Sunday, December 24, 2006

ക്രിസ്തുമസ്സിനു രണ്ട്‌ പച്ചക്കറി വിഭവങ്ങള്‍

(കോപ്പിറൈറ്റഡ്‌ റ്റു അതുല്യ)

കോവയ്ക കശുവണ്ടി അവിയല്‍

കോവയ്ക ആവശ്യത്തിനു.
പച്ച നിറമുള്ളവ, പഴുക്കാത്തത്‌.
കശുവനണ്ടി
തേങ്ങ
പച്ചമുലക്‌
കരിവേപ്പില
മഞ്ഞപൊടി
ഉപ്പ്‌
ഒരു സ്പൂണ്‍ തൈര്‍/മോരു.



കശുവണ്ടി. 1/2 കിലോ കോവയ്ക യുണ്ടെങ്കില്‍ 200 ഗ്രാം കശുവണ്ടി എന്ന തോതില്‍. (ദേവഗുരുവിനോട്‌ പോയി പണിനോക്കാന്‍ പറ, ഇത്‌ ക്രിസ്തുമസ്സാ....)

കശുവണ്ടി, നേരെ പിളര്‍ന്നത്‌ കിട്ടും, അല്ലെങ്കില്‍ നേര്‍പകുതി ആക്കുക. രാത്രി തന്നെ വെള്ളത്തിലിട്ട്‌ വയ്കുക.

രാവിലെ കോവയ്ക, ഒരു കോവയ്ക നേര്‍ പകുതി ആക്കി, പിന്നെം നേര്‍ പകുതി ആക്കുക. സോ റ്റൊട്ടല്‍ ഒരു കോവയ്ക ഇന്റു 4 പീസസ്‌

കോവയ്കയും, കശുവണ്ടിയും വളരെ അല്‍പം വെള്ളം തളിച്ച്‌, ഉപ്പും, ംഞ്ഞപൊടിയും ഇട്ട്‌ വേവിയ്കുക. ഒട്ടും അധികം വെള്ളം വേണ്ട. വേവുന്ന പാകത്തിനും വെള്ളം മതി.

ഇത്‌ വെന്ത്‌ കഴിയുമ്പോള്‍ ഇതിലേയ്ക്‌ ഒരു സ്പൂണ്‍ തൈരു/മോരു ഇട്ട്‌ ഇളക്കി യോജിപ്പിയ്കുക.

പിന്നീട്‌ തേങ്ങയും, പച്ചമുളകും, അല്‍പം മഞ്ഞപൊടിയും, ഓപ്ഷനലായിട്ട്‌ ഒരു തരി ജീരകവും ഒരു മാതിരി അരച്ച്‌, വെന്ത കൂട്ടിലേയ്ക്‌ ഒഴിച്ച്‌ ചേര്‍ക്കുക. വെള്ളം ഒട്ടും ഒഴിയ്കണ്ട (വയറ്റില്‍ ഉള്ളത്‌ മതി). കട്ടി അവിയല്‍ പരുവത്തിലിരുന്ന മതി. എന്നാല്‍ തേങ്ങ നല്ലവണ്ണം വേവുന്ന രീതിയില്‍ ഇളക്കുകയും വേണം.

ഇറക്കി വച്ച്‌ അല്‍പം ആറിയ ശേഷം, പച്ച വെളിച്ചെണ്ണയും, കരിവേപ്പിലയും ചേര്‍ക്കുക.

******************

പാവയ്ക അല്ലെങ്കില്‍ പടവലങ്ങ മുളകിട്ടത്‌.

പാവയ്കയുടെ കയ്പ്‌ ഇഷ്ടമല്ലാത്തവര്‍, പാവയ്ക്‌ നുറുക്കി ഉപ്പ്‌ പുരട്ടി വച്ച്‌, രണ്ട്‌ മണിക്കൂറിനു ശേഷം കഴുകി ഉപയോഗിയ്കുക.

പാവയ്ക അല്ലെങ്കില്‍ പടവലങ്ങ ഈ ലിങ്കില്‍ കാണുന്നത്‌ പോലെ കട്ട്‌ ചെയ്തത്‌.

