപ്പിയ്കുക. ഇത് മിക്കവാറും വെള്ളമില്ലാതെ തന്നെ ഒരു അത്രയും സ്മൂത്ത് അല്ലാത്ത ഒരു ഉണ്ട പരുവമാവും. വേണമെങ്കില്‍ അല്പം വെള്ളം തളിച്ച് ഒന്ന് കൂട്ടി യോജിപ്പിയ്കുക. (വേണമെങ്കില്‍ ക്യാരറ്റ്/ക്യാബേജി/മഞ പൊടീ മുളക് പൊടീ/ ഒക്കേനും ഉപയോഗിയ്കാം)

ഒരു കോക്കിയ്ക് ഏകദേശം ഒരു ഗ്ലാ‍സ്സ് ഗോതമ്പ് പൊടിയുടേ മാവ് ആകാം. നല്ല കട്ടിയില്‍ ചപ്പാത്തി പരത്തുന്നത് പോലെ പരത്തുക ഇത് പൊടി കൂട്ടി തന്നെ.

പരന്ന് കഴിഞ ശേഷം ചൂടായി കിടക്കുന്ന ഇരുമ്പ് ദോശ ചട്ടിയിലേയ്ക് ഇത് ഇടുക. അല്പം തിരിച്ചും മറിച്ചും ഇട്ട് കഴിഞാല് ഇതില്‍ ഒരു കത്തി കൊണ്ട് മുറിവേല്‍പ്പിയ്കുക. കുമിളയായിട്ട് പൊന്താതെ ഇരിയ്കാനാണിത്. ഇങ്ങനെ പകുതി മുപ്പിച്ചത് മാറ്റി വയ്ക്കുക. എല്ലാം ഇത് പോലെ ആക്കുക. 2/3 എണ്ണമേ വേണ്ടു ഒരു നേരത്തേയ്ക്. ഒന്നിച്ച് അപ്പോ തന്നെ വേവിച്ചാല്‍ ശരിയാവില്ല. ചൂട് കൂടി കരിഞ് പോകുകയും, അകം ബിസ്കറ്റ് പോലെ ആവാനുമാണു രണ്ടാമത്, ഇത് വീണ്ടും കല്ലില്‍ ഇട്ട്, നിറയെ ചുറ്റിനും എണ്ണ ഒഴിച്ച്, മൊരിയിച്ച് എടുക്കുക. കല്ല്യാണങ്ങള്‍ക്ക് ഒക്കെ ഇത് വിളമ്പുമ്പോള്‍, ഇങ്ങനെ കല്ലില്‍ പകുതി മൂപ്പിച്ചത്, ചീനചട്ടി നിറയെ എണ്ണ വച്ച് കോരിയെടുക്കും. (ദേവന്‍ സ്റ്റേജിനെ എവിടെയെങ്കിലുമുണ്ടേങ്കില്‍ മുന്നോട്ട് വരേണ്ടതാണു) നല്ല ബിസ്ക്റ്റ് പോലെ ആയി കിട്ടും അപ്പോഴ്.

ഇനി ഇത് ചൂട് ആറിയ ശേഷം, പകുതി യാക്കി മുറിച്ച് പ്രാതലില്‍ സോസിന്റെ കൂടെയോ, കൊത്തമല്ലി ചട്ണീടേ കൂടേയോ ഒന്നുമില്ലാതെയോ കഴിയ്കാം.

ഞാന്‍ അപ്പീസില്‍ പോകുന്നവര്‍ക്ക് ഉപകാരമായിക്കൊട്ടേ ന്ന് കരുതി നീളത്തില്‍ മുറിച്ച് ഡബ്ബിയിലാക്കും. എന്നിട്ട് കട്ട ചട്ടണീ കൂടെ വയ്കും. അപ്പോ വല്യ മെസ്സി ആക്കാണ്ടെ കഴിയ്കാം ഇത്.

ഇത് ഏറ്റവും പ്രയോജനപെടുക, യാത്രയിലാണു. ഒരു പകുതി കഴിച്ച് ഒരു കാപ്പീം കുടിച്ചാല്‍ അവിടേ കിടന്നോളും ഉച്ച വരെ!