പാവയ്ക എങ്കില്‍ അല്‍പം എണ്ണയില്‍ വഴറ്റുക. മാറ്റി വയ്കുക. പടവലങ്ങ എങ്കില്‍ ചെയ്യണ്ട.

വഴറ്റിയ പാവയക അല്ലെങ്കില്‍ പടവലങ്ങ പച്ചമുളക്‌, ഇഞ്ചി , കരിവേപ്പില എന്നിവ ഇട്ട്‌, ഉപ്പുമിട്ട്‌ വേവിയ്കുക.

ഇതിലേയ്ക്‌, മീന്‍ക്കൂട്ടാന്‍ ഒക്കെ വയ്കുമ്പോ ആ ചന്ദ്രക്കല പോലെയുള്ള മീന്‍ പുളി, രണ്ട്‌ എണ്ണം കഴുകിയിട്ട്‌ വേവിയ്കണം.

ഇനി, ഒരു പാത്രത്തില്‍
മുളകു പൊടി, മഞ്ഞപൊടി,
ഒരു സ്പൂണ്‍ കപ്പലണ്ടി,
5 കുരുമുളക്‌/പൊടി,
5 തുണ്ട്‌ വെളുത്തുള്ളി,
3/4 ചെറിയ ഉള്ളിയൊക്കെ
എടുത്ത്‌ വെള്ളത്തില്‍ കുഴമ്പ്‌ രൂപമായിട്ട്‌ വച്ച ശേഷം, ഇത്‌ മിക്സീടെ ചെറിയ ബൗളില്‍ ഇട്ട്‌ വളരെ നല്ല മയത്തില്‍ അരച്ചെടുക്കുക.

ഈ അരപ്പ്‌, പുളിയിട്ട്‌ തിളയ്കുന്ന പാവയ്ക/ പടവലങ്ങയിലേയ്ക്‌ ഒഴിച്ച്‌, നല്ലവണ്ണം തിളച്ച്‌ കുറുകുന്നത്‌ വരെ തിളപ്പിയ്കുക.

ഇതിലേയ്ക്‌ ഉള്ളിയും കരിവേപ്പിലയും വെളിച്ചെണ്ണയില്‍ മൊരിയിച്ച്‌ ഇടുക.

ഇതിലേയ്ക്‌ ആവശ്യമുള്ളവര്‍ അവസന ഭാഗത്തില്‍ അല്‍പം കുറുകെ മാഗി തേങ്ങാപാല്‍പൊടിയും ചേര്‍ക്കാം, പക്ഷെ എരിവു കുറഞ്ഞു പോകും അപ്പോള്‍.

ഇഞ്ചിയേ.ആര്‍പ്പിയേ... .ഇതൊക്കെ ഒന്ന് ഉണ്ടാക്കി ഫോട്ടം ഇടൂ.

9 comments:

അതുല്യ said...

ക്രിസ്തുമസ്സിനു രണ്ട്‌ പച്ചക്കറി വിഭവങ്ങള്‍.

Anonymous said...

ആ ലിങ്കില്‍ ഒരു ചതുരമാണല്ലോ കാണണത്, ചതുരത്തില്‍ കട്ട് ചെയ്യാനാ ഉദ്ദേശിച്ചത്? ആണെങ്കില്‍ എനിക്ക് ചിരി വരണൂ, പാവക്ക മുറിച്ച് വെച്ചിരിക്കണ പടമാണെന്ന് വിചാരിച്ചാ ക്ലിക്കിയത്.
ചന്ദ്രക്കല പോലത്തെ പുളി(എനിക്ക് പിന്നേം ചിരി വരണൂ!) പച്ചക്കറീലിടുന്നത് ആദ്യായിട്ടാ കേള്‍ക്കണത്. നല്ല ഐഡിയ. ഇനി പാവക്ക കിട്ടുമ്പോള്‍ ഇത് ട്രൈ ചെയ്യുന്നതായിരിക്കും. അതിനുമുമ്പ് എനിക്കാ തക്കാളിതൊക്കൊന്നുണ്ടാക്കണം.

myexperimentsandme said...