ഇത് കട്ടി കൂട്ടി ഉണ്ടാക്കിയാലെ ബിസ്കറ്റ് പോലെ ആവൂ. കട്ടി കുറച്ചാല്‍ കരിയുകയും, ഇതിന്റെ ശരിയ്കുള്ള സ്വാദ് കിട്ടുകയും ഇല്ല.

20 comments:

അതുല്യ said...

കോക്കി

ശ്രീ said...

പേരു കേട്ട് പേടിച്ചു പേടിച്ചാ വന്നത്.
(പണ്ട് കുഞ്ഞായിരിയ്ക്കുമ്പോ കോക്കാച്ചി എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ച ഓര്‍‌മ്മ ഇപ്പോഴുമുണ്ടേയ്)

കഴിച്ചാല്‍‌ കൊള്ളാംന്നുണ്ട്... ഇപ്പറഞ്ഞ പോലെ ഒക്കെ ഉണ്ടാക്കുന്ന കാര്യമാലോചിയ്ക്കുമ്പോഴാ...

നജൂസ്‌ said...

വായില്‍ വെള്ളം വന്നു. ശ്രീ പറഞ്ഞ പോലെ പാചകമാണ്‌ പ്രശ്നം,

R. said...

അയ്യോ അതുല്യാമ്മ എന്നു തൊട്ടാ 'ധ്യാന'ങ്ങളും ഒക്കെ ഇട്ട് അട ഉണ്ടാക്കാന്‍ തുടങ്ങിയത്? ഉമേശഗുരുക്കള്‍ കാണണ്ട.

ശ്രീലാല്‍ said...

കോക്കി, ചീനി ചുന്‍ മുന്‍ തുടങ്ങിയവ ഉണ്ടാക്കി കഴിക്കുന്നതിനാലാണ് ആണുങ്ങള്‍ പലപ്പോഴും ലീവെടുക്കേണ്ടി വരുന്നത്. :)

മന്‍സുര്‍ said...

അതുല്യ....

ഹഹാഹഹാ...അല്ല സത്യം പറ
എവിടുന്ന ഈ കോകിയും. ചാന്‍ ചൂന്‍മ്യൂന്‍ ഒക്കെ കിട്ടുന്നത്‌.....സമ്മതിച്ചുട്ടോ..

നന്നായി എന്ന്‌ പറയുന്നില്ല..ഒരു കഷണമെങ്കിലും മെയില്‍ അയകൂ.... :)


നന്‍മകള്‍ നേരുന്നു

ജ്യോനവന്‍ said...

ആഹാ..! ഇതാണ് കോക്കീന്നു പറേണ പലഹാരം?! ല്ലേ കോക്കീ...അല്ല ചേച്ചീ....
വെരി ഗുഡ് കോക്കി(പാചകവിദഗ്ദ്ധ).

നിരക്ഷരൻ said...

ചേച്ച്യേ, ദൂതനെ ഞാന്‍ ദുബായിക്ക് വിടുന്നു. കോക്കിയെങ്കില്‍ കോക്കി, പൊതിഞ്ഞ് കൊടുത്ത് വിട്ടേക്ക്. പിന്നെ നമ്മുടെ ആ “ചപ്പുട്ടപ്പാത്തി“യില്ലേ അതിന്റെ പേറ്റ്ന്റ് എടുത്തോ ? :)

Sreejith K. said...

ആദ്യ ചിത്രം കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു പുതിയയിനം വല്ല പീറ്റ്സയും ആയിരിക്കുമെന്ന്. ഇത് ഇന്ത്യന്‍ വിഭവം ആണല്ലോ. പാവം അമേരിക്കക്കാര്‍ക്ക് പറ്റിയ ഒന്നും ഇല്ലേ കയ്യില്‍?

Kumar Neelakandan © (Kumar NM) said...

ഇന്ത അമ്മാവിന്‍ ചമയിലിടത്തോട് എനക്ക് വലിയ ഇന്ററസ്റ്റ് ഇല്ല. തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തെ ചില പോറ്റിഹോട്ടലുകളില്‍ കയറിയതുപോലെയാണ് (പക്ഷെ ഒടുക്കലത്തെ രുചിയാ ആ ഹോട്ടലുകളില്‍. ഇഡ്ഡലിയും വടയും ഒക്കെ കഴിച്ചാല്‍നാവുകൂടി അലിഞ്ഞുപോകും. എറണാകുളത്ത് തൃപ്പൂണിത്തുറയിലും ഉണ്ട് ചിലത്)

കടിച്ചു പറിക്കാന്ഉം എരിഞ്ഞുകത്താനുമുള്ള വല്ല റെസീപ്പിയും എഴുതു. പ്ലീസ് ആരെങ്കിലും ഒരു എക്സൂസീവ്‌‌‌ -നോണ്‍ - വെജ് -പാചക ബ്ലോഗ് എഴുതു. ( ഇനി അതും ഞന്‍ തന്നെ ചെയ്യേണ്ടിവരുമോ?) നളപാചകം ഇപ്പോള്‍ അടുക്കള പൂട്ടിയോ?

ബഷീർ said...

ഇന്നാണീ ബ്ലോഗ്‌ തുറന്നു നോക്കിയത്‌.. ആദ്യം ആ കാരിക്കേച്ചറിന്റെ വലിയ രൂപം കാണാന്‍ ശ്രമിച്ചു.. പരാജിതനായി.. പിന്നെ ഈ കോക്രി.. സോറി..കോക്കി.. ..കേടുവന്ന് കേക്കിനു ഖസാക്കിസ്ഥാനില്‍ പറയുന്ന പേരാണു കോക്കി.. എന്ന് പണ്ട്‌ ഏതോ ഒരു തമിഴന്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു.. എന്തായാലും ഹാജി നാട്ടില്‍ നിന്നു വരട്ടെ ( മുപ്പരാണു ഉസ്താദ്‌.. ) ഞാന്‍ പ്രിന്റെടുത്ത്‌ കൊടുക്കുന്നുണ്ട്‌.. പിന്നെ നാസര്‍ക്കാനെ ഒന്ന് ശരിയാക്കുകയും ചെയ്യാം ഈ കോക്കി കൊണ്ട്‌..

Unknown said...

വേണ്ടേയ്‌ നമ്മളു വല്ലൊ തട്ടു ദോശയും കഴിചോളാം

Anonymous said...

hi chechi...veruthe browse cheyyumbol ee blog kandatha...its different...ishtappettu...innale ente molde 11th month birthday ayirunnu....so cooker payasam try cheythu...oru guruvayoor payasathinte aduthuvannu....kurachu koode nannakkamayirunnu enikku...alavil malfunctioniong cheythu...alavu nokki pachakam cheythu seelamilla...ini shradhikkam...kalyanthinu shesham mathram adukkala kanda team aanee...thanks for the recipe....ini weekend thakkali thokku pareekshikkanam....
-tsn

Anonymous said...

നിങലെ ആളുകള്‍ അമ്മായി എന്നു വിളിക്കുന്നതിന്റെ രഹസ്യം രാജീവിന്റെ ബ്ലൊഗിലെ കമന്റു കണ്ട്പ്പൊഴാണു മനസ്സിലായത്.

Sapna Anu B.George said...

ഉണ്ടാക്കി നോക്കട്ടെ, കേട്ടോ , കണ്ടിട്ട് ഉഗ്രന്‍

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

paarppidam said...

നന്നായി..പക്ഷെ ഇത് തിന്നാൻ ഞങ്ങൾ തന്നെ ഉണ്ടാക്കണ്ടെ?

Sureshkumar Punjhayil said...

Thanks for sharing it chechy...! Best wishes...!!!

Sapna Anu B.George said...

നല്ല റെസിപ്പി, അതുല്യ, ഒന്നു പരീക്ഷിക്കുന്നുണ്ട്.

GG Gamers YT said...

സായ്‌നം കൊള്ളാല്ലേ.. പേര് എന്തോ ഒരിത്.. കോക്രി എന്നാക്കാമായിരുന്നു.