ആദ്യമന്‍ പറ്റുമെന്ന് തോന്നുന്നില്ല. രണ്ടാമന്‍ പറ്റിക്കാന്‍ പാടുമില്ല. പാവം കായ് ഇരുപ്പുണ്ടുതാനും.

മുളക് എക്സുവട്രാ മിക്സിയിലിട്ട് അടിക്കണമെന്ന് നിര്‍ബന്ധമാണോ അതുല്ല്യേച്ചീ? മിക്സിയില്ല :(

പുളിപ്പേസ്റ്റ് മതിയോ (സാമ്പാറിനൊക്കെ ഇടുന്ന പുളിപ്പേസ്റ്റ്)?

ചതുരക്കട്ടിംഗിനിനെന്തെങ്കിലും കുക്കുശാസ്ത്രപ്രകാരം പ്രത്യേകതയുണ്ടോ? തോന്ന്യവാസം നടക്കുമോ അവിടെ?

ഹാപ്പി ക്രിസ്മസ്-പുതുവത്സരാശംസകള്‍.

myexperimentsandme said...

ഛേ, സന്തോഷിന്റെ ബ്ലോഗില്‍ ഞാന്‍ മെറി ക്രിസ്‌മസെന്നേ പറയൂ എന്നൊക്കെ വീമ്പ് പറഞ്ഞിട്ട് തലയും വാലുമില്ലാത്ത ഒരുതരം ആശംസ ഇവിടെ തന്നതിന് ക്ഷമിക്കണേ അതുല്ല്യേച്ചീ

ഹാപ്പി ക്രിസ്മസ് പുതുവത്സരാശംസകള്‍- അതെന്തോന്ന്?

അതുകൊണ്ട് പുതുവത്സരാശംസകള്‍ ഇനി :)

കുറുമാന്‍ said...

ഇങ്ങനേയും റെസീപ്പി ഇട്ടിരുന്നോ ഇവിടെ?

ചന്ദ്രക്കലപുളിക്ക് - കുടം പുളി, കൊടം പുളി, കൊടു കൈ പുളിയെന്നു മാത്രം പറയില്ല.

ഇതൊക്കെ ഉണ്ടാക്കുന്ന ദിവസം പറഞ്ഞാല്‍ ഞാന്‍ അവിടെ എത്തി ടേസ്റ്റ് നോക്കാട്ടോ.

Anonymous said...

കുറു.. ആക്ഷേപഹാസ്യ ക്ലാസ്സിനു എന്നേമ്മ് ചേര്‍ക്കുമോ?? ഞാന്‍ ചിരിച്ചൂൂൂൂൂൂൂൂ

വക്കാരീ ക്ഷമ പട്ടയായിട്ട്‌ തന്നാ മതിയോ?

Inji Pennu said...

അതുല്ല്യേച്ചിയേ, ഹല്ലോ..ഹല്ലോ ഹല്ലോ...
ഇവിടെ അടുപ്പില്‍ തീയൊക്കെ കത്തീട്ട് ശ്ശി ദിവസാ‍യ മട്ടുണ്ടല്ലൊ..അടുക്കളയൊക്കെ പൂട്ടി എവിടേക്കാണാവൊ സര്‍ക്കീട്ട് പോയെ?

കടയ്ക്കല്‍ said...

അതുല്യേച്ചിയേ...അതുല്യാവിന്‍ ചമയലിടം അല്ലാട്ടോ..." അതുല്യാവിന്‍ സമയലിടം" ആണ്‌, സമയലിടം= പാചകം ചെയ്യുന്ന സ്ഥലമെന്നോ, അടുക്കളയെന്നോ, എന്തെങ്കിലുമൊക്കെ പറയാം, ചമയല്‍= മേക്കപ്പ്‌ റൂം എന്നു തന്യാ അര്‍ത്ഥം, ഇത്‌ തമിഴില്‍ നിന്ന് കട്ടതാണല്ലേ...

KF said...

ആ‍ാദ്യമായിട്ടാ എവിടെ ,വളരെ നന്നായിട്ടുന്ദെ്.പവക്ക ഇതുവരെ കണാത്ത രീതി..എന്തായാലും ഞാന്‍ പരീക്ഷിചു നോക്കും